Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബറെയും റിസ്വാനെയും തഴഞ്ഞത് മണ്ടത്തരമല്ല! കിടു പ്ലാന്‍; ഗംഭീറിനെ കോപ്പിയടിച്ചു? ഇന്ത്യ ഭയക്കണം

മുന്‍ ക്യാപ്റ്റന്‍മാരും ബാറ്റിങ് ഹീറോസുമായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനുമില്ലാത്ത ടീമിനെ ഏഷ്യാ കപ്പിനായി പാകിസ്താന്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ലോകമാകെ ഞെട്ടിയിരുന്നു. കാരണം രണ്ടു പേരുമില്ലാത്ത ഒരു പാക് ടീമിനെ കുറിച്ച് ചിന്തിക്കുകയെന്നതു പോലും ആരാധകര്‍ക്കു അസാധ്യമായിരുന്നു.

സല്‍മാന്‍ അലി ആഗയുടെ കീഴില്‍ പുതിയ ലുക്കിലുള്ള ഒരു 17 അംഗ പരീക്ഷണ ടീമിനെയയാണ് ഏഷ്യാ കപ്പിനായി പാകിസ്താന്‍ അയക്കുന്നത്. ബാബറും റിസ്വാനുമില്ലാത്ത ഈ പാക് നാണകെട്ടു മടങ്ങുമെന്നാണ് ക്രിക്കറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേരും മുന്നറിയിപ്പ് നല്‍കുന്നത്.

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും ഈ രണ്ടു സൂപ്പര്‍ താരങ്ങളെയും ഒഴിവാക്കിയതിലൂടെ യഥാര്‍ഥത്തില്‍ മണ്ടത്തരമാണോ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കാണിച്ചത്? ഇതിനു പിന്നിലെ കാരണവും അവരുടെ ഗെയിം പ്ലാനും എന്താണെന്നു നോക്കാം.

BABAR RIZWAN

പാക് ടീമിന്റെ ഗെയിം പ്ലാന്‍

ടി20 ക്രിക്കറ്റില്‍ പാകിസ്താന്‍ നേരത്തേ വളരെ യാഥാസ്ഥിക സമീപനമായിരുന്നു ബാറ്റിങില്‍ സ്വീകരിച്ചിരുന്നത്. ബാബര്‍ ആസവും മുഹമ്മദ് റിസ്വാനുമെല്ലാം ഈ ശൈലിയുടെ പ്രധാന വക്താക്കളുമായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇരുവരുടെയും പേര് വെട്ടിയതിലൂടെ ഈ ശൈലിയില്‍ നിന്നുമുള്ള തങ്ങളുടെ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ് പാകിസ്താന്‍ നല്‍കിയിട്ടുള്ളത്.

സ്‌ടൈക്ക് റൊട്ടേറ്റ് ചെയ്തും., വിക്കറ്റ് കാത്തും ബാറ്റ് ചെയ്ത് അവസാന ഓവറുകൡ സ്‌കോറിങിനു വേഗം കൂട്ടുകയെന്ന പഴഞ്ചന്‍ ശൈലിയില്‍ നിന്നും പാക് ടീം മാറിയിരിക്കുകയാണ്. നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പിന്തുടരുന്ന അഗ്രസീവ് ശൈലിയിലേക്കുള്ള പാക് ടീമിന്റെ ചുവടുമാറ്റം കൂടിയാണ് ഏഷ്യാ കപ്പ് ടീം സെലക്ഷന്‍ തെളിയിക്കുന്നത്.

ടി20 ക്രിക്കറ്റ് അതിവേഗം മാറിക്കൊണ്ടിരിക്കെ അഗ്രസീവ് ഗെയിമിലൂടെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂയെന്നു വൈകിയാണെങ്കിലും പാകിസ്താനും ബോധ്യമായി കഴിഞ്ഞു. ഈ കാരണത്താലാണ് ബാറ്റിങിലെ നെടുംതൂണുകളായ ബാബറും റിസ്വാനും ഇനി ടീമില്‍ വേണ്ടെന്ന കടുപ്പമേറിയ കോള്‍ അവര്‍ എടുത്തിരിക്കുന്നത്.

ബാബറിന്റെയും റിസ്വാന്റെയും ടി20യിലെ സ്‌ട്രൈക്ക് റേറ്റ് വളരെ മോശമായിരുന്നെന്നു കാണാം. പ്രത്യേകിച്ചും പവര്‍പ്ലേയില്‍ ഇവരുടെ സ്ലോ ഇന്നിങ്‌സുകള്‍ പാക് ടീമിനെ പലപ്പോഴും കുഴപ്പത്തിലുമാക്കിയിട്ടുണ്ട്.

2020 മുതലെടുത്താല്‍ പവര്‍പ്ലേയില്‍ ബാബറിന്റെ സ്‌ട്രൈക്ക്‌റേറ്റ് 116ഉം റിസ്വാന്റേത് 117.40ഉം ആണ്. ഇതേ തരത്തിലുള്ള മെല്ലെപ്പോക്ക് ഏഷ്യാ കപ്പിലും ആവര്‍ത്തിച്ചാല്‍ വലിയ ദുരന്തമായിരിക്കും പാക് ടീമിനെ കാത്തിരിക്കുന്നത്. ഇതു മുന്നില്‍ കണ്ടാണ് വലിയ അഴിച്ചുപണി അവര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ടീമിലെ പ്രധാന താരങ്ങളേക്കാള്‍ മാച്ച് വിന്നര്‍മാര്‍ക്കാണ് ഇപ്പോള്‍ പാകിസ്താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സ്ഥിരതയോടെ പെര്‍ഫോം ചെയ്യുന്നതിനൊപ്പം
കളിയും ജയിപ്പിക്കാന്‍ മിടുക്കുള്ള ഒരുകൂട്ടം താരങ്ങള്‍ പാകിസ്താന്റെ ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ട്. നിര്‍ണാക മല്‍സരങ്ങളില്‍ അടിതെറ്റുകയെന്ന പതിവു ശീലം അവസാനിപ്പിക്കാന്‍ ഇവരുടെ സാന്നിധ്യം പാക് ടീമിനു മുതല്‍ക്കൂട്ടായും മാറിയേക്കും.

PAKISTAN

പുതിയ താരോദയങ്ങള്‍

ടി20 ക്രിക്കറ്റില്‍ പുതിയ താരോദയങ്ങള്‍ പാകിസ്താനില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. പുതുതലമുറ താരങ്ങളില്‍ പ്രതീക്ഷ നല്‍കിയ പലരും ഏഷ്യാ കപ്പ് സ്‌ക്വാഡിന്റെ ഭാഗവുമാണ്. അക്കൂട്ടത്തിലൊരാളാണ് ഹസന്‍ നവാസ്.

ഈ വര്‍ഷത്തെ പിഎസ്എല്ലില്‍ (പാകിസ്താന്‍ സൂപ്പര്‍ ലീഗ്) 162 സ്‌ടൈക്ക് റേറ്റില്‍ 57 ശരാശരിയില്‍ ബാറ്റ് ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. പാക് കുപ്പായത്തില്‍ അടുത്തിടെ വെറും 44 ബോളില്‍ ഹസന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു.

മുഹമ്മദ് ഹാരിസാണ് പാക് ടീമിലെ മറ്റൊരു ബാറ്റിങ് തുറുപ്പുചീട്ട്. ബംഗ്ലാദേശിനെതിരേ അടുത്തിടെ 45 ബോളില്‍ സെഞ്ച്വറിയടിച്ച അദ്ദേഹം ഈ പരമ്പരയിലുടനീളം 200നു മുകളില്‍ സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശിയിരുന്നു.

പാക് താരങ്ങളില്‍ ഈ വര്‍ഷം ടി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ ബാറ്ററാണ് സാഹിബ്‌സദ ഫര്‍ഹാന്‍. കൂടാതെ ഈ സീസണിലെ നാഷണല്‍ ടി20 കപ്പില്‍ 112*, 162*, 148 എന്നിങ്ങനെ സ്‌കോറുകളുമായി താരം കസറുകയും ചെയ്തു.

Story first published: Monday, August 18, 2025, 12:07 [IST]
Other articles published on Aug 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+