Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഒരു ഓപ്പണര്‍ അഭിഷേക് തന്നെ!! തഴയുക അസാധ്യം? പങ്കാളി മൂന്നിലൊരാള്‍

ഐസിസിയുടെ പുതിയ ടി20 റാങ്കില്‍ നമ്പര്‍ വണ്‍ ബാറ്ററായ മാറിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരവും വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മ. കരിയറിലാദ്യമായാണ് അദ്ദേഹം ടി20യിലെ കിങായി മാറിയിരിക്കുന്നത്. നിലവിലെ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനു ശേഷം ടി20യില്‍ ഒന്നാം നമ്പര്‍ പദവയിലെത്തിയ ഇന്ത്യന്‍ താരം കൂടിയാണ് അഭിഷേക്.

ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെയാണ് അഭിഷേക് ഈ സ്വപ്‌നനേട്ടത്തിനു അവകാശിയായിരിക്കുന്നത്. ഇതു ഇന്ത്യന്‍ ടീം സെലക്ഷനില്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല. ഐസിസി റാങ്കിങില്‍ തലപ്പത്തുള്ള ഒരു ബാറ്ററെ മാറ്റിനിര്‍ത്തി ഒരു ടീമും ഏഷ്യാ കപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ധൈര്യപ്പെടില്ല.

അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍ അഭിഷേക് തന്നെയാവുമെന്നു നമുക്കു ഈ ഘട്ടത്തില്‍ ഉറപ്പിക്കാം. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇനി ആരു കളിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് ചോദ്യമുയരുന്നത്. പ്രധാനമായും മൂന്നു താരങ്ങളാണ് ഈ റോളിനായി ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്.

ABHISHEK SHARMA

ആരാവും ആ ഭാഗ്യവാന്‍?

ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോളിലും അഭിഷേക് ശര്‍മയെ നമുക്കു ഉറപ്പിക്കാം. പക്ഷെ ആരാവും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്‍, മറ്റൊരു യുവതാരം യശസ്വി ജയ്‌സ്വാള്‍, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എന്നിവരാണ് ഏഷ്യാ കപ്പിലെ ഓപ്പണിങ് റോളിലേക്കു രംഗത്തുള്ളത്.

ഗില്ലും ജയ്‌സ്വാളുമായിരിക്കും ടീമിനായി ഓപ്പണിങില്‍ ഇറങ്ങിയേക്കുകയെന്നാണ് നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഐസിസി റാങ്കിങില്‍ പുതിയ നമ്പര്‍ വണ്‍ ബാറ്ററായി മാറിയതോടെ അഭിഷേക് എല്ലാ മുന്‍ധാരണകളും തെറ്റിച്ചിരിക്കുകയാണ്. ഇനി ടീമിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി അദ്ദേഹത്തെ തന്നെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയും ചെയ്യും.

നേരത്തേ ടി20യില്‍ മോശം പ്രഹരശേഷിയുടെയും സ്ഥിരതയില്ലായ്മയുടെയും പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിട്ടുള്ള ബാറ്ററാണ് ഗില്‍. ഈ ഫോര്‍മാറ്റിനു യോജിക്കാത്ത താരമെന്നു പോലും അദ്ദേഹത്തെ പലരും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു.

പക്ഷെ ഇതെല്ലാം തിരുത്തുന്ന പ്രകടനമാണ് കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഗില്‍ കാഴ്ചവച്ചത്. 15 മല്‍സരങ്ങളില്‍ നിന്നും 155.88 സ്‌ട്രൈക്ക് റേറ്റില്‍ 650 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്. അതിനാല്‍ ഇനി ടി20ക്കു പറ്റാത്ത ബാറ്ററെന്നു ഗില്ലിനെ മാറ്റി നിര്‍ത്താനും സാധിക്കില്ല.

അതു മാത്രമല്ല ടീമിന്റെ ഓള്‍ഫോര്‍മാറ്റ് ക്യാപറ്റനായി ബിസിസഐ കാണുന്ന താരം കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ സ്ഥിരം നായകനായി ഗില്‍ മാറിക്കഴിഞ്ഞു. വൈകാത വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അദ്ദേഹം ഈ റോളിലേക്കു വരും. അതിനാല്‍ ഏഷ്യാ കപ്പില്‍ ഗില്ലിനെ തഴയുകയെന്നത് ദുഷ്‌കരം തന്നെയായിരിക്കും.

GILL JAISWAL

ജയ്‌സ്വാളാവട്ടെ ടി20 പോലെയൊരു ഫോര്‍മാറ്റില്‍ ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്തയാളാണ്. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം ഏതു ടീമിനും മുതല്‍ക്കൂട്ടാണ്. അതിനാല്‍ ജയ്‌സ്വാളിനെ എങ്ങനെ പുറത്തിരുത്തുമെന്നതും ഇന്ത്യക്കു തലവേദയനാവും.

ഇനി സഞ്ജുവിന്റെ കാര്യമെടുത്താല്‍ ടി20യില്‍ അഭിഷേകിന്റെ നിലവിലെ ഓപ്പണിങ് പങ്കാളിയാണ് അദ്ദേഹം. അവസാനം കളിച്ച മൂന്നു ടി20 പരമ്പരകളിലും ഇരുവരും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ ഈ ജോടിക്കു സാധിക്കുകയും ചെയ്തു.

മൂന്നു സെഞ്ച്വറികളും ഈ പരമ്പരയില്‍ സഞ്ജു കുറിച്ചിരുന്നു. അതിനാല്‍ അഭിഷേകിന്റെ പങ്കാളിയായി ഏറ്റവും നല്ല ഓപഷനാണ് അദ്ദേഹമെന്നതില്‍ സംശയവുമില്ല. ഇവരില്‍ ആരെ ഇനി ഏഷ്യാ കപ്പില്‍ കളിപ്പിക്കുമെന്നത് ടീം മാനേജ്‌മെന്റിന്റെ കൈകളിലാണ്.

Story first published: Wednesday, July 30, 2025, 15:52 [IST]
Other articles published on Jul 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+