Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഗില്‍- അഭി ഓപ്പണിങ്, ടീമില്‍ ശ്രേയസും!! 5ല്‍ സഞ്ജു; ഇതാ ഇന്ത്യന്‍ സ്‌ക്വാഡ്

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായതിനു ശേഷം ടീം ഇന്ത്യ വീണ്ടുമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ്. അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനാണ് ഇന്ത്യ കച്ചമുറുക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്താനുറച്ചാവും പോര്‍ക്കളത്തിലിറങ്ങുക.

ചിരവൈരികളായ പാകിസ്താനുമായുള്ള മല്‍സരത്തില്‍ കൡക്കണോ, വേണ്ടയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെങ്കിലും ടൂര്‍ണമെന്റില്‍ ഇന്ത്യയുണ്ടാവുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. 2023ലെ അവസാന എഡിഷന്‍ ഏകദിന ഫോര്‍മാറ്റിലായതിനാല്‍ ഇത്തവണത്തെ ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലുമാണ്.

അധികം വൈകാതെ തന്നെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്ഷന്‍കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. അടുത്തിടെ സ്‌പോര്‍ട്‌സ് ഹെര്‍ണിയ ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമിക്കുന്ന ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റില്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. സൂര്യയില്ലെങ്കില്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ് എങ്ങനെയാവുമെന്നു നോക്കാം.

HARDIK PANDYA

ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെ?

സൂര്യകുമാര്‍ കുമാര്‍ യാദവ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ പുതിയൊരു ക്യാപ്റ്റനെ ഇന്ത്യക്കു തിരഞ്ഞെടുക്കേണ്ടി വരും. സ്‌കൈയുടെ അഭാവത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നായകനായി വന്നേക്കുമെന്നാണ് ടൈംസ്‌നൗ (Times Now) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക യുവ സൂപ്പര്‍ താരവും പുതിയ ടെസ്റ്റ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലും ലോക ഒന്നാം നമ്പര്‍ താരം അഭിഷേക് ശര്‍മയുമാവും. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ ഭാവി ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഗില്‍. ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിച്ചേക്കും. ദിവസങ്ങള്‍ക്കു മുമ്പ് ടി20യിലെ പുതിയ നമ്പര്‍ വണ്‍ താരമായതോടെ ഏഷ്യാ കപ്പ് ഇലവനിലും അഭിഷേക് സീറ്റുറപ്പിച്ചിരിക്കുകയാണ്.

മൂന്നാം നമ്പറില്‍ കളിക്കുക യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മായിരിക്കും. അവസാനം കളിച്ച ചില ടി20 പരമ്പരകളില്‍ മൂന്നാമനായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളും തിലക് അടിച്ചെടുത്തിരുന്നു.

SHREYAS IYER

സൂര്യയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ കളിച്ചേക്കുക സൂപ്പര്‍ താരം ശ്രേയസ് അയ്യരാവും. നിലവില്‍ ടി20 സെറ്റപ്പിന്റെ ഭാഗമല്ലെങ്കിലും കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അദ്ദേഹം ദേശീയ ടീമിലേക്കും അവകാശവാദമുന്നയിച്ചു കഴിഞ്ഞു. സ്‌കൈയില്ലെങ്കില്‍ ഈ റോളില്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം തന്നെയാണ് ശ്രേയസ്.

അഞ്ചാം നമ്പര്‍ മലയാളി സൂപ്പര്‍ താര സഞ്ജു സാംസണിനായിരിക്കും. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. അവസാനം കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജുവായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.

അദ്ദേഹത്തിനു പിന്നാലെ ആറാമനായി ക്യാപ്റ്റന്‍ ഹാര്‍ദിക്കാണ് കളിക്കുക. ഏഴാം നമ്പറില്‍ ഫിനിഷങായി റിങ്കു സിങിനെ കളിപ്പിച്ചേകില്ല. പകരം പുതുമുഖമായ ശശാങ്ക് സിങിനാവും നറുക്കുവീണേക്കുക. സമീപകാലത്തെ മോശം ഫോമാണ് റിങ്കുവിനു തിരിച്ചടിയാവുന്നത്.

എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കും. ഒമ്പതാമായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിന്റെ ഊഴമായിരിക്കും. ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കാനിടയില്ല. പകരം മുഹദ് സിറാജാവും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. അര്‍ഷ്ദീപ് സിങായിരിക്കും ടീമിലെ രണ്ടാമത്തെ പേസര്‍.

ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശശാങ്ക് സിംഗ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, August 2, 2025, 13:14 [IST]
Other articles published on Aug 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+