Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ജയ്‌സ്വാളില്ല, 2 സൂപ്പര്‍താരങ്ങളും ഔട്ട്!! ഗില്‍- സഞ്ജു ഓപ്പണിങ്; പാകിസ്താനെതിരേ ഈ 11

യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇത്തവണ ഉശപ്പെട്ടിരിക്കുന്നത്. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്താനുറച്ചായിരിക്കും ഇത്തവണയിറങ്ങുക. പാക് ടീമിനെതിരേ ഗ്രൂപ്പുഘട്ടത്തില്‍ മാത്രമല്ല സൂപ്പര്‍ ഫോറിലും ഫൈനലിലുമടക്കം മൂന്നു തവണ ടൂര്‍ണമെന്റില്‍ ഇന്ത്യ കൊമ്പുകോര്‍ക്കാനിടയുണ്ട്.

സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ടൂര്‍ണമെന്റില്‍ അണിനിരത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. ശുഭ്മന്‍ ഗില്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മാസം 14ന് ദുബായിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് എല്‍ ക്ലാസിക്കോ പോര്. പാകിസ്താനെതിരേ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

SHUBMAN GILL

പുതിയ ഓപ്പണിങ് ജോടി

പാകിസ്താനെതിരേ പുതിയ ഓപ്പണിങ് ജോടിയെയാവും ഇന്ത്യ പരീക്ഷിച്ചേക്കുക. അവസാനത്തെ മൂന്നു പരമ്പരകളിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍- വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ എന്നിവരായിരുന്നു ടീമിനായി ഓപ്പണിങില്‍ ഇറങ്ങിയത്. ഈ ജോടി ക്ലിക്കാവുകയും ചെയ്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ പാക് പടയ്‌ക്കെതിരേ ഇവരിലൊരാള്‍ മാത്രമേ ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനിടയുള്ളൂ.

അതു വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജുവായിരിക്കും. ടീമിന്റെ വൈസ് ക്യാപ്റ്റനാവുന്നതോടെ ഗില്ലിനെ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുക അസാധ്യമാവും. അതിനാല്‍ സഞ്ജുവും ഗില്ലും ചേര്‍ന്നായിരിക്കും ഓപ്പണിങില്‍ ഇറങ്ങിയേക്കുക. ഇതോടെ അഭിഷേകിനു സ്ഥാനം നഷ്ടമാവും. കൂടാതെ യശസ്വി ജയ്‌സ്വാളിലും ടീമില്‍ ഇടമുണ്ടാവില്ല.

മൂന്നാം നമ്പറില്‍ കളിക്കുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ച് ബെസ്റ്റ് പൊസിഷന്‍ ഇതു തന്നെയാണ്. സമീപകാലത്തെ പരമ്പരകളില്‍ ഈ റോളിലേക്കു പ്രൊമോട്ട് ചെയ്തപ്പോള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാനും തിലകിനായിരുന്നു. സൗത്താഫ്രിക്കയുമയുള്ള പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളാണ് മൂന്നാമനായി അദ്ദേഹം അടിച്ചെടുത്തത്.

മറ്റുള്ളവര്‍ ആരൊക്കെ?

പാകിസ്താനെതിരേ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ കളിക്കുക ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവായിരിക്കും. ഇതിനേക്കാള്‍ താഴേക്കു അദ്ദേഹം ബാറ്റിങില്‍ പോവില്ലെന്നുമുറപ്പാണ്. സൂര്യ കഴിഞ്ഞാല്‍ അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കു നറുക്കുവീണേക്കും.

നിലവില്‍ ടി20 ടീമിന്‍െ ഭാഗമല്ലെങ്കിലും കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനം ശ്രേയസിന്റെ തിരിച്ചുവരവിനു കാരണമായേക്കും. ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടി20യിലും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്കാവുമെന്നു പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് കഴിഞ്ഞ ഐപിഎല്ലില്‍ തെളിയിച്ചിരുന്നു.

SURYA HARDIK

ശ്രേയസ് കഴിഞ്ഞാല്‍ ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും കളിക്കുക. അദ്ദേഹത്തിനു പിന്നാലെ ഫിനിഷര്‍ റിങ്കു സിങിനെയും കാണാം. ടീമിന്റെ ഫിനിഷിങ് ചുമതല നിര്‍വഹിക്കുക ഇരുവരുമായിരിക്കും. ബാറ്റിങിനു ആഴം കൂട്ടാന്‍ എട്ടാമനായി ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമുണ്ടാവും.

ഒമ്പതു മുതല്‍ 11 വരെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ്. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാവും സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പേസ് ബൗിങിന്റെ ചുമതല മുഹമ്മദ് സിറാജിനും അര്‍ഷ്ദീപ് സിങിനുമായിരിക്കും. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയേക്കില്ല.

പാകിസ്താനെതിരേ ഇന്ത്യയുടെ സാധ്യതാ 11

ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്്റ്റന്‍), ശ്രേയസ് അയ്യര്‍, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

Story first published: Monday, August 11, 2025, 6:42 [IST]
Other articles published on Aug 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+