അബുദാബി: ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയിലെ ഡു ഓര്‍ ഡൈ മാച്ചില്‍ അഫ്ഗാനിസ്താനെ ത്രില്ലറില്‍ എട്ടു റണ്‍സിനു വീഴ്ത്തി സൂപ്പര്‍ ഫോര്‍ പ്രതീക്ഷ കാത്തിരിക്കുകയാണ് ബംഗ്ലാദേശ് ടീം. തോറ്റാല്‍ പുറത്താവുമെന്ന ആശങ്കയിലിറങ്ങിയ ബംഗ്ലാ കടുവകള്‍ റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. 155 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമല്ല ബംഗ്ലാദേശ് നല്‍കിയത്. എന്നാല്‍ ഉജ്ജ്വല ബൗളിങിലൂടെ തുടക്കം മുതല്‍ അഫ്ഗാനെ വരിഞ്ഞുകെട്ടാന്‍ അവര്‍ക്കു സാധിച്ചു.
ഒടുവില്‍ ഓവറില്‍ 146 റണ്‍സിനു അഫ്ഗാന്‍ ഓള്‍ഔട്ടാവുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ് (36), അസ്മത്തുള്ള ഒമര്‍സായ് (30), ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (20) എന്നിവരൊഴികെ മറ്റാരും ബാറ്റിിങ് നിരയില്‍ പിടിച്ചുനിന്നില്ല. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് നഷ്ടമായ അഫ്ഗാന്റെ വിക്കറ്റുകള്‍ കൃതായ ഇടവേളകളില്‍ വീണു കൊണ്ടിരുന്നു.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു നസും അഹമ്മദും റിഷാദ് ഹൊസെയ്‌നും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. തോറ്റെങ്കിലും അഫ്ഗാന് ഇപ്പോഴും സൂപ്പര്‍ ഫോര്‍ സാധ്യതയുണ്ട്. അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ അവര്‍ക്കു സൂപ്പര്‍ ഫോറില്‍ കടക്കാം.
ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 154 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിയത്. ഒരു സമയത്തു 170-175 റണ്‍സെങ്കിലും ബംഗ്ലാദേശ് നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ അവസാന അഞ്ചോവറില്‍ മികച്ച ബൗൡങിലൂടെ അഫ്ഗാന്‍ അവര്‍ 154ല്‍ പിടിച്ചുകെട്ടുകയായിരുന്നു.
ഓപ്പണര്‍ തന്‍സിദ് ഹസന്റെ (52) അഗ്രസീവ് ഫിറഫ്റ്റിയാണ് ബംഗ്ലാദേശിനു കരുത്തേകിയത്. വെറും 31 ബോളിലാണ് താരം 52 റണ്‍സിലേക്കു കുതിച്ചത്. നാലു ഫോറും മൂന്നു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ സയ്ഫ് ഹുസൈന്‍ (30), തൗഹിത് റിദോയ് (26) എന്നിവരും ടീമിനായി ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
മികച്ച തുടക്കമാണ് ഓപ്പണിങ് ജോടികളായ സയ്ഫും തന്‍സിനും ബംഗ്ലാദേശിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 40 ബോളില്‍ 63 റണ്‍സ് അടിച്ചെടുക്കാന്‍ ഈ ജോടിക്കായിരുന്നു. ഇവരില്‍ കൂടുതല്‍ അപകടകാരി തന്‍സിദായിരുന്നു. അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച അദ്ദേഹം അതിവേഗം റണ്ണുയര്‍ത്തി. ഏഴാം ഓവറില്‍ സയ്ഫ് പുറത്തായതോടെയാണ് ഓപ്പണിങ് ജോടി വേര്‍പിരിഞ്ഞത്.
തന്‍സിദ് ക്രീസിലുള്ളപ്പോള്‍ ബംഗ്ലാദേശ് അനായാസം റണ്ണെടുത്തു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ ലിറ്റണ്‍ (9) പെട്ടെന്നു മടങ്ങി. പിന്നാലെ ന്‍സിദും പുറത്തായതോടെ ബംഗ്ലാദേശിന്റെ സ്‌കോറിങ് വേഗതയും കുറഞ്ഞു. മധ്യ ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ മറ്റു ബംഗ്ലാദേശ് ബാറ്റര്‍മാരല്ലാം ബുദ്ധിമുട്ടിയപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് അഞ്ചു വിക്കറ്റിനു 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഫ്ഗാനു വേണ്ടി ക്യാപ്റ്റന്‍ റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ടു വീതം വിക്കറ്റുകളെടത്തു.

ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ ദാസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. മറുഭാഗത്തു ആദ്യ കളിയിലെ അതേ ഇലവനെ അഫ്ഗാന്‍ നിലനിര്‍ത്തുകയായിരുന്നു.
ഉദ്ഘാടന മല്‍സരത്തില്‍ ഹോങ്കോങിനെ തകര്‍ത്തുവിട്ട് ചെറിയൊരു ഗ്യാപ്പിനു ശേഷമാണ് റാഷിദ് ഖാന്റെ അഫ്ഗാന്‍ ഈ കളിയില്‍ ഇറങ്ങിയത്. അവരുടെ രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു ഇത്. എന്നാല്‍ ബംഗ്ലാദേശിനു ഇതു ഗ്രൂപ്പുഘട്ടത്തിലെ അവസാനത്തെ മല്‍സരമായിരുന്നു.
ആദ്യ കളിയില്‍ ഹോങ്കോങിനെ തോല്‍പ്പിച്ച് മികച്ച രീതിയില്‍ തുടങ്ങാന്‍ ലിറ്റണ്‍ ദാസിനും സംഘത്തിനുമായിരുന്നു പക്ഷെം രണ്ടാംറൗണ്ടില്‍ അവര്‍ക്കു തെറ്റി. ശ്രീലങ്കയോടു ആറു വിക്കറ്റിന്റെ പരാജയമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്.
പ്ലെയിങ് 11
ബംഗ്ലാദേശ്- തന്‍സീദ് ഹസന്‍ തമീം, സെയ്ഫ് ഹസന്‍, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് റിദോയ്, ജാക്കര്‍ അലി, ഷമീം ഹൊസൈന്‍, നസും അഹമ്മദ്, നൂറുല്‍ ഹസന്‍, റിഷാദ് ഹൊസെയ്ന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അതെല്‍, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബാദിന്‍ നായ്ബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എ എം ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫാറൂഖി.