For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഗില്‍- അഭിഷേക് ഓപ്പണിങ്, സഞ്ജുവിന് 8ന്റെ പണി!! ഇനി ഈ റോള്‍ മാത്രം? ബെസ്റ്റ് 11

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ആരൊക്കെയുണ്ടാവുമെന്ന സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. മുംബൈയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനൊടുവിലാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍ ടീമിലേക്കു മടങ്ങിയെത്തിയപ്പോള്‍ യശസ്വി ജയ്‌സ്വാളിനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനമില്ല.

അടുത്ത മാസം 10നു ആതിഥേയര്‍ കൂടിയായ യുഎഇക്കെതിരേയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. 14നു ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 19ന് അവസാന കളിയില്‍ ഒമാനുമായും ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആര്‍ക്കെല്ലാം അവസരം ലഭിക്കുമെന്നു നോക്കാം.

SHUBMAN GILL

ടോപ്പ് ഫൈവില്‍ മാറ്റം

യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടി20 സ്‌ക്വാഡിലേക്കു മടങ്ങിയെത്തിയതോടെ എട്ടിന്റെ പണി കിട്ടിയത് മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനാണ്. കാരണ അവസാന മൂന്നു ടി20 പരമ്പരകളിലും ഓപ്പണറായി വിലസിയ അദ്ദേഹത്തിനു ഈ സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും. വൈസ ക്യാപ്റ്റന്‍ കൂടിയായ ഗില്ലിനെ ഇനി പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുക അസാധ്യമാണ്.

ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേക് ശര്‍മയെ ഓപ്പണിങില്‍ നിന്നും മാറ്റി നിര്‍ത്താനും കഴിയില്ല. ഗില്ലും അഭിഷേകുമായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ സഞ്ജുവിനെ എവിടെ ഇറക്കുമെന്നതാണ് ചോദ്യം.

ഒാപ്പണിങ് ഇല്ലെങ്കില്‍ പിന്നീട് അദ്ദഹേത്തിനു അനുയോജ്യമായ പൊസിഷന്‍ മൂന്നാം നമ്പര്‍ മാത്രമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹത്തിനു ഏറെ സുപരിചിതമായ റോളാണിത്. ഓപ്പണിങ് പോലെ തന്നെ ഈ പൊസിഷനിലു സഞ്ജുവിനു കസറാന്‍ കഴിയും. അങ്ങനെ വന്നാല്‍ മുന്‍ പരമ്പരകളില്‍ മൂന്നാമനായി എത്തിയ തിലക് വര്‍മയ്ക്കു താഴേക്കു പോവേണ്ടി വരും.

SANJU SURYA

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്ളതിനാല്‍ തിലകിനു മുന്നിലുള്ള വഴി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്നതാണ്. തിലകിനെ സംബന്ധിച്ച് അഞ്ചാം നമ്പര്‍ പുതുമയല്ല. ദേശീയ ടീമിലെ തുടക്ക കാലത്തു അദ്ദേഹം അഞ്ച്- ആറ് പൊസിഷനുകളിലെല്ലാം ബാറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും തിലക് ഇവിടെ ബാറ്റ് ചെയ്തിട്ടുള്ളതാണ്.

ടീമിലെ മറ്റുള്ളവര്‍

തിലക് വര്‍മ കഴിഞ്ഞാല്‍ ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. അതിനു ശേഷം ഏഴാം നമ്പറില്‍ മറ്റൊരു വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരിക്കും. ടീമിന്റെ ഫിനിഷിങ് ദൗത്യവും ഈ ജോടികളിലായിരിക്കും.

എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും ബാറ്റിങിനെത്തുക. അതിനു ശേഷം ബൗളര്‍മാരായിരിക്കും ഇലവനിലുണ്ടാവുക. വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമാണ് ടീമിലെ രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍.

ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.

ബാക്കപ്പ് താരങ്ങള്‍- പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍.

Story first published: Tuesday, August 19, 2025, 16:01 [IST]
Other articles published on Aug 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+