For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഇന്ത്യ- പാക് കളി വേണ്ട, നടന്നാല്‍ ആ ടീം നാണംകെടും!! മുന്‍ പാക് താരം പറയുന്നു

ഏഷ്യാ കപ്പില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോര് സംഭവിക്കല്ലേയെന്നാണ് പ്രാര്‍ഥനയെന്നു മുന്‍ പാക് താരം ബാസിത് അലി. സപ്തംബര്‍ 14നു ദുബായിലാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ സൂപ്പര്‍ പോര്. സമീപകാലത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മല്‍സരം നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.

ഇന്ത്യ ഈ മല്‍സരത്തില്‍ നിന്നും പിന്‍മാറമെന്നു മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കളിയെക്കുറിച്ച് ഈ തരത്തില്‍ അനിശ്ചിതത്വമുള്ളപ്പോഴാണ് അതു നടക്കാതിരിക്കുന്നതാവും നല്ലതെന്നു ബാസിത് പറയുന്നത്. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

INDIAN TEAM

ഇന്ത്യ പിന്‍മാറണമെന്ന് പ്രാര്‍ഥന

അടുത്തിടെ ഡബ്ല്യുസിഎല്ലിലെ രണ്ടു മല്‍സരങ്ങളില്‍ പാകിസ്താനെതിരേ കളിക്കാന്‍ വിസമ്മതിച്ചതു പോലെ ഏഷ്യാ കപ്പിലും ഇന്ത്യ നോ പറയണമെന്നാണ് ആഗ്രഹിക്കുന്നതെന്നു ബാസിത് അലി വ്യകതമാക്കി. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.

ഏഷ്യ കപ്പില്‍ പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിക്കെേണയെന്നാണ് എന്റെ പ്രാര്‍ഥന. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ് (WCL) ടൂര്‍ണമെന്റില്‍ നമ്മള്‍ ഇതു കണ്ടതാണ്. കളി നടന്നാല്‍ ഒരു ടീമിന്റെ സര്‍വ്വനാശമാണ സംഭവിക്കുക. നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത തരത്തിലായിരിക്കും പാകിസ്താനെ ഇന്ത്യന്‍ ടീം നാണം കെടുത്തുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ദി ഗെയിം പ്ലാനെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബാസിത്.

അദ്ദേഹത്തിന്റെ ഈ വാക്കുകളോടു വിളറിയ ഒരു ചിരിയോടെയായിരുന്നു ഷോയിലെ ആങ്കറുടെ പ്രതികരണം. ഇന്ത്യക്കെതിരേ മാത്രമല്ല, ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്താനെതിരേ പോലും ഇപ്പോഴത്തെ പാകിസ്താന്‍ ടീമിനു വിജയസാധ്യതയില്ലെന്നും ബാസിത് നിരീക്ഷിച്ചു.

നമ്മള്‍ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനോടു പരാജയപ്പെട്ടാല്‍ രാജ്യത്തുള്ള ആരും അതു അത്ര കാര്യമാക്കാന്‍ പോവുന്നില്ല. പക്ഷെ ഇന്ത്യയോടു നിങ്ങള്‍ തോല്‍വി വഴങ്ങിയാല്‍ എല്ലാവര്‍ക്കും ഭ്രാന്തിളകുകയും ചെയ്യുമെന്നും ബാസിത് വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ട്രിനിഡാഡില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പാകിസ്താന്‍ 202 റണ്‍സിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരുന്നു. അതിനു ശേഷം സംസാരിക്കവെയാണ് ഈ ടീം ഏഷ്യാ കപ്പില്‍ ഇന്ത്യയോടു മുട്ടിയാല്‍ സംഭവിക്കാനിടയുള്ള ദുരന്തത്തെ കുറിച്ചു തുറന്നു പറഞ്ഞത്. വിന്‍ഡീസുമായുള്ള കളിയില്‍ 295 റണ്‍സാണ് പാക് ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്.

IND - PAK

എന്നാല്‍ പാക് ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു. 29.2 ഒാവറില്‍ വെറും 92 റണ്‍സിനു പാക് ടീം കൂടാരം കയറുകയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുള്‍പ്പെടെ പാക് ടീമിലെ നാലു പേരാണ് ഈ മല്‍സരത്തില്‍ ഡെക്കായത്. സല്‍മാന്‍ ആഗ (30), മുഹമ്മദ് നവാസ് (23*), ഹസന്‍ നവാസ് (13) എന്നിവര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ. ആറു വിക്കറ്റുകളെടുത്ത ജെയ്ഡന്‍ സീല്‍സാണ് പാക് ടീമിന്റെ അന്തകനായത്.

പോര് മൂന്നു തവണ?

വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ പരമാവധി മൂന്നു തവണ വരെ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗ്രൂപ്പുഘട്ടം കടന്ന് ഇരുടീമും മുന്നേറിയാല്‍ സൂപ്പര്‍ ഫോറിലായിരിക്കും അടുത്ത പോരാട്ടം. അതിനു ശേഷം ഫൈനലിലും കൂടി ഇന്ത്യ- പാക് ത്രില്ലര്‍ സംഭവിച്ചേക്കും.

ഏറ്റവും അവസാനമായി ഈ വര്‍ഷം യുഎഇയില്‍ തന്നെ നടന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി മുഖാമുഖം വന്നത്. അന്നു പാക് ടീമിനെ ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.

Story first published: Thursday, August 14, 2025, 13:22 [IST]
Other articles published on Aug 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+