Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു 70% ജയസാധ്യതയില്ല! ആ ഓവര്‍ ജയിക്കുന്നര്‍ കളിയും ജയിക്കും, ഞെട്ടിച്ച് ഗവാസ്‌കര്‍

ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇന്നു യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയെപ്പറ്റി പ്രവചനവുമായി മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ സുനില്‍ ഗവാസ്‌കര്‍. കളിയിലെ സര്‍പ്രൈസ് പാക്കേജിനെയും അദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്.

സല്‍മാന്‍ ആഗയുടെ പാകിസ്താന്‍ ടീമിനെതിരേ ഇന്ത്യ ഉറപ്പായും വിജയിക്കുമെന്നു ഭൂരിഭാഗം പേരും പ്രവചിക്കുമ്പോഴും പാകിസ്‌തൊ പൂര്‍ണമായി എഴുതിത്തള്ളാന്‍ ഗവാസ്‌കര്‍ തയ്യാറായിട്ടില്ല. മാത്രമല്ല കൡയില്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിവും 70 ശതതമാനം പോലും വിജയസാധ്യതയും അദ്ദേഹം പ്രവചിക്കുന്നില്ല.

SUNIL GAVASKAR

മുന്‍തൂക്കം ഇന്ത്യക്ക്

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കമെന്നു സുനില്‍ ഗവാസ്‌കറും പറയുന്നു. പക്ഷെ പൂര്‍ണമായും വിജയസാധ്യത ഇന്ത്യക്കു മാത്രം നല്‍കാന്‍ അദ്ദേഹം തയ്യാറല്ല. കളിയില്‍ ഇന്ത്യ 60-40 ശതമാനം സാധ്യതാണെന്നാണ് ഗവാസ്‌കറുടെ പ്രവചനം.

ഏഷ്യാ കപ്പില്‍ ഇത്തവണ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ ഇന്ത്യയും പാകിസ്താനും നേടിയിരിക്കുന്ന വിജയങ്ങള്‍ നമ്മള്‍ അത്ര വലിയ കാര്യമാക്കി എടുക്കേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. കാരണം ആരൊക്കെയായിരുന്നു എതിരാളികളെന്നതു (യുഎഅ, ഒമാന്‍) നമ്മള്‍ കണ്ടു കഴിഞ്ഞതാണ്.

യുഎഇയും ഒമാനുമെല്ലാം ഇപ്പോഴും ക്രിക്കറ്റ് പഠിച്ചു കൊണ്ടിരിക്കുന്നവരാണ്. വലിയ ടീമുകള്‍ക്കെതിരേ കളിക്കുന്നത് അവരെ കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്യും. ഇതിനായി ഓരോ മല്‍സരങ്ങളില്‍ നിന്നും അവര്‍ പാഠം പഠിക്കുകയും വേണം. അതിനാല്‍ അവരുടെ ആദ്യ മല്‍സരങ്ങൡലെ ഫലങ്ങള്‍ കാര്യമായൊന്നും പറയുന്നില്ല.

പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യക്കു 60-40 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ഇന്ത്യക്കാരനെന്ന നിലയിലും നമ്മുടെ ടീമിനു പാകിസ്താനേക്കാള്‍ ചാന്‍സുണ്ടെന്നും താന്‍ വിശ്വസിക്കുന്നതും ഗവാസ്‌കര്‍ വ്യക്തമാക്കി.

പവര്‍പ്ലേ നിര്‍ണായകം

ഇന്ത്യ- പാകിസ്താന്‍ അങ്കത്തിന്റെ വിധി നിര്‍ണയിക്കുക പവര്‍പ്ല ഓവറുകളായിരിക്കുമെന്നാണ് സുനില്‍ ഗവാസ്‌റുടെ അഭിപ്രായം. കളിയിലെ രണ്ടു ഇന്നിങ്‌സുകളിലും പവര്‍പ്ലേ ഓവറുകള്‍ കൈവിടാതിരിക്കാന്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ആദ്യത്തെ ആറോവറുകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ഏതു ടി20 മല്‍സരങ്ങളിലും പവര്‍പ്ലേ എല്ലായ്‌പ്പോഴു നിര്‍ണായകമായി മാറും. കളിയില്‍ മറ്റെന്തിനേക്കാള്‍ പ്രധാനവും പവര്‍പ്ലേ തന്നെയാണ്. അവസാനത്തെ നാലോവറും കളി മാറ്റാറുണ്ടെന്നതു ശരിയാണ്. എങ്കിലും പവര്‍പ്ലേയാണ് അതിനേക്കാള്‍ പ്രധാനപ്പെട്ടത്.

GILL ABHISHEK

ബാറ്റിങ് പവര്‍പ്ലേയും ഫീല്‍ഡിങ് പവര്‍പ്ലേയുമടക്കം കളിയിലെ രണ്ടു പവര്‍പ്ലേകളും ജയിക്കുന്ന ടീമിനു മല്‍സരവും വിജയിക്കാന്‍ സാധിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. പാകിസ്താനെതിരേ ഇന്ത്യ അതു വളരെ കാര്യമായി തന്നെ എടുക്കണമെന്നും ഗവാസ്‌കര്‍ ഉപദേശിക്കുന്നു.

യുഎഇക്കെകതിരായ ആദ്യ കളിയില്‍ സ്പിന്‍ ബൗളിങിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ മാത്രമായിരുന്നു ടീമിലെ ഏക അംഗീകൃത ഫാസ്റ്റ് ബൗളര്‍. അദ്ദേഹം പവര്‍പ്ലേയില്‍ ബൗളിങ് പങ്കാളിയായി എത്തിയത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.

സര്‍പ്രൈസ് പാക്കേജ്

പാകിസ്താനെതിരേ ഇന്ത്യയുടെ സര്‍പ്രൈസ് പാക്കേജ് നായകന്‍ സൂര്യകുമാര്‍ യാദവാണെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. മൂന്നു റോളുകള്‍ നിര്‍വഹിക്കാനുള്ള മിടുക്ക് സ്‌കൈയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊണ് സര്‍പ്രൈസ് പാക്കേജായി ഞാന്‍ തിരഞ്ഞെടുക്കുക. കാരണം അവന്‍ വെറും ബാറ്റര്‍ മാത്രമല്ല, ഒന്നോ, രണ്ടോ ഓവറുകള്‍ ആവശ്യമെങ്കില്‍ ബൗളും ചെയ്യും.

ശ്രീലങ്കയുമായി കഴിഞ്ഞ വര്‍ഷം ടി20യില്‍ സൂര്യ വിക്കറ്റെുക്കുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് സൂര്യയുടെ ഓവറോള്‍ ക്യാപ്റ്റന്‍സിയായിരിക്കും കൂടുതല്‍ പ്രധാനപ്പെട്ടതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 14, 2025, 12:17 [IST]
Other articles published on Sep 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+