For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഹോങ്കോങിനെ തുരത്തി അഫ്ഗാന്‍, വമ്പന്‍ ജയം

അബുദാബി: ഏഷ്യാ കപ്പില്‍ ഇത്തവണത്തെ ആദ്യ വിജയം സ്വന്തം പേരില്‍ കുറിച്ച് റാഷിദ് ഖാന്റെ അഫ്ഗാനിസ്താന്‍. ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മല്‍സരത്തില്‍ ഹോങ്കോങിനെ 94 റണ്‍സിനാണ് അഫ്ഗാന്‍ മുക്കിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്തിയ അഫ്ഗാന്‍ കാര്യമായി വിയര്‍ക്കാതെയാണ് വിജയം പിടിച്ചെടുത്തത്.

189 റണ്‍സിന്റെ കടുപ്പമേറിയ വിജയലക്ഷ്യമാണ് ഹോങ്കോങിനു അഫ്ഗാന്‍ നല്‍കിയത്. ഈ ടോട്ടല്‍ പിന്തുടര്‍ന്നു ജയിക്കുന്ന പ്രതീതി ഒരിക്കലും സൃഷ്ടിക്കാന്‍ ഹോങ്കോങിനു കഴിഞ്ഞില്ല. ഒമ്പതു വിക്കറ്റിനു വെറും 94 റണ്‍സുമായി ഗ്രൂപ്പിലെ കുഞ്ഞന്‍ ടീം പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു.

AFGAN WIN

പൊരുതാതെ വീണ ഹോങ്കോങ്

കടലാസിലും റാങ്കിങിലുമെല്ലാം അഫ്ഗാനിസ്താനേക്കാള്‍ ഏറെ പിറകിലാണെങ്കിലും ഹോങ്കോങ് മികച്ച പോരാട്ടവീര്യം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഒന്നുമുണ്ടായില്ല. റണ്‍ചേസില്‍ തുടക്കം മുതല്‍ വളരെ ഫ്‌ളാറ്റായിട്ടാണ് ഹോങ്കോങിന്റെ ഇന്നിങ്‌സ് മുന്നോട്ടു പോയത്. 189 റണ്‍സ് മറികടക്കണമെങ്കില്‍ മികച്ചൊരു തുടക്കം അവര്‍ക്കു ആവശ്യമായിരുന്നു.

പക്ഷെ അഞ്ചോവറിനുള്ളില്‍ തന്നെ ഹോങ്കോങിന്ററെ നാലു വിക്കറ്റുകള്‍ പിഴുത അഫ്ഗാന്‍ കളിയില്‍ പിടിമുറുക്കി. 4.3 ഓവറായപ്പോഴേക്കും അഫ്ഗാന്‍ നാലു വിക്കറ്റിനു 22 റണ്‍സിലേക്കു കൂപ്പൂകുത്തി. മൂന്നാം നമ്പറില്‍ ഇറങ്ങിയ ബാബര്‍ ഹയാത്തിന്റെ (39) പ്രകടനമാണ് ഹോങ്കോങിന്റെ പരാജയഭാരം കുറച്ചത്.

43 ബോളില്‍ മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ യാസിന്‍ മുര്‍ത്തസ 16 റണ്‍സും നേടി. അഫ്ഗാനു വേണ്ടി ഫസല്‍ ഹഖ് ഫറൂഖിയും ഗുല്‍ബദിന്‍ നയ്ബും രണ്ടു വീതം വിക്കറ്റുകളെടുത്തു.

മിന്നിച്ച് സെദ്ദിഖുല്ലയും ഒമര്‍സായിയും

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 188 റണ്‍സെന്ന വിന്നിങ് ടോട്ടലിലെത്തിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ഓപ്പണറായ സെദ്ദിഖുല്ല അതെലിന്റെയും (71*) അസ്മത്തുള്ള ഒമര്‍ സായിയുടെയും (53) ഫിഫ്റ്റികളാണ്. 33 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് മറ്റൊരു പ്രധാന സ്‌കോര്‍.

AFGAN

52 ബോളില്‍ ആറു ഫോറുകളും മൂന്നു സിക്‌സറും അതെലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഒമര്‍സായിയായിരുന്നു കൂടുതല്‍ അപകടകാരി. വെറും 21 ബോളിലാണ് അദ്ദേഹം 53 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറും ഇതിലുള്‍പ്പെടും.

അഫ്ഗാന്റെ തുടക്കം അത്ര അഗ്രസിവായിരുന്നില്ല. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് മാത്രമ അവര്‍ നേടിയുള്ളൂ. 10 ഓവറിനു ശേഷം ടീം ടോട്ടലുണ്ടായിരുന്നത് രണ്ടു വിക്കറ്റിന് 77 റണ്‍സാണ്. 150-160 റണ്‍സാവും അവര്‍ നിിശ്ചിത ഓവര്‍ കുറിക്കുകയെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത 10 ഓവറില്‍ 11 റണ്‍സ് വാരിക്കൂട്ടാന്‍ അഫ്ഗാനു സാധിച്ചു. ഇതാണ് അവരെ 188ലേക്കുയര്‍ത്തിയത്.

പ്ലെയിങ് ഇലവന്‍

അഫ്ഗാനിസ്ഥാന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അതെല്‍, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബദിന്‍ നയ്ബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എഎം ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫറൂഖി.

ഹോങ്കോങ്- സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), ബാബര്‍ ഹയാത്ത്, അന്‍ഷുമാന്‍ റാത്ത്, കല്‍ഹന്‍ ചല്ലു, നിസാഖത്ത് ഖാന്‍, ഐസാസ് ഖാന്‍, കിഞ്ചിത് ഷാ, യാസിം മുര്‍താസ (ക്യാപ്റ്റന്‍), ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍, എഹ്സാന്‍ ഖാന്‍.

Story first published: Tuesday, September 9, 2025, 17:34 [IST]
Other articles published on Sep 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+