Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: നിങ്ങളുടെ ജെറ്റ് താഴെയിട്ടില്ലേ? ഇന്ത്യന്‍ ഫാന്‍സിനെ കളിയാക്കി റൗഫ്!! വീഡിയോ

ദുബായ്: ഏഷ്യ കപ്പിലെ ഇന്ത്യയുമായുളള സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ ആരാധകര്‍ക്ക നേരെ അപമാനകരമായ ആംഗ്യം കാണിച്ചതിനെ തുടര്‍ന്നു കുരുക്കിലായിരിക്കുകയാണ് പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്.

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിനിടെയായിരുന്നു ഇന്ത്യന്‍ കാണികള്‍ക്കു നേരെയുള്ള അദ്ദേഹത്തിന്റെ മോശം പെരുമാറ്റം. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പാക് ടീം ഒരിക്കല്‍ക്കൂടി ഇന്ത്യക്കു മുന്നില്‍ കാര്യമായി പൊരുതാതെ കീഴടങ്ങിയെങ്കിലും റൗഫിനെ സംബന്ധിച്ച് ഇതു മികച്ച മല്‍സരം തന്നെയായിരുന്നു. നാലോവറില്‍ 6.5 ഇക്കോണമി റേറ്റില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. അതേസമയം, കളിക്കിടെ ഹാരിസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം എന്തായിരുന്നുവെന്നു നോക്കാം.

HARIS RAUF

screenshot- X

സംഭവമിങ്ങനെ

ഇന്ത്യന്‍ ഇന്നിങ്‌സിനെ ബൗണ്ടറി ലെയ്‌നിനു തൊട്ടരികെ ഫീല്‍ഡ് ചെയ്യവെയായിരുന്നു കാണികള്‍ക്കു നേരെയുള്ള ഹാരിസ് റൗഫിന്റെ മോശം പെരുമാറ്റമുണ്ടായത്. പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദുറിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തി.

ജെറ്റ് താഴെ വിഴുന്ന ആംഗ്യമായിരുന്നു കാണികള്‍ക്കു നേരെ റൗഫ് കാണിച്ചത്. കൈ കൊണ്ട് ജെറ്റ് പറക്കുന്നതു പോലെ കാണിച്ച ശേഷം പൊടുന്നനെ കൈ താഴേക്ക് ആക്കിയ ശേഷം ജെറ്റ് പാകിസ്താന്‍ വെടിവച്ചിട്ടുവെന്ന് പരിഹസിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നു വ്യക്തമാണ്. കൂവി വിളിച്ചായിരുന്നു റൗഫിന്റെ ഈ പരിഹാസത്തോടു കാണികള്‍ പ്രതികരിച്ചത്.

ഇന്ത്യന്‍ കാണികളെ നോക്കി പരിഹസിക്കുന്ന ഹാരിസ് റൗഫ്, വീഡിയോ കാണാം

കളിക്കിടെ ഓപ്പറേഷന്‍ സിന്ദുറിനെ കളിയാക്കുന്ന തരത്തില്‍ പെരുമാറിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ റൗഫ് നേരിട്ടു കൊണ്ടിരിക്കുന്നത്. പാക് പേസറുടെ ഈ അധിക്ഷേപത്തെ ഇന്ത്യന്‍ വിമര്‍ശിക്കുകയുംം പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്.

HARIS RAUF

റൗഫിന്റെ ഈ ആംഗ്യം മാത്രമല്ല ഇതേ മല്‍സരത്തിനിട വിവാദ പരമായ മറ്റൊരു പെരുമാറ്റം കൂടി പാകിസ്ാന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. പാക് ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനാണ് കളിക്കളത്തില്‍ പ്രകോപനമായ രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തിയത്.

46ല്‍ നില്‍ക്കെ സിക്‌സറിലൂടെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ശേഷം തോക്കിനെ പോലെ ബാറ്റ് മുകളിലേക്കുയര്‍ത്തി വെടിയുതിര്‍ക്കുന്ന തരത്തിലായിരുന്നു ഫര്‍ഹാന്‍ തന്റെ നേട്ടം ആഘോഷിച്ചത്. ഗണ്‍ഷോട്ട് സെലിബ്രേഷനിലൂടെ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ താരം കളിയാക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

Story first published: Monday, September 22, 2025, 12:04 [IST]
Other articles published on Sep 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+