ഒമ്പതാം ഏഷ്യാ കപ്പെന്ന വലിയ സ്വപ്‌നവുമായാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം ഇന്ത്യ യുഎഇയിലേക്കു പറക്കുക. 2023ലെ അവസാന എഡിഷനില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ശ്രീലങ്കയെ തരിപ്പണമാക്കി ഇന്ത്യ എട്ടാമത്തെ ട്രോഫിയില്‍ മുത്തമിട്ടത്. ഏകദിനത്തില്‍ നിന്നും ഇത്തവണ പോരാട്ടം ടി20യിലേക്കു മാറുമ്പോള്‍ പുതിയ ലുക്കിലുള്ള ഒരു ടീം ഇന്ത്യയെയാണ് നമുക്കു കാണാന്‍ സാധിക്കുക.
ടി20 സ്‌പെഷ്യലിസ്റ്റുകളുള്‍പ്പെടുന്ന ശക്തമായ ടീമാണ് ഏഷ്യാ കപ്പ് നിലനിര്‍ത്താന്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. നിവില്‍ കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെയാണ്.
താരസമ്പത്തും സമീപകാല പ്രകടനങ്ങളുമെല്ലാം ഇന്ത്യക്കു മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഏറെ ഭയക്കേണ്ട ഒരു എതിരാളികളുണ്ട്- അതു അഫ്ഗാനിസ്താനണ്. എന്തുകൊണ്ടാണ് അഫ്ഗാനെ ഇന്ത്യ ഭയക്കേണ്ടതെന്നു നോക്കാം.

സ്‌പെഷ്യലിസ്റ്റുകളുടെ ടീം
ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവര്‍ക്കൊപ്പമാണ് അഫ്ഗാനിസ്താന്റെ സ്ഥാനം. അതുകൊണ്ടു ഗ്രൂപ്പ്് എയിലുള്ള ഇന്ത്യ സൂപ്പര്‍ ഫോറില്‍ മാത്രമേ അവരുമായി മുഖാമുഖം വരികയുള്ളൂ. അഫ്ഗാനെ മറ്റു ടീമുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് ടി20 സ്‌പെഷ്യലിസ്റ്റുകളായ കളിക്കാരുടെ സാന്നിധ്യമാണ്.
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളും ഓള്‍റൗണ്ടറുമായ സൂപ്പര്‍ താരം റാഷിദ് ഖാനാണ് അഫ്ഗാനെ നയിക്കുന്നത്. അദ്ദേഹത്തിനൊപ്പ്ം കിടിലന്‍ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും വലിയൊരു നിര അഫ്ഗാന്‍ ടീമിലുണ്ട്.
മാച്ച് വിന്നര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബദിന്‍ നയ്ബ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുടെ സാന്നിധ്യം അഫ്ഗാനെ ഏതു ടീമുകളുടെയും പേടിസ്വപ്‌നമാക്കി മാറ്റും.
ഇവര്‍ക്കൊപ്പം പേസാക്രമണത്തില്‍ നവീനുള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി എന്നും സ്പിന്‍ നിരയില്‍ റാഷിദിനൊപ്പം യുവ സെന്‍സേഷന്‍ നൂര്‍ അഹമ്മദ്, മുജീബുര്‍ റഹ്മാന്‍, അല്ലാ ഗസന്‍ഫര്‍ എന്നിവരുമുണ്ട്. ഇങ്ങനെ ടീമിന്റെ ഏതു ഏരിയ നോക്കിയാലും സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെ നമുക്കു കാണാന്‍ കഴിയും.
ഇന്ത്യ ഭയക്കണം
ഏഷ്യാ കപ്പില്‍ അണിനിരക്കുന്ന എട്ടു ടീമുകളെയെടുത്താല്‍ ഇന്ത്യ ഏറ്റവുമധികധികം ഭയക്കേണ്ടത് അഫ്ഗാനിസ്താനെയാണ്. ശ്രീലങ്ക, പാകിസ്താന്‍ എന്നീ ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അഫ്ഗാനിസ്താനാണ് കൂടുതല്‍ അപകടകാരികളെന്നു നിസംശയം പറയാം. ടി20യില്‍ അഫ്ഗാനുമായി നേരത്തേ ഏറ്റുമുട്ടിയ പല മല്‍സരങ്ങളിലും വിജയത്തിനു വേണ്ടി ഇന്ത്യക്കു നന്നായി വിയര്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

ചിലതില്‍ തോല്‍വിയില്‍ നിന്നാണ് ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ അഫ്ഗാനുമായി മുട്ടുമ്പോള്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണം. ഇതുവരെ ഒമ്പതു തവണയാണ് ടി20യില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തത്. എട്ടിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്
റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, ദാര്‍വിഷ് റസൂലി, സെദിഖുള്ള അതെല്‍, അസ്മത്തുള്ള ഒമര്‍സായി, കരിം ജനത്ത്, മുഹമ്മദ് നബി, ഗുല്‍ബദിന്‍ നയ്ബ്, ഷറഫുദ്ദീന്‍ അഷ്റഫ്, മുഹമ്മദ് ഇഷാഖ്, മുജീബുര്‍ റഹ്മാന്‍, അല്ലാ ഗസന്‍ഫര്‍, നൂര്‍ അഹമ്മദ്, ഫരീദ് അഹമ്മദ്, അബ്ദുള്ള ഒമര്‍സായ്, ഫസല്‍ഹഖ് ഫാറൂഖി