For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ശാപം? നെറ്റ് ബൗളറോടു ബൗള്‍ഡായി ഗില്‍!! മിന്നിച്ചത് അഭിഷേക്, അടിച്ചത് 30 സിക്‌സ്

ദുബായ്: ഏഷ്യാ കപ്പിലെ നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ടീം ഇന്ത്യ ഇന്നു ആദ്യ അങ്കത്തിനു ഇറങ്ങുകയാണ്. ഗ്രൂപ്പ് എ പോരാട്ടത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. വളരെ ഏകപക്ഷീയമായ വിജയവുമായി ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കഴിഞ്ഞ ദിവസം ഐസിസി അക്കാദമിയില്‍ ഇന്ത്യന്‍ താരങ്ങള്‍ അവസാന വട്ട പരിശീലനം നടത്തിയിരുന്നു. ഓപ്ഷണല്‍ പരിശീലന സെഷനായതിനാല്‍ തന്നെ മുഴുവന്‍ പേരും പരിശീലനത്തിന് എത്തിയതുമില്ല.

എന്നാല്‍ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലും വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും പരിശീലനത്തിന് എത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്.

SHUBMA GILL

ദുരന്തമായി ഗില്‍, കസറി അഭിഷേക്

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ നെറ്റ്‌സില്‍ തീര്‍ന്നും നിരാശപ്പെടുത്തി. എന്നാല്‍ സിക്‌സര്‍ മഴ പെയിച്ച അഭിഷേക് ശര്‍മയാവട്ടെ താന്‍ ടൂര്‍ണമെന്റിനു തയ്യാറായി കഴിഞ്ഞതായി തെളിയിക്കുകയും ചെയ്തു. ഗില്ലും അഭിഷേകും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ ഓപ്പണ്‍ ചെയ്യുകയെന്നു പരിശീല സെഷനില്‍ നിന്നും ഉറപ്പായിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ജൂനിയര്‍ തലം മുതല്‍ ഒരുമിച്ച് ബാറ്റ് ചെയ്തിട്ടുള്ള ഗില്ലും അഭിഷേകും ഏഷ്യാ കപ്പില്‍ ക്ലിക്കാവുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. നെറ്റ്‌സില്‍ കഴിഞ്ഞ ദിവസം ഗില്ലിന്റെ ബാറ്റിങ് പ്രകടനം അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ലെന്നു പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂബോളിനെതിരേ തുടക്കത്തില്‍ ചില മനോഹരമായ കവര്‍ ഡ്രൈവുകളെല്ലാം ഗില്‍ കളിച്ചു. പക്ഷെ അധികം വൈകാതെ തന്നെ ഒരു ലോക്കല്‍ നെറ്റ് ബൗളര്‍ക്കു മുന്നില്‍ അദ്ദേഹം ബൗള്‍ാവുകയും ചെയ്തു.

ബോള്‍ പ്രതിരോധിക്കാന്‍ ഗില്‍ ശ്രമിച്ചെങ്കിലും ടൈമിങ് പാളിയപ്പോള്‍ നേരെ ഓഫ് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനൊടുവിലാണ് അദ്ദേഹം ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗില്ലിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.

ഏകദിനത്തെ അപേക്ഷിച്ച് ടി20യില്‍ മോശം റെക്കോര്‍ഡാണ് ഗില്ലിനുള്ളത്. സ്‌ട്രൈക്ക് റൈറ്റ്് കുറവാണെന്നതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹം നേരിടുകയും ചെയ്തിരുന്നു. ടി20യില്‍ ഗില്ലിനു വലിയ ഭാവി ഇല്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കവെയാണ് തികച്ചും അപ്രതീക്ഷിതമായി ഏഷ്യാ കപ്പില്‍ വിളിയെത്തിയത്.

അതേസമയം, കളിഞ്ഞ ദിവസത്തെ പരിശീലന സെഷനില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അഭിഷേകായിരുന്നു. നെറ്റ് സെഷനില്‍ തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ച അദ്ദേഹം വളരെ മികച്ച ഫോമിലാണ് കാണപ്പെട്ടത്. ഏകദേശം 30 ഓളം സിക്‌സറുകളും അഭിഷേക് പായിച്ചുവെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്.

അഭിഷേക് ബാറ്റ് ചെയ്യവെ കൂടുതലായി ശക്തി പ്രയോഗിക്കുന്നതിനു പകരം ടൈമിങിലും കണ്ണും ബാറ്റും തമ്മിലുള്ള ഏകീകരണത്തിലുമായിരുന്നു കൂടുതല്‍ ശ്രദ്ധിച്ചത്. ഹൈ ബാക്ക് ലിഫ്റ്റിലൂടെ വളരെ അനായാസം അദ്ദേഹം ബോളിനെ ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചിടുകയും ചെയ്തു.

ABHISHEK SHARMA

സഞ്ജു വന്നില്ല! ജിതേഷ് എത്തി

ഇന്ത്യയുടെ അവസാന പരിശീലന സെഷനില്‍ നിന്നും മലയാൡതാരം സഞ്ജു സാംസണ്‍ വിട്ടുനിന്നപ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ പരിശീലനം നടത്തുകയും ചെയ്തു. കോച്ച് ടി ദിലീപിന്റെ മേല്‍നോട്ടത്തിലായിരുന്നു ജിതേഷിന്റെ പരിശീലനം.

ഇതോടെ ഏഷ്യാ കപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ അദ്ദേഹമായിരിക്കുമെന്നു 100 ശതമാനവും ഉറപ്പായിരിക്കുകയാണ്. അവസാനത്തെ 10 ടി20കളില്‍ മൂന്നു സെഞ്ച്വറികളടിച്ചിട്ടും ബെഞ്ചിലിരിക്കാനാണ് സഞ്ജുവിന്റെ വിധിയെന്നത് നിരാശാജനകമാണ്.

Story first published: Wednesday, September 10, 2025, 11:54 [IST]
Other articles published on Sep 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+