For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ശ്രേയസിനെ പുറത്താക്കിയത് ഗംഭീറോ? ശരിക്കുള്ള വില്ലന്‍ ആര്, ഇതാ ഉത്തരം!!

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യര്‍ തഴയപ്പെട്ടതുമായി ബന്ധപ്പട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഈ തീരുമാനത്തില്‍ ഒരുപോലെ അസംതൃപ്തരും രോഷാകുലരുമാണ്. കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചു കൊണ്ടിരിക്കവെ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താതിരുന്നത് കടുത്ത അനീതിയാണെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

ശ്രേയസ് ഒഴിവാക്കപ്പെട്ടതില്‍ ഏറ്റവുമധികം പഴി കേള്‍ക്കുന്നത് ദേശീയ ടീം പരിശീലകനായ ഗൗതം ഗംഭീറാണ്. ഇരുവരും തമ്മില്‍ ഈഗോ ക്ലാഷുകളുണ്ടെന്നും അതാണ് ഗംഭീര്‍ അദ്ദേഹത്തെ തഴഞ്ഞതിനു പിന്നിലെന്നും ആരോപിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍ ശ്രേയസിനു ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതിന്റെ കാരണക്കാരന്‍ ഗംഭീറാണോ, ഇതേക്കുറിച്ച് പരിശോധിക്കാം.

SHREYAS GAMBHIR

ഗംഭീറും ശ്രേയസും തമ്മില്‍ ഉടക്കോ?

ഗൗതം ഗംഭീറും ശ്രേയസ് അയ്യരും തമ്മില്‍ ഉടക്കുണ്ടെന്നു കുറച്ചു നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. 2023ലെ ഐപിഎല്ലില്‍ ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ ഉപദേശക സ്ഥാനത്തു ഗംഭീറായിരുന്നു.

കെകെആറിന്റെ കിരീട വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അന്നു ഗംഭീറിനു ലഭിച്ചപ്പോള്‍ അതില്‍ ശ്രേയസിനു അരിശമുണ്ടായിരുന്നതായാണ് അണിയറ സംസാരം. മറുഭാഗത്തു മറ്റെന്തിനേക്കാള്‍ വിശ്വാസ്യതയ്ക്കു മൂല്യം കല്‍പ്പിക്കുന്ന ഗംഭീറാവട്ടെ സീസണിനു ശേഷം ശ്രേയസ് ടീം വിട്ടതില്‍ അസംതൃപ്തനമായിരുന്നെന്നും വാര്‍ത്തളുണ്ടായിരുന്നു. പക്ഷെ ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഇവയുടെ പേരില്‍ മാത്രം ഗംഭീറിനെ ഇപ്പോള്‍ പഴിക്കുന്നതും ശരിയായിരിക്കില്ല.

ടീമിനെ തിരഞ്ഞെടുത്തതാര്?

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഗൗതം ഗംഭീര്‍ പങ്കെടുത്തിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്ക്കിയ, മുഖ്യ സെലക്ടര്‍ ഇഅജിത് അഗാര്‍ക്കര്‍, സെലക്ഷന്‍ കമ്മിറ്റിയംഗങ്ങളായ ശിവസുന്ദര്‍ ദാസ്, സുബ്രോതോ ബാനര്‍ജി, അജയ് രാത്ര, ശ്രീധരന്‍ ശരത്, ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഈ യോഗത്തിനു ഗംഭീര്‍ എത്തിയിരുന്നില്ല. മാത്രമല്ല, ഓണ്‍ലൈനായും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷാണ് ഏഷ്യാ കപ്പ് ടീമിനെ തിരഞ്ഞെടുത്തത്. കൂടാതെ ടി20 ലോകകപ്പ് വരാനിരിക്കവെ അടുത്ത ആറു മാസത്തിനിടെ സംഭവിക്കാനിടയുള്ള കാര്യങ്ങളും പരിഗണിച്ചിട്ടുണ്ട്.

സെലക്ഷന്‍ മീറ്റിങില്‍ ഗൗതം ഇല്ലായിരുന്നു. വീഡിയോ കോളിലും അദ്ദേഹം യോഗത്തില്‍ ചേര്‍ന്നിട്ടില്ല. കോച്ചുമാര്‍ സെലക്ഷന്‍ പ്രക്രിയയുടെ ഭാഗമാണ്. കാരണം ലഭ്യമായ കളിക്കാരുടെ പൂളിനെക്കുറിച്ച് അവരുടെയും അഭിപ്രായം തേടാറുണ്ട്. പക്ഷെ അവര്‍ ഒരിക്കലും സെലക്ഷന്‍ യോഗത്തില്‍ പങ്കെടുക്കാറില്ല. ചില പ്രധാനപ്പെട്ട ഇവന്റുകള്‍ക്കു പ്രത്യേക ക്ഷണിതാവായി മാത്രമാണ് കോച്ചുമാരെ വിളിക്കാറുള്ളതെന്നും അടുത്ത വൃത്തങ്ങള്‍ എന്‍ഡിടിവിയോടു പറഞ്ഞു.

indian team

ഗംഭീറിന്റെ റോളെന്ത്?

ഗൗതം ഗംഭീറിനു സെലക്ഷന്‍ കാര്യങ്ങളില്‍ അത്ര വലിയ റോളില്ലെന്നു പറയാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷം മാത്രമേ സെലക്ഷന്‍ കമ്മിറ്റി അന്തിമ തീരുമാനത്തിലേക്കു കടക്കുകയുള്ളൂ. ടി20 ടീമില്‍ വേണ്ട കളിക്കാര്‍ ആരൊക്കെയാവണമെന്നതിനെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റിയാണ് 25-27 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്.

കോച്ചെന്ന നിലയില്‍ ഗംഭീര്‍ ഈ കളിക്കാരെയെല്ലാം നിരീക്ഷിക്കുകയും ചെയ്യും. തനിക്കു വേണ്ട 20 താരങ്ങളെ തിരഞ്ഞെടുക്കുകയെന്നതു അദ്ദേഹത്തിന്റെ ജോലിയാണ്. ഏഷ്യാ കപ്പിലും ഇതാണ് സംഭവിച്ചത്. 15 അംഗ സ്‌ക്വാഡിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തപ്പോള്‍ അഞ്ചു പേര്‍ ബാക്കപ്പുകളാവുകയും ചെയ്തു.

Story first published: Thursday, August 21, 2025, 17:41 [IST]
Other articles published on Aug 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+