For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്ഗാന്‍, ലങ്ക, ഇനി ഇന്ത്യ!! ബംഗ്ലാദേശ് ആരെയും വിടില്ല; മുന്നറിയിപ്പുമായി ഫാന്‍സ്

ദുബായ്: ഏഷ്യാ കപ്പില്‍ ഇത്തവണത്തെ കറുത്ത കുതിരകളായി മാറിയിരിക്കുകയാണ് ലിറ്റണ്‍ ദാസ് നയിക്കുന്ന ബംഗ്ലാദേശ് ടീം. ഗ്രൂപ്പുഘട്ടം പോലും കടക്കില്ലെന്നു എല്ലാവരും എഴുതിത്തള്ളിയ അവര്‍ ഇപ്പോള്‍ ഫൈനലിനു തൊട്ടരികെയാണ്. സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്കു ബംഗ്ലാ കടുവകള്‍ അപ്രതീക്ഷിത ഷോക്ക് നല്‍കിയിരുന്നു.

സൂപ്പര്‍ ഫോറിലെ ഇനിയുളള രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിക്കാനായാല്‍ ബംഗ്ലാ കടുവകള്‍ക്കു ഫൈനലില്‍ കടക്കാം. സൂപ്പര്‍ ഫോറില്‍ ശനിയാഴ്ച രാത്രി ലങ്കയ്‌ക്കെതിരേ നാലു വിക്കറ്റിന്റെ ജയമാണ് അവര്‍ ആഘോഷിച്ചത്. ഈ വിജയം ബംഗ്ലാദേശ് ഫാന്‍സിനെ ആഹ്ലാദത്തിമര്‍പ്പിലാക്കിയിരിക്കുകയാണ്.

bangladesh team

പ്രശസ്തമായ നാഗിന്‍ ഡാന്‍സുമായാണ് ബംഗ്ലാദേശിന്റെ ആരാധകര്‍ ടീമിന്റെ അപ്രതീക്ഷിത വിജയം ആഘോഷിച്ചത്. ഇനി അടുത്ത സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഇന്ത്യയെയും തകര്‍ത്തുവിടുമെന്നു അവര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ഇജാസ് വസീം ബക്രിയെന്ന യൂട്യൂബ് ചാനലിലെ വീഡിയോയിയാണ് ഇന്ത്യയോടു കരുതിയിരിക്കാന്‍ അവര്‍ ഭീഷണി മുഴക്കിയത്.

ആരെയും വിടില്ല

ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ വിജയ്ത്തിനു ശേഷം വലിയ രീതിയിലുള്ള ആഘോഷ പ്രകടനമാണ് ബംഗ്ലാദേശ് ആരാധകര്‍ നടത്തിയത്. ആര്‍പ്പുവിളിച്ചും നാഗിന്‍ നൃത്തമാടിയുമെല്ലാം അവര്‍ ടീമിന്റെ വിജയം മതിമറന്ന് ആഘോഷിക്കുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പണി ഇന്ത്യക്കാണെന്നും അവര്‍ ഭീഷണി മുഴക്കിയത്.

'ബംഗ്ലാദേശ് ആരെയും ഇനി വിടില്ല, ഞങ്ങള്‍ ബംഗ്ലാദേശികളാണ്. ഇന്ത്യയെ ഈ ഏഷ്യാ കപ്പില്‍ തോല്‍പ്പിക്കുകയെന്നത് ഞങ്ങള്‍ക്കു അഭിമാന പ്രശ്‌നമാണ്. ഇപ്പോള്‍ ബംഗ്ലാദേശ് ടീമിനെ നോക്കൂ. വളരെ ബാലന്‍സുള്ള ടീമാണ് ഞങ്ങളുടേത്. ടീമിന്റെ കോമ്പിനേഷന്‍ വളരെ മികച്ചതാണ്. ഞങ്ങള്‍ കപ്പ് നേടുക തന്നെ ചെയ്യും'.

'ഇന്ത്യയെ പരാജയപ്പെടുത്തുകയെന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമൊന്നുമല്ല. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മാച്ചിലെ കളി കണ്ടില്ലേ? ഇന്ത്യക്കെതിരേയും ഞങ്ങള്‍ ഇതേ പ്രകടനം തന്നെ കാഴ്ചവയ്ക്കും. അടുത്ത മല്‍സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക തന്നെ ചെയ്യും'.

'ക്രിക്കറ്റില്‍ ഒന്നും പറയാന്‍ കഴിയില്ല. ബംഗ്ലാദേശ് വളരെ ചെറിയ ടീമാണെന്നും ഞങ്ങളെക്കൊണ്ടു ഒന്നും സാധിക്കില്ലെന്നുമെല്ലാമാണ് നിങ്ങളെല്ലാം നേരത്തേ പറഞ്ഞത്. ഇപ്പോള്‍ ആരും മിണ്ടുന്നില്ല. അഫ്ഗാനിസ്താനെ തോല്‍പ്പിച്ച ബംഗ്ലാദേശ് ഇപ്പോള്‍ ശ്രീലങ്കയെയും വീഴ്ത്തി. ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നു പറയാന്‍ പറ്റില്ല. ഞങ്ങളെക്കൊണ്ട് അതും പറ്റും'.

പാക്കിനെതിരേ അവന്‍ വേണ്ട!! സഞ്ജുവിനായി സൂര്യ ആ 'ത്യാഗം' ചെയ്യണം, ആവശ്യം ഗവാസ്‌കറുടേത്

'ഇന്ത്യ മികച്ച ടീമാവുക അവരുടെ നാട്ടിലാണ്. ബംഗ്ലാദേശ് അങ്ങനെയല്ല. ഞങ്ങളെക്കൊണ്ട് എന്തും സാധിക്കും. ഈ ഏഷ്യാ കപ്പില്‍ ഞങ്ങളെക്കൊണ്ട് എന്തെല്ലാം കഴിയുമെന്നു കാണിച്ചു തരാം. അഫ്ഗാനിസ്താന്‍ ഏഷ്യയിലെ നമ്പര്‍ 2 ടീമാണെന്നെല്ലാം പറഞ്ഞിട്ട് എന്തായി? നാട്ടിലേക്കു മടക്കി അയച്ചില്ലേ? ഇനി ശ്രീലങ്കയെയും തിരിച്ചയക്കും'- എന്നിങ്ങനെയാണ് ബംഗ്ലാദേശിന്റെ ആരാധകര്‍ സ്റ്റേഡിയത്തിനു പുറത്ത് ഭീഷണി മുഴക്കിയത്.

LITTON DAS

അപ്രതീക്ഷിത കുതിപ്പ്

ഈ ഏഷ്യാ കപ്പിലെ കടുപ്പമേറിയ ഗ്രൂപ്പ് ബിയില്‍ നിന്നും ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തുമെന്നും ആരും പ്രവചിച്ചിരുന്നില്ല. അഫ്ഗാനിസ്താന്‍, ശ്രീലങ്ക ടീമുകളായിരുന്നു ഫേവറിറ്റുകള്‍. ആദ്യ കളിയില്‍ ഹോങ്കോങിനെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം.

പക്ഷെ ശ്രീലങ്കയുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ വലിയ പരാജയം അവര്‍ക്കു നേരിട്ടു. എന്നാല്‍ അടുത്ത മാച്ചില്‍ റാഷിദ് ഖാന്റെ അഫാനിസ്താനെ എട്ടു റണ്‍സിനു മലര്‍ത്തിയടിച്ച് ബംഗ്ലാ ടീം സൂപ്പര്‍ ഫോര്‍ പ്രതീക്ഷ കാത്തു. അടുത്ത മല്‍സരത്തില്‍ ലങ്കയോടു തോറ്റ് അഫ്ഗാന്‍ പുറത്തായതോടെ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലുമെത്തി.

ഇപ്പോഴിതാ സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ലങ്കയെ നാലു വിക്കറ്റിനു ഞെട്ടിച്ചിരിക്കുകയാണ് അവര്‍. അടുത്ത മല്‍സരം ബുധനാഴ്ച രാത്രി ഇന്ത്യക്കെതിരേയാണ്. ഇതില്‍ ജയിക്കാനായാല്‍ ബംഗ്ലാദേശിനു ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാന്‍ കഴിയും.

Story first published: Sunday, September 21, 2025, 14:57 [IST]
Other articles published on Sep 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+