Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യക്കു കൂട്ടിന് ഇനി 'അവരില്ല'!! പുതിയ ലുക്കില്‍ ടീം, കാരണമറിയാം

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ഇനി ഡ്രീം 11 കാണില്ല. ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയായ ഡ്രീം 11 പിന്‍മാറിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമിങ് പ്രൊമോഷനും നിയന്ത്രണവും സംബന്ധിച്ച ബില്‍ അടുത്തിടെ സര്‍ക്കാര്‍ പാസാക്കിയിരുന്നു.

പ്രസിഡന്റ് ദ്രൗപതി മുര്‍മു ഇതില്‍ ഒപ്പുവയ്ക്കുകയും ചെയ്തതോടെ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇതിനു പിന്നാലെ ഡ്രീം ഇലവനുള്‍പ്പെടെ ഈ തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറുകയാണെന്നു ഡ്രീം 11 അറിയിച്ചു കഴിഞ്ഞു. ഇതോടെ ഡ്രീം 11 ഇന്ത്യ എന്ന പേരോടു കൂടിയ ജഴ്‌സിക്കു പകരം വെറും ഇന്ത്യ എന്ന ജഴ്‌സിയിലാവും ടീമിനെ അടുത്ത മാസത്തെ ഏഷ്യാ കപ്പില്‍ കാണാന്‍ സാധിക്കുക. പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

SURYA HARDIK

എല്ലം അവസാനിപ്പിച്ചെന്നു ബിസിസിഐ

ഡ്രീം ഇലനവുമായുള്ള എല്ലാ ബന്ധങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവസാനിപ്പിച്ചതായി ബിസിസിഐയും സ്ഥിരീകരിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയയാണ് ഇതേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്.

പ്രൊമോഷന്‍ ആന്റ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ പാസാക്കിയതിനു ശേഷം ബിസിസിഐയും ഡ്രീം ഇലവനും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. ഭാവിയില്‍ ഈ തരത്തിലുള്ള ഒരു കമ്പനിയുമായും സഹകരിക്കില്ലെന്നു ബിസിസിഐ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ മുഖ്യ സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡ്രീം 11. 2023ല്‍ മുഖ്യ സ്‌പോണ്‍സര്‍മാരായ ബൈജൂസ് ഗ്രൂപ്പ് പിന്മാറിയ ശേഷമാണ് പകരം ഡ്രീം 11 ഈ റോളിലേക്കു വരുന്നത്. 358 കോടി രൂപയ്ക്കാണ് അവര്‍ അന്നു ടീം ഇന്ത്യയുടെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് നേടിയെടുത്തത്.

indian team

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാമാരാവാന്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ടെന്നു എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രീം 11ന്റെ പേരോടു കൂടി ഇന്ത്യന്‍ ടീമിന്റെ ഏഷ്യാ കപ്പ് ജഴ്‌സി ഇതിനകം പ്രിന്റ് ചെയ്തു കഴിഞ്ഞെങ്കിലും ഇതു ഇനി ഉപയോഗിക്കില്ല. നിലവിലെ ചംപ്യന്‍മാര്‍ കൂടിയായ ഗ്രൂപ്പ് എയിലണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന്‍, യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Story first published: Monday, August 25, 2025, 12:42 [IST]
Other articles published on Aug 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+