For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഹാര്‍ദിക്കും ഗംഭീറും തമ്മില്‍ 'അടി'!! ടീം ഇന്ത്യയില്‍ എല്ലാം ഓക്കെയല്ല? വീഡിയോ വൈറല്‍

അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ അബുദാബിയിലാണ് മല്‍സരം നടക്കാനിരിക്കുന്നത്. ഹാട്രിക് വിജയത്തോടെ സൂപ്പര്‍ ഫോറില് കളിക്കാനിറങ്ങുകയെന്നതാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും പ്ലാന്‍.

അതിനിടെ ഇന്ത്യന്‍ ടീം ക്യാംപില്‍ കാര്യങ്ങളെല്ലാം അത്ര ഓക്കെയല്ല എന്നു സംശയം ജനിപ്പിക്കുന്ന ചില വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ടീമിന്റെ നെറ്റ് സെഷനില്‍ കോച്ച് ഗൗതം ഗംഭീറും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയയും കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

HARDIK GAMBHIR

screenshot: sportsnow.times

നെറ്റ്‌സില്‍ കൊമ്പുകോര്‍ത്തു?

ഒമാനുമായുള്ള മല്‍സരത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കവെ ഗൗതം ഗംഭീറും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീജിയോയും സ്‌പോര്‍ട്‌സ്‌നൗ (SportsNow) പങ്കുവച്ചിരിക്കുകയാണ്. ദുബായിലെ പരിശീലന സെഷനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.

ഇന്ത്യന്‍ സംഘത്തിലെ മറ്റു കളിക്കാര്‍ പരിശീലന നടത്തവെ ഇവ വീക്ഷിച്ചു നിന്ന ഗംഭീറിന്റെ അരികിലേക്കു ഹാര്‍ദിക് വരികയായിരുന്നു. നന്നായി തുടങ്ങിയ സംസാരം പിന്നീട് അല്‍പ്പം വഷളായതു പോലെയാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്.

തുടക്കത്തില്‍ അല്‍പ്പം സൗമ്യനായി കണ്ട ഹാര്‍ദിക്കിന്റെ മുഖഭാവം പിന്നീട് മാറുന്നതും ഗംഭീറുമായി വാദിക്കുന്ന തരത്തില്‍ പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനിടെ ഹാര്‍ദിക് പറഞ്ഞത് കേള്‍ക്കാതെ ഗംഭീര്‍മുന്നോട്ടുനടക്കുന്നതും കൂടെ പോയി താരം എന്തൊക്കെയോ ഗൗരവമായി പറയുന്നതുമെല്ലാം വീഡിയോയിലുണ്ട്.

ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനിടെ വാക്‌പോരിലേര്‍പ്പെടുന്ന ഹാര്‍ദിക്കും ഗംഭീറും, വീഡിയോ കാണാം

പക്ഷെ എന്തിനെക്കുറിച്ചാണ് ഹാര്‍ദിക്കും ഗംഭീറും സംസാരിച്ചതെന്നോ, ദൃശ്യങ്ങളിലുള്ളതു പോലെ ഇരുവര്‍ക്കുമിടയില്‍ വാക്‌പോര് നടന്നിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല. പക്ഷെ ഗംഭീറിന്റെ ഒരു തീരുമാനമോ, നിര്‍ദേശമോ ഹാര്‍ദിക്കിനു അത്ര രസിച്ചിട്ടില്ലെന്നും അതില്‍ പ്രകോപിതനായിട്ടാണ് താരം തിരിച്ചടിച്ചതെന്നും സംശയിക്കേണ്ടി വരും.

ഇനി യഥാര്‍ഥത്തില്‍ ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും തര്‍ക്കം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ഏഷ്യാ കപ്പിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനകത്തെ അന്തരീക്ഷത്തെ ദോഷകരമായി ബാധിച്ചേക്കും.

സൂപ്പര്‍ ഫോര്‍ മല്‍സരങ്ങളും ഫൈനലുമല്ലാമാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിനകത്തെ ഇപ്പോഴത്തെ മികച്ച അന്തരീക്ഷം തകര്‍ക്കാന്‍ ഗംഭീറോ, ഹാര്‍ദിക്കോ തീര്‍ച്ചയായും ആഗ്രഹിക്കില്ല.

INDIAN TEAM

മാറ്റങ്ങളോടെ ഇന്ത്യ

ഏഷ്യ കപ്പിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. സ്പിന്‍ ബൈളിങിനു മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയാണ് ഇന്ത്യ ഇറക്കിയത്. എന്നാല്‍ ഒമാനെതിരായ, അപ്രസക്തമായ കളിയില്‍ ടീമില്‍ ചില അഴിച്ചുപണികള്‍ ഗൗതം ഗംഭീര്‍ നടത്തിയേക്കും.

ചില പ്രധാനപ്പെട്ട കളിക്കാര്‍ക്കു വിശ്രമം നല്‍കി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നവരെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നേക്കും. ശിവം ദുബെ, ജസ്പ്രീക് ബുംറ, എന്നിവര്‍ക്കാവും ഇന്ത്യ ബ്രേക്ക് നല്‍കിുയേക്കുകയെന്നാണ് സൂചനകള്‍. പകരക്കാരായി റിങ്കു സിങും അര്‍ഷ്ദീപ് സിങും പ്ലെയിങ് ഇലവനിലേക്കു വന്നേക്കുകയും ചെയ്യും.

Story first published: Thursday, September 18, 2025, 13:52 [IST]
Other articles published on Sep 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+