For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഗംഭീര്‍ അവനെ വീണ്ടും തഴയും!! ഇംഗ്ലണ്ടില്‍ കളിപ്പിച്ചാല്‍ ടീം 3-1ന് ജയിച്ചേനെ, വിമര്‍ശനം

യുഎഇില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ബൗളിങ് പ്ലാനുകള്‍ എന്തൊക്കെയാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ്. ഈ മാസം ഒമ്പതു മുതലാണ് ഏഷ്യാ കപ്പ് യുഎയില്‍ നടക്കുന്നത്. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ.

ചിരവൈരികളായ പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരും ഇറങ്ങും. ഇന്ത്യയുടെ ആദ്യ അങ്കം 10നു യുഎഇക്കെതിരേയാണ്.

KULDEEP YADAV

അവനെ വീണ്ടും തഴയും

സ്റ്റാര്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കളിപ്പിക്കാതെ ബെഞ്ചില്‍ ഇരുത്തിയേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മനീന്ദര്‍ സിങ്. പകരം മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയുമാവും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ അവസാനമായി കളിച്ച ഇംഗ്ലണ്ട് പര്യടനത്തിലും കുല്‍ദീപ് ടീമിന്റെ ഭാഗമായിരുന്നു. ഇംഗ്ലണ്ടില്‍ ടീമിന്റെ എക്‌സ് ഫാക്ടറായി അദ്ദേഹം മാറിയേക്കുമെന്നു പരമ്പരയ്ക്കു മുമ്പ് പല ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഒരു ടെസ്റ്റില്‍ പോലും അവസരം നല്‍കാതെ കുല്‍ദീപിനെ തഴയുകയായിരുന്നു. അദ്ദേഹത്തിനു പകരം ബാറ്റിങില്‍ കൂടി ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കായിരുന്നു ഗംഭീര്‍ പ്രഥമ പരിഗണന നല്‍കിയത്.

ഇനി ഏഷ്യാ കപ്പിലും ഗംഭീറിന്റെ പ്ലാന്‍ ഇതു തന്നെയായിരിക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മനീന്ദര്‍ സിങ്. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കുല്‍ദീപിനെ കളിപ്പിച്ചിരുന്നെങ്കില്‍ 3-1ന്റെ ജയവുമായി നമുക്കു മടങ്ങാമായിരുന്നുവെന്നു ഇന്ത്യാ ടുഡേയോടു അദ്ദേഹം പറഞ്ഞു.

അതേസമയം, ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പര 2-2നു സമനിലയില്‍ കലാശിക്കുകയായിരുന്നു. ഓവലില്‍ നടന്ന നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ത്രില്ലിങ് ജയം നേടിയതോടെയാണ് പരമ്പരയും ഇന്ത്യ സമനിലയാക്കിയത്.

ലീഡ്‌സിലെ ഹെഡിങ്‌ലേയിലായിരുന്നു ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. ഈ മല്‍സരത്തില്‍ 371 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ ഇംഗ്ലണ്ട് വെറും അഞ്ചു വിക്കറ്റിനു ഇതു മറികടക്കുകയിരുന്നു. കുല്‍ദീപിനെ കളിപ്പിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നെന്നു മനീന്ദര്‍ സിങ് നിരീക്ഷിച്ചു.

കുല്‍ദീപ് യാവ് എന്താണ് കളിക്കളത്തില്‍ ചെയ്യുന്നതെന്നു ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ ഗൂഗ്ലിലകളോ, ലെഗ് സ്പിന്നറുകളോ അവര്‍ക്കു വായിച്ചെടുക്കാനും കഴിയില്ല. ആദ്യ ടെസ്റ്റില്‍ അവര്‍ 371 റണ്‍സ് ചേസ് ചെയ്തു ജയിച്ചു. നാലാം ദിനം വൈകുന്നേരവും അഞ്ചാം ദിനവും കുല്‍ദീപ് ബൗള്‍ ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ചേസ് ചെയ്തു ജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നുവെന്നും മനീന്ദര്‍ വിശദമാക്കി.

ഏഷ്യാ കപ്പിലും ഇനി കുല്‍ദീപിനെ കളിപ്പിക്കുമോയെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. രണ്ടു സ്പിന്നര്‍മാരെ ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അതു അക്ഷര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും. കാരണം അക്ഷറിനു നന്നായി ബാറ്റ് ചെയ്യാനും കഴിയുമെന്നും മനീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

VARUN CHAKRAVARTHY

വരുണ്‍ സ്മാര്‍ട്ട് ബൗളല്‍

ഇന്ത്യന്‍ ടീമിനൊപ്പമുള്ള ആദ്യ വരവവില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും തിരിച്ചുവരവില്‍ കസറുന്ന വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ചിരിക്കുകയാണ് മനീന്ദര്‍ സിങ്. വരുണ്‍ ചക്രവര്‍ത്തി വളരെ സ്മാര്‍ട്ടായിട്ടുള്ള ബൗളറാണ്. അവനെപ്പോലെ അധികം പേര്‍ ലോക ക്രിക്കറ്റിലുമില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മൂന്നു സ്പിന്നര്‍മാരില്‍ വരുണിനു വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു.

വ്യത്യസ്തമായ സാഹചര്യങ്ങള്‍ എങ്ങനെയാണ് ബൗള്‍ ചെയ്യേണ്ടതെന്നും ബാറ്റര്‍മാരെ വളരെ നന്നായി വായിച്ചെടുക്കാനുമെല്ലാം അവനു നന്നായി അറിയാം. പുറമെ നിന്നു നോക്കിയാല്‍ വരുണിനെ വളരെ ശൂന്യമായി തോന്നാം, പക്ഷെ അകത്തു വളരെയധികം ചിന്തിക്കുന്നവനാണെന്നും മനീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 3, 2025, 6:59 [IST]
Other articles published on Sep 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+