Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: തിലകിന്റെ സീറ്റ് സഞ്ജുവിന്!! ഫിനിഷറായി ശശാങ്ക്, ഇന്ത്യന്‍ ലൈനപ്പ് ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഈ വര്‍ഷം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. ടി20 ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റ് സപ്തംബറില്‍ ദുബായിലാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുന്‍ നിശ്ചയിച്ച പ്രകാരം സപ്തംബറില്‍ ഏഷ്യാ കപ്പ് നടക്കുമോയെന്നതു ഇനിയും ഉറപ്പായിട്ടില്ല.

ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചാലും ഇന്ത്യ അതില്‍ പങ്കെടുക്കുമോയെന്നതും സംശയം തന്നെ. ഇന്ത്യയെ സംബന്ധിച്ച് അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഏറ്റവും മികച്ച തയ്യാറെചുപ്പാണ് ഏഷ്യാ കപ്പ്. പക്ഷെ തികച്ചും അപ്രതീക്ഷിമായി ഇന്ത്യക്കും പാകിസ്താനുമിടയലുണ്ടായ സംഭവ വികാസങ്ങള്‍ എല്ലാം തകിടം മറിച്ചിരിക്കുകയാണ്.

എങ്കിലും ഏഷ്യാ കപ്പ് നടക്കണമന്ന പ്രാര്‍ഥനയില്‍ തന്നെയാവും ക്രിക്കറ്റ് പ്രേമികള്‍. ടി20 ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സല്‍ കൂടിയായതിനാല്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെ തന്നെ ടൂര്‍ണമെന്റില്‍ ഇറക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്നുറപ്പാണ്. മാത്രമല്ല സമാപിച്ച ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ചിലരെയും ടീമിലെടുത്തേക്കും. ഏഷ്യാ കപ്പ് സംഭവിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

GILL JAISWAL

ടോപ്പ് ത്രീയില്‍ മാറ്റം

ഇന്ത്യന്‍ ടീം അവാസനായി കളിച്ച മൂന്നു ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയാണ് ഓപ്പണിങില്‍ ഇറങ്ങിയത്. മൂന്നാമനായി ഓള്‍റൗണ്ടറും ഇടംകൈയന്‍ ബാറ്ററുമായ തിലക് വര്‍മയും കളിച്ചിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ പുതിയൊരു ടോപ്പ് ത്രീയെ തന്നെ പ്രതീക്ഷിക്കാം.

യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും ഓപ്പണിങിലെത്തുക. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരിക്കും ഗില്‍. റെഡ് ബോള്‍ പരമ്പരകളുമായി ബന്ധപ്പെട്ടാണ് അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ഇരുവരെയും ടീമിലേക്കു പരിഗണിക്കാതിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ ഈ സൂപ്പര്‍ ജോടിയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല.

ഗില്ലിന്റെയും ജയ്‌സ്വാളിന്റെയും വരവോടെ സഞ്ജുവിനു ഓപ്പണിങില്‍ തന്റെ സീറ്റ് നഷ്ടമാവും. പക്ഷെ ടീമില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കാന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ആഗ്രഹിക്കില്ല. കാരണം അവസാനമായി കളിച്ച മൂന്നു പരമ്പരകളിലായി മൂന്നു സെഞ്ച്വറികള്‍ കുറിച്ച താരമാണ് സഞ്ജു. ഇതോടെ അദ്ദേഹം ടീമിലെ സ്ഥാനവും ഭദ്രമാക്കിയിരുന്നു.

ഏഷ്യാ കപ്പില്‍ മൂന്നാം നമ്പറിലായിരിക്കും സഞ്ജു ബാറ്റ് ചെയ്‌തേക്കുക. അദ്ദേഹത്തെ സംബന്ധിച്ച്് ഓപ്പണിങ് പോലെ തന്നെ ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനും കൂടിയാണിത്. ഇതോടെ ടീമിലെ സ്ഥാനം നഷ്ടമായേക്കുക തിലകാനിയിരിക്കും. കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനവും അദ്ദഹത്തിനു തിരിച്ചടിയാവുന്ന ഘടകമാണ്.

മധ്യനിര, ബൗളിങ് ലൈനപ്പ്

ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ 360 ബാറ്റും ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവ് തന്നെ കളിക്കും. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ ഇതില്‍ വിജയിക്കേണ്ടതും സ്‌കൈക്കു ഏറെ പ്രധാനമാണ്.

SANJU SURYA

സൂര്യക്കു ശേഷം അഞ്ച്, ആറ് റോളുകളില്‍ ശിവം ദുബെയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുവുമാവും കളിച്ചേക്കുക. ടി20യില്‍ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ കഴിയാത്ത താരങ്ങളിലൊരാളാണ് ദുബെ.

ഏഴാമനായി ഇത്തവണ റിങ്കു സിങിനെ കാണാനിടയില്ല. കഴിഞ്ഞ ഐപിഎല്ലിലെ ഫ്‌ളോപ്പ് ഷോയോടെ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കുമെന്നുറപ്പായിട്ടുണ്ട്. പകരം പുതുമുഖമായ ശശാങ്ക് സിങായിരിക്കും ഈ റോളില്‍ എത്തിയേക്കുക. കഴിഞ്ഞ രണ്ടു ഐപിഎല്ലിലും ഫിനിഷിങ് പാടവം തെളിയിച്ച താരമാണ് അദ്ദേഹം.

ശശാങ്കിനു ശേഷം എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും ഇറങ്ങുന്നത്. പിന്നാലെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുടെ ഊഴമായിരിക്കും. പേസ് നിരയിലുണ്ടാവുക. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും. ബുംറയ്ക്കു വിശ്രമം നല്‍കിയാല്‍ മുഹമ്മദ് സിറാജായിരിക്കും ഈ റോളിലെത്തുക.

ഏഷ്യാ കപ്പിലെ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, ശശാങ്ക് സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, June 11, 2025, 7:30 [IST]
Other articles published on Jun 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+