For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ആ പിഴവിന് സഞ്ജുവെന്ത് പിഴച്ചു? തെറി വിളിച്ച് ഹാര്‍ദിക്!! സംഭവമറിയാം

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു 172 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കി പാകിസ്താന്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാക് പട അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 171 റണ്‍സിലെത്തിയത്. ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്റെ (58) ഇന്നിങ്‌സാണ് പാക് ടീമിനു കരുത്തായത്.

അതിനിനിടെ ടീം ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അധിക്ഷേപിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതാദ്യമായല്ല സഞ്ജുവിനോടു അദ്ദേഹം ഈ തരത്തില്‍ ചൂടായത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനുമായുള്ള കളിയിലും സ്വന്തം ബൗളിങിനിടെ സഞ്ജുവിനോടു ഹാര്‍ദിക് ക്ഷുഭിതനായിരുന്നു.

HARDIK SANJU

ഹാര്‍ദിക്കിന്റെ ദേഷ്യത്തിന് കാരണം?

നേരത്തേ പാകിസ്താനെതിരേ ഇതേ വേദിയില്‍ നടന്ന പോരാട്ടത്തിനു സമാനമായി സൂപ്പര്‍ ഫോറിലും ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഇന്ത്യക്കു ബ്രേക്ക്ത്രൂ ലഭിക്കേണ്ടതായിരുന്നു. സാഹിബ്‌സദ ഫര്‍ഹാനാണ് പാകിസ്താനു വേണ്ടി സ്്‌ട്രൈക്ക് നേരിട്ടത്. ഹാര്‍ദിക്കിനെതിരേ ആദ്യ ബോളില്‍ റണ്ണൊന്നുമില്ല.

രണ്ടാമത്തെ ബോളിലും താരത്തിനു റണ്ണെടുക്കാന്‍ സാധിച്ചില്ല. മൂന്നാമത്തേത് ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഫുള്‍ ലെങ്ത്ത് ബോളായിരുന്നു. ആഞ്ഞുവീശിയ ഫര്‍ഹാന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ തേര്‍ഡ് മാന്‍ ഏരിയയില്‍ ആകാശത്തേക്കുയര്‍ന്നു.

അഭിഷേക് ശര്‍മ അല്‍പ്പം മുന്നോട്ടു വന്ന് അതു ഡൈവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കൈകളില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. അഭിഷേക് ഈ ക്യാച്ചിനോടു അല്‍പ്പം വൈകി പ്രതികരിച്ചതു കാരണമാണ് അതു പ്രതീക്ഷിച്ചതു പോലെ പിടിയിലൊതുക്കാന്‍ കഴിയാതെ പോയത്. തൊട്ടടുത്ത ബോളും ഫുള്‍ ലെങ്ത്ത് ബോളായിരുന്നു.

ഫര്‍ഹാന്‍ ഒരിക്കല്‍ക്കൂടി ആഞ്ഞുവീശിയെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. എങ്കിലും ബാറ്റില്‍ തട്ടിത്തെറിച്ച ബോള്‍ മിഡ് ഓണിലേക്കു പോയപ്പോള്‍ ഫര്‍ഹാനും ഫഖര്‍ സമാനും രണ്ടു റണ്‍സ് ഓടിയെടുത്തു. ഈ സമയത്തു വിക്കറ്റിനു അല്‍പ്പം മാറി നിന്നാണ് സഞ്ജു സാംസണ്‍ ഫീല്‍ഡറില്‍ നിന്നുള്ള ക്യാച്ച് പിടിച്ചെടുത്തത്.

സഞ്ജു സാംസണിനെ ഹാര്‍ദിക് പാണ്ഡ്യ അധിക്ഷേപിക്കുന്നു. വീഡിയോ കാണാം

ഇതിനു ശേഷമായിരുന്നു സഞ്ജുവിനെതിരേ ഹാര്‍ദിക്കിന്റെ അധിക്ഷേപം. ചൂടായ അദ്ദേഹം മോശം വാക്കുകളുപയോഗിച്ച് മലയാളി താരത്തെ തെറിച്ച് വിളിച്ച് ബൗളിങ് എന്‍ഡിലേക്കു മടങ്ങിപ്പോവുകയായിരുന്നു. റണ്ണൗട്ടിനുള്ള അവസരമുണ്ടാക്കാന്‍ സഞ്ജു വിക്കറ്റിനു കൂടുതല്‍ അരികിലേക്കു വരാതിരുന്നതാണ് ഹാര്‍ദിക്കിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് കരുതുന്നത്.

എന്നാല്‍ തൊട്ടമുമ്പത്തെ ബോളില്‍ ഫര്‍ഹാനെ പൂജ്യത്തിനു ഔട്ടാക്കാന്‍ ലഭിച്ച അഭിഷേക് പാഴാക്കിയതിന്റെ ദേഷ്യം ഹാര്‍ദിക് സഞ്ജുവിനോടു തീര്‍ത്തതാവാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. കാരണം എന്തു തന്നെ ആയാലും സ്വന്തം ടീമംഗത്തെ ഈ തരത്തില്‍ അധിക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

PAK BATTING

ഇന്ത്യക്കു കടുപ്പം

സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്കു കടുപ്പമായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 170 പ്ലസ് ടോട്ടല്‍ ഈ ഗ്രൗണ്ടില്‍ വിന്നിങ് ടോട്ടലാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

45 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം 58 റണ്‍സെടുത്ത സാഹിബ്‌സദ ഫര്‍ഹാനാണ് പാക് ബാറ്റിങിലെ നെടുംതൂണായത്. സയീം അയൂബ് (21), മുഹമ്മദ് നവാസ് (21), റഫഹീം അഷ്‌റഫ് (20*), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (17*), ഫഖര്‍ സമാന്‍ (15) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

Story first published: Sunday, September 21, 2025, 22:25 [IST]
Other articles published on Sep 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+