ദുബായ്: ഏഷ്യാ കപ്പ് യുഎഇ സംഹാരം ഴിഞ്ഞ് ടീം ഇന്ത്യ ഇനി എല്‍ ക്ലാസിക്കോയ്ക്കു കച്ചമുറുക്കുകയാണ്. ഇന്ത്യയും ബദ്ധവൈരികളായ പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഞായറാഴ്ച രാത്രി നടക്കാനിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തന്നെയാണ് ഈ മല്‍സരവും നടക്കുക. യുഎഇക്കെതിരേ കാര്യമായ വെല്ലുവിളി നേരിടാതെ ജയിച്ചു കയറിയ ഇന്ത്യക്കു പാക് പടയ്‌ക്കെതിരേ കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല.
യുഎഇക്കെതിരേ ഒമ്പതു വിക്കറ്റിന്റെ വിജയം കൊയ്‌തെങ്കിലും അതേ പ്ലെയിങ് ഇലവന്‍ തന്നെ പാകിസ്താനെതിരേയും ഇന്ത്യ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. ഇലവനില്‍ ഒരു മാറ്റം ചിലപ്പോള്‍ ഇന്ത്യ വരുത്തിയേക്കും. പാകിസ്താനെതിരേ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.
ടീമില്‍ എന്താവും മാറ്റം?
ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ അവിടെ അനാവശ്യമായ ഒരു പൊളിച്ചെഴുത്ത് ഇപ്പോള്‍ ആവശ്യമില്ലെന്താണ് യാഥാര്‍ഥ്യം. അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നുള്ള പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ യുഎഇക്കെതിരേ വിജയമായിരുന്നു. ആദ്യ വിക്കറ്റില്‍ വെറും 23 ബോളില്‍ 48 റണ്‍സ് ഈ സഖ്യം അടിച്ചെടുത്തിരുന്നു.

ഗില്ലും അഭിഷേകും ബാറ്റിങില്‍ മികച്ച ടച്ചിലാണ് ഈ മല്‍സരത്തില്‍ കാണപ്പെട്ടത്. അതിനാല്‍ അവര്‍ തന്നെ പാകിസ്താനെതിരേയും തുടരുക തന്നെ വേണം. കഴിഞ്ഞ കളിയില്‍ തിലക് വര്‍മയ്ക്കു പകരം നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലേക്കു സ്വയം പ്രൊമോട്ട് ചെയ്തിരുന്നു. പാകിസ്താനെതിരേയും വണ്‍ഡൗണായിട്ടാലും അദ്ദേഹം കളിച്ചേക്കുക.
നാലാമനായി തിലകും അഞ്ചാം നമ്പറില്‍മലയാളി സൂപ്പര്‍താരവുമായ സഞ്ജു സാസണുമാവും ബാറ്റ് ചെയ്‌തേക്കുക. കഴിഞ്ഞ കളിയില്‍ രണ്ടു പേര്‍ക്കും അതിനു അവസരം ലഭിച്ചില്ല. ആവശ്യമെങ്കില്‍ സഞ്ജുവിനെ മൂന്നാമനായും തിലകിനെ തൊട്ടുതാഴെയും കളിപ്പിക്കാവുന്നത്. സാഹചര്യം അനുസരിച്ചാവും ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. തൊട്ടുപിന്നാലെ മറ്റൊരു ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെയും കാണാം. എന്നാല്‍ യുഎഇക്കെതിരേ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന സീം ബൗളിങ് ഓള്‍ഖൗണ്ടര്‍ ശിവം ദുബെയെ പാകിസ്താനെതിരേ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും. കഴിഞ്ഞ കളിയില്‍ അദ്ദേഹം മൂന്നു വിക്കറ്റുകളുമായി സര്‍പ്രൈസ് പ്രകടനം നടത്തിയെന്നതു ശരി തന്നെ.

പക്ഷെ പാക് ടീമിനെതിരേ ദുബെയ്ക്കു പകരം ടീമില്‍ വേണ്ടത് ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. എങ്കില്‍ മാത്രമേ അതു ടീമിന്റെ പേസാക്രമണത്തിനു മൂര്‍ച്ചയും കൂട്ടുകയുള്ളൂ. പാക് ടീമിനെതിരേ ടി20യില്‍ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.
അവര്‍ക്കെതിരേ നാലു കളിയിയില്‍ 7.85 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ അദ്ദേഹം നേടി. ഹാര്‍ദിക്കിനെയും ദുബെയെയുമൊന്നും പേസര്‍മാരെന്ന നിലയില്‍ വിശ്വസിക്കാന്‍ സാധിക്കില്ല. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് കൂടി ചേര്‍ന്നാല്‍ അതു ഇന്ത്യന്‍ ബൗളിങ് കരുത്തുറ്റതാക്കി മാറ്റും.
ദുബെയ്ക്കു പകരം അര്‍ഷ്ദീപിനെ കൊണ്ടുവരുന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെ ആവശ്യമില്ല. സ്പിന്‍ വിഭാഗത്തിന്റെ ചുമതല കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കുമായിരിക്കും. യുഎഇക്കെതിരേ മാജിക്കല്‍ പ്രകടനം നടത്തിയ കുല്‍ദീപിനെ ഇ നി പുറത്തിരുത്തുക അസാധ്യമാണ്.
പാകിസ്താനെതിരേ ഇന്ത്യന്‍ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.