For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഇന്ത്യ- പാക് അങ്കം ആരു നേടും? വിധി തീരുമാനിക്കുക ഈ താരപ്പോരുകള്‍!! മൂന്നെണ്ണം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചതോടെ ഇനി ആ ദിവസത്തിനായുള്ള കാത്തിരിപ്പാണ്. അടുത്ത മാസം 14നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ത്രില്ലര്‍ നടക്കാനിരിക്കുന്നത്. അതിനു ശേഷം സൂപ്പര്‍ ഫോറിലും പിന്നീട് ഫൈനലിലും കൂടി ഇരുടീമുകളും വീണ്ടും മുഖാമുഖം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

രണ്ടു ടീമുകളിലെയും ചില താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരു ജയിക്കുമെന്നതായിരിക്കും ഇന്ത്യ- പാക് അങ്കത്തിലെ വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറിയേക്കുക. ഈ സൂപ്പര്‍ പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കാന്‍ പോവുന്ന മൂന്നു താരപ്പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SHUBMAN GILL

ഗില്‍ vs ഷഹീന്‍ അഫ്രീഡി

വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാളെന്നുറപ്പായിട്ടുണ്ട്. അതുകൊണ്ടു പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തെ നിര്‍വീര്യമാക്കേണ്ട ചുമതല കൂടി അദ്ദേഹത്തിനുണ്ടാവും. പാക് ടീമിലെ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും ഇടംകൈയന്‍ സ്റ്റാര്‍ പേസസറുമായ ഷഹീന്‍ഷാ അഫ്രീഡിയും ഗില്ലും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കളിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

ഷഹീന്‍ നയിക്കുന്ന പാക് ന്യൂബോള്‍ ആക്രമണത്തെസ മീപകാലത്തു തകര്‍പ്പന്‍ ഫോമിലുള്ള ഗില്‍ തരിപ്പണമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും അവസാനമായി ഇംഗ്ലണ്ടുമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ 700ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയതിന്റെ ആവേശത്തിലാവും അദ്ദേഹം ഏഷ്യാ കപ്പില്‍ ഇറങ്ങുക. ഇംഗ്ലണ്ടിലേതു പോലെ ബാറ്റിങിനു അത്രത്തോളം ദുഷ്‌കരമായ സാഹചര്യമായിരിക്കില്ല ഏഷ്യാ കപ്പിലേത്.

അതുകൊണ്ടു തന്നെ ഗില്ലിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് പലതും തെളിയിക്കാനുള്ള അവസരം കൂടിയായിരിക്കും ഏഷ്യാ കപ്പ്. തനിക്കു ടി20 വഴങ്ങില്ലെന്നു നേരത്തേ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്കു ബാറ്റ് കൊണ്ടു മറുപടി നല്‍കാനായിരിക്കും ഗില്ലിന്റെ ശ്രമം.

ഏകദിന ഫോര്‍മാറ്റില്‍ നേരത്തേ 2023ലെ ഏഷ്യാ കപ്പിലും ലോകകപ്പിലും ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം ഷഹീനുമായി ഗില്‍ മുഖാമുഖം വന്നിട്ടുണ്ട്. അന്നു വളരെ അനായാസം അദ്ദേഹം റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇനി ടി20യിലും ഷഹീനു മേലുള്ള ആധിപത്യം അദ്ദേഹത്തിനു നിലനിര്‍ത്താന്‍ സാധിക്കുമായെന്നാണ് അറിയാനുള്ളത്.

വരുണ്‍ vs സയീം അയൂബ്

പാകിസ്താന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് യുവ ഓപ്പണിങ് ബാറ്റര്‍ സയീം അയൂബ്. അദ്ദേഹത്തെ പൂട്ടാനുള്ള ദൗത്യം ഇന്ത്യ ഏല്‍പ്പിച്ചേക്കുക മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ആയിരിക്കും. അതുകൊണ്ടു തന്നെ ഇവര്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ ആകാംക്ഷയോടെയാവും ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുക.

വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സയീം പവര്‍പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ ആനുകൂല്യങ്ങള്‍ പരമാവധി മുതലാക്കാനും ശ്രമിക്കാറുണ്ട്. പവര്‍പ്ലേയില്‍ ബൗള്‍ ചെയ്തു പരിചയമുള്ള വരുണിനു ഇന്ത്യ തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ ഓവറുകള്‍ നല്‍കിയേക്കുകയും ചെയ്യും. സയീമിനെ തുടക്കത്തില്‍ തന്നെ വീഴ്ത്താന്‍ വരുണിനു കഴിഞ്ഞാല്‍ പാക് ടീമിന്റെ സ്‌കോറിങിന്റെ വേഗതയും കുറയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചേക്കും.

HARDIK PANDYA

ഹാര്‍ദിക് vs അബ്രാര്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദും തമ്മിലുള്ള ഏറ്റുമുട്ടലാണ് അടുത്തത്. സ്പിന്നര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. മധ്യ ഓവറുകളില്‍ ഇന്ത്യയെ പിടിച്ചുകെട്ടാനുള്ള ദൗത്യം അബ്രാറിനുമായിരിക്കും.

മധ്യ ഓവറുകളില്‍ കൂടുതല്‍ വിക്കറ്റുകള്‍ കൈവിടാതിരിക്കുകയും അതോടൊപ്പം സ്‌കോറിങിന്റെ വേഗത കുറയാതെ നോക്കുകയുമാവും ഹാര്‍ദിക്കിന്റെ ദൗത്യം. അബ്രാറിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുകയാണെങ്കില്‍ അതു ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി മാറ്റുമെന്നുറപ്പാണ്.

Story first published: Friday, August 22, 2025, 12:52 [IST]
Other articles published on Aug 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+