Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: 'ടെസ്റ്റ്' കളിച്ച സഞ്ജു പുറത്തോ? 2 മാറ്റമുറപ്പ്, പാക്കിനെതിരേ ഇന്ത്യന്‍ 11 ഇങ്ങനെ

ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെതിരായ നിറം മങ്ങിയ ജയത്തിനു ശേഷം സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്കായി കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ബദ്ധവൈരികളായ പാകിസ്താനെതിരേ നാളെയാണ് (ഞായര്‍) ആദ്യ സൂപ്പര്‍ ഫോര്‍ അങ്കത്തിന് ഇന്ത്യയിറങ്ങുക. ഒമാനെതിരേ കൂറ്റന്‍ വിജയവുമായി പാക് ചാലഞ്ചിനൊരുങ്ങുകയെന്ന

ഇന്ത്യയുടെ സ്വപ്‌നം പാളിയിരിക്കുകയാണ്. കഷ്ടിച്ചാണ് വലിയൊരു അട്ടിമറി തോല്‍വിയില്‍ നിന്നും സൂര്യകുമാര്‍ യാദവും സംഘവും രക്ഷപ്പെട്ടത്. 21 റണ്‍സിന്റെ ചെറിയ മാര്‍ജിനിലുള്ള ജയം മാത്രമേ ഇന്ത്യക്കു സ്വന്തമാക്കാനായുള്ളൂ. പാകിസ്താനെതിരേ അതിശക്തമായ തിരിച്ചുവരവനാണ് ഇനി ടീമിനു ആവശ്യം.

ഒമാനെതിരായ മല്‍സരത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളോടെയാവും പാകിസ്താനെതിരേ ഇന്ത്യയിറങ്ങുക. ദുബായിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

GILL ABHISHEK

മാറ്റങ്ങള്‍ എന്തൊക്കെ?

ഒമാനെതിരായ മല്‍സരം ജയിച്ച ടീമില്‍ കാര്യമായ അഴിച്ചുപണികളൊന്നും ഇന്ത്യ നടത്തില്ല. ചില മാറ്റങ്ങള്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ ഗൗതം ഗംഭീര്‍ കൊണ്ടു വരികയുള്ളൂ. ടൂര്‍ണമെന്റില്‍ ഇനിയും ക്ലിക്കായിട്ടില്ലെങ്കിലും വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ ഓപ്പണറായി തന്നെ തുടരും. അദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയുമുണ്ടാവും. മിന്നുന്ന പ്രകടനമാണ് കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും താരം കാഴ്ചവച്ചത്.

മൂന്നാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. ഒമാനുമായുള്ള മല്‍സരത്തില്‍ അദ്ദേഹം ബാറ്റിങിനു ഇറങ്ങാതെ മാറിനിന്നിരുന്നു. പാക്കിനെതിരേ തന്റെ പൊസിഷനായ മൂന്നിലേക്കു സ്‌കൈ തിരിച്ചെത്തും. നാലാമനായി കളിക്കുക തിലക് വര്‍മയായിരിക്കും. ഒമാനെതിരേ ബാറ്റിങില്‍ ടോപ്പ് ഫൈവിനു താഴെയാണ് അദ്ദേഹത്തെ കളിപ്പിച്ചത്.

അഞ്ചാമനായി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ 56 റണ്‍സ് നേടിയെങ്കിലും വളരെ സ്ലോ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. 45 ബോളുകള്‍ കളിച്ച സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 124 മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ ഫിനിഷറുടെ റോളില്‍ അദ്ദേഹം തിളങ്ങുമോയെന്നതും സംശയമാണ്. ഈ റോളിനു കൂടുതല്‍ അനുയോജ്യനായ ജിതേഷ് ശര്‍മ അവസരം കാത്ത് പുറത്തു നില്‍പ്പുണ്ട്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനെ മാറ്റി ജിതേഷിനെ കൊണ്ടുവരാന്‍ സാധ്യത കുറവാണെന്നു കാണാം. പാകിസ്താനെതിരേയും മലയാളി താരത്തെ ഗൗതം ഗംഭീര്‍ നിലനിര്‍ത്താനാണ് സാധ്യത.

സഞ്ജു കഴിഞ്ഞാല്‍ ആറും ഏഴും സ്ഥാനങ്ങളില്‍ മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും. സഞ്ജുവിനു പകരം ദുബെയെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. പാകിസ്താനുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ ഇടംകൈ- വലംകൈ കോമ്പിനേഷനു വേണ്ടി ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയിരുന്നു.

INDIAN 11

എട്ടാമനായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ തന്നെ തുടരും. ഒമാനെതിരേ ഫീല്‍ഡിങിനിടെ അദ്ദേഹത്തിന്റെ തലയ്ക്കു പരിക്കേറ്റിരുന്നെങ്കിലും അതു അത്ര സാരമുള്ളതല്ലെന്നാണ് വിവരം. ബൗളിങ് ലൈനപ്പിലായിരിക്കും പാകിസ്താനെതിരേ ഇന്ത്യ മാറ്റം വരുത്തുക. പേസറായ ഹര്‍ഷിത് റാണയെ ഒഴിവാക്കി പകരം മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ തിരികെ വിളിക്കും.

മറ്റൊരു പേസറായ അര്‍ഷ്ദീപ് സിങിന്റെയും സ്ഥാനം തെറിക്കും. പകരമെത്തുക പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയായിരിക്കും. സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവായിരിക്കും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ അവസാനത്തെയാള്‍.

പാകിസ്താനെതിരായ ഇന്ത്യന്‍ 11

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, September 20, 2025, 7:07 [IST]
Other articles published on Sep 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+