For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഹോങ്കോങിന്റെ ചീട്ട് കീറി ബംഗ്ലാ കടുവകള്‍! വിജയത്തുടക്കം

അബുദാബി: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ബി പോരില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ് ടീം. അസോസിയേറ്റ് ടീമായ ഹോങ്കോങിനെ ഏഴു വിക്കറ്റിനാണ് ലിറ്റണ്‍ ദാസിന്റെ ബംഗ്ലാ കടുവകള്‍ തകര്‍ത്തത്. 144 റണ്‍സിന്റെ മോശമല്ലാത്ത വിജയലക്ഷ്യം ബംഗ്ലാദേശിനു നല്‍കാന്‍ ഹോങ്കോങിനു സാധിച്ചു.

17.4 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ വിജയത്തിലെത്തുകയും ചെയ്തു. ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു നയിച്ച ലിറ്റണാണ് (59) ടീമിന്റെ വിജയം എളുപ്പമാക്കിയത്. 39 ബോള്‍ നേരിട്ട അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുമടിച്ചു.

മൂന്നാം വിക്കറ്റില്‍ ലിറ്റണ്‍- തൗഹിദ് റിദോയ് സഖ്യമെടുത്ത 95 റണ്‍സാണ് (69 ബോള്‍) ബംഗ്ലാദേശിന്റെ വിജയത്തിനു അടിത്തറയിട്ടത്. 36 റണ്‍സോടെ റിദോയ് പുറത്താവാതെ നിന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഹോങ്കോങിനു നേരിട്ടത്. ഇതോടെ അവരുടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.

BANGLADESH HONGKONG

ഹോങ്കോങിന്റെ തിരിച്ചുവരവ്

നേരത്തേ അഫ്ഗാനിസ്താനുമായുള്ള ആദ്യ മല്‍സത്തില്‍ 100 റണ്‍സ് പോലും തികയ്ക്കാന്‍ സാധിക്കാതെ പതറിയ ഹോങ്കോങിന്റെ ശക്തമായ തിരിച്ചു വരവാണ് ഈ മല്‍സരത്തില്‍ കണ്ടത്. ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ഹോങ്കോങ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്‍സിലെത്തിയത്.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത നിസാഖാത്ത് ഖാന്‍ (42), ഓപ്പണര്‍ സീഷാന്‍ അലി (30), നായകന്‍ യാസിം മുര്‍ത്തസ (28) എന്നിവരാണ് ഹോങ്കോങിനെ ഭേദപ്പെട്ട ടോട്ടലിലെതതിച്ചത്. അവരുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോറില്‍ ഏഴു റണ്‍സാവുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ അലി- ഹയാത്ത് ജോടി 23 റണ്‍സിന്റെ മോശമല്ലാത്ത കൂട്ടുകെട്ടുമായി ടീമിനെ കൡയിലേക്കു തിരികെ കൊണ്ടു വന്നു.

അതിനു ശേഷം മൂന്നാ വിക്കറ്റില്‍ അലി- നിസാഖാത്ത് ജോടി ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. 41 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ക്കാന്‍ അവര്‍ക്കു സാധിച്ചതോടെ ഹോങ്കോങ് 71 റണ്‍സ് പിന്നിട്ടു. നാലാം വിക്കറ്റില്‍ നിസാഖാത്ത്- മുര്‍ത്തസ ജോടി 46 റണ്‍സ് നേടിയതോടെ ഹോങ്കോങ് 130ന് മുകളില്‍ ടോട്ടലും ഉറപ്പിച്ചു. അവസാന മൂന്നോവില്‍ തുടരെ വിക്കറ്റുകള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ 150-160 റണ്‍സ് ഹോങ്കോങിനു നേടാന്‍ സാധിച്ചേനെ.

TANZID

40 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കമാണ് 42 റണ്‍സോടെ നിസാഖാത്ത്് അവരുടെ ടോപ്‌സ്‌കോററായത്. അലി 34 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചു. ബംഗ്ലാദശിനായി ടസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, റിഷാദ് ഹൊസെയ്ന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ റാഷിദ് ഖാന്‍ നയിച്ച അഫ്ഗാനോടു 94 റണ്‍സിന്റെ വലിയ മാര്‍ജിനിലുള്ള പരാജയം ഹോങ്കോങ് നേരിട്ടിരുന്നു.

പ്ലെയിങ് ഇലവന്‍

ബംഗ്ലാദേശ്- പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തന്‍സിദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി, മഹേദി ഹസന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

ഹോങ്കോങ്- സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), അന്‍ഷുമാന്‍ റാത്ത്, ബാബര്‍ ഹയാത്ത്, നിസാക്കത്ത് ഖാന്‍, കല്‍ഹന്‍ ചല്ലു, കിഞ്ചിത് ഷാ, യാസിം മുര്‍താസ (ക്യാപ്റ്റന്‍), ഐസാസ് ഖാന്‍, എഹ്സാന്‍ ഖാന്‍, ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍.

Story first published: Thursday, September 11, 2025, 16:58 [IST]
Other articles published on Sep 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+