For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: കളി മറന്ന് ബംഗ്ലാദേശ്.. ശ്രീലങ്കന്‍ വിജയം ആറ് വിക്കറ്റിന്

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 14.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ശ്രീലങ്കയ്ക്കായി ഓപ്പണര്‍ പാതും നിഷാങ്ക അര്‍ധസെഞ്ച്വറി (50) നേടി. കമാല്‍ മിഷാര 46 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റെടുത്തു.

താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്കായി തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന നിഷാങ്കയും മിഷാരയും രണ്ടാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ നിഷാങ്കയെ മെഹ്ദി ഹസന്‍ പുറത്താക്കി. പിന്നാലെയെത്തിയ കുശാല്‍ പെരേരയ്ക്കും (9), ദാസുന്‍ ശനകയ്ക്കും (1) ഒന്നും ചെയ്യാനായില്ല.

Asia Cup 2025

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ചരിത് അസലാങ്ക, മിഷാരയ്‌ക്കൊപ്പം ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 139 റണ്‍സ് എടുത്തത്. ജേക്കര്‍ അലി (41*), ഷമീം ഹൊസൈന്‍ (42*) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഒരു ഘട്ടത്തില്‍ 9.5 ഓവറില്‍ 53 ന് അഞ്ച് എന്ന നിലയില്‍ തകരുകയായിരുന്നു ബംഗ്ലാദേശ്. ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജേക്കറും ഷമീമും നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. ഇരുവരുടേയും അപരാജിത കൂട്ടുകെട്ട് 86 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍മാരായ തന്‍സിദ് ഹസനും പര്‍വേശ് ഹൊസൈനും റണ്‍സൊന്നുമെടുക്കാതെ പുറത്തായി.

ലിതണ്‍ ദാസ് 28 റണ്‍സെടുത്തു. ഹൃദോയ് എട്ടും മെഹ്ദി ഹസന്‍ ഒമ്പതും റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കയ്ക്കായി ഹസരംഗ നാലോവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ തുഷാരയും ചമീരയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടൂര്‍ണമെന്റിന്റെ ഈ പതിപ്പില്‍ ശ്രീലങ്ക ആദ്യമായിട്ടാണ് കളിക്കാനിറങ്ങുന്നത്. ബംഗ്ലാദേശിന്റെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്.

നേരത്തെ ഹോങ്കോങിനെ ഏഴ് വിക്കറ്റിന് ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു. ടി-20 യില്‍ ഇതുവരെ ഇരുടീമുകളും 21 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 13 എണ്ണത്തിലും ശ്രീലങ്ക വിജയിച്ചപ്പോള്‍ ബംഗ്ലാദേശിന് എട്ട് ജയം മാത്രമാണ് നേടാനായത്.

ശ്രീലങ്ക, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരായ പരമ്പര വിജയങ്ങളുടെ പിന്‍ബലത്തിലാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പിലേക്ക് പ്രവേശിച്ചത്. അതേസമയം, ജൂലൈയില്‍ ബംഗ്ലാദേശിനെതിരായ പരമ്പര തോല്‍വിയില്‍ നിന്ന് ഈ മാസം ആദ്യം ഹരാരെയില്‍ സിംബാബ്വെയെ 2-1ന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഏഷ്യാ കപ്പിനെത്തിയിരിക്കുന്നത്.

Story first published: Saturday, September 13, 2025, 17:10 [IST]
Other articles published on Sep 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+