Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭിഷേകിനെ കാര്യമാക്കേണ്ട!! 2 പേര്‍ 'പ്രശ്‌നക്കാര്‍', കപ്പടിക്കാന്‍ പാക് ടീമിന് തന്ത്രമേകി അക്തര്‍

ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി കിരീടം നേടാന്‍ പാകിസ്താന്‍ ടീമിനു തന്ത്രം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ഫൈനല്‍ പാക് ടീം ഇന്ത്യയുടെ രണ്ടു പേരെയാണ് ശ്രദ്ധിക്കേണ്ടതെന്നും അവരെ മറികടക്കാനായാല്‍ വിജയിച്ചു കയറാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാക്പടയെനിഷ്പ്രഭരാക്കി ജയിച്ചുകയറാന്‍ ഇന്ത്യക്കായിരുന്നു. ഗ്രൂപ്പുഘത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റിനും ബദ്ധവൈരികളെ ഇന്ത്യ കശാപ്പ് ചെയ്തു.

ABHISHEK SHARMA

അക്തറിന്റെ ഉപദേശമിങ്ങനെ

ഇന്ത്യന്‍ ടീമിനെ മുന്നോട്ടു നയിക്കുന്നത് രണ്ടു പേരുടെ പ്രഭാവലയമാണെന്നും അതു അവഗണിച്ചാല്‍ പാകിസ്താനു ഫൈനലില്‍ വിജയം കൈക്കലാക്കാമെന്നമാണ് ഷുഐബ് അക്തറുടെ വിലയിരുത്തല്‍.

വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരാണ് ഈ രണ്ടു പേരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രാദേശിക പാക് ചാനലില്‍ സംസാരിക്കുകയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ്.

അഭിഷേക് ശര്‍മയും ഗൗതം ഗംഭീറും തീര്‍ക്കുന്ന പ്രഭാവലയത്തില്‍ നിന്നും പാകിസ്താന്‍ ടീം പുറത്തു കടക്കണം. പകരം കഴിയാവുന്നത്രയും വിക്കറ്റുകളെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ആദ്യത്തെ രണ്ടോവറിനുള്ളില്‍ അഭിഷേകിനെ പുറത്താക്കാന്‍ ശ്രമിക്കണം. അഭിഷേകിന്റെയും ഗംഭീറിന്റെയും പ്രഭാവലയം പാക് ടീം തകര്‍ക്കണം.

ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചിലെ അതേ മാനസികാവസ്ഥയില്‍ തന്നെ ഇന്ത്യക്കെതിരേ പോരാടണം. നിങ്ങള്‍ 20 ഓവറുകളും ബൗള്‍ ചെയ്യണ്ട ആവശ്യമില്ല. വിക്കറ്റുകള്‍ നേടുകയെന്നതാണ് ആവശ്യമെന്നും അക്തര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് അഭിഷേക്. ബാറ്റിങില്‍ ടീമിന്റെ തുറുപ്പുചീട്ടായും അദ്ദേഹം മാറിക്കഴിഞ്ഞു.

ഇതിനകം കളിച്ച അഞ്ചിന്നിങ്‌സുകളിലും അഭിഷേക് ഫ്‌ളോപ്പായിട്ടില്ല. 49.60 ശരാശരിയില്‍ 206.66 എന്ന അവിശ്വസനീയ ശരാശരിയില്‍ അദ്ദേഹം അടിച്ചെുടുത്തത് 248 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. അഞ്ചിന്നിങ്‌സുകളില്‍ അഭിഷേക് വാരിക്കൂട്ടിയത് 23 ഫോറും 17 സിക്‌സറുകളമാണ്.

സൂപ്പര്‍ ഫോറില്‍ പാക് ടീമിന്റെ അന്തകനായി മാറിയത് അഭിഷേകായിരുന്നു. 172 റണ്‍സിന്റെ വലിയ വിജയലക്ഷ്യം വളരെ അനായാസം മറികടക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ കടന്നാക്രമണമാണ്. വെറും 39 ബോളില്‍ 74 റണ്‍സ് അഭിഷേക് അടിച്ചെടുത്തു. അഞ്ചു സിക്‌സറും ആറു ഫോറും ഇതിലുള്‍പ്പെടും. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്.

അതിനു ശേഷം ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോറിലും അഭിഷേക് ടീമിന്റെ ഹീറോയായിരുന്നു. 37 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമട്കം 75 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ഈ കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അഭിഷേകിനെ തേടിയെത്തിയിരുന്നു.

SHOAIB AKHTAR

ഗംഭീറിനെ കുറിച്ച് മുന്നറിയിപ്പ്

ഫൈനലിനു മുമ്പ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെ കുറിച്ച് പാകിസ്താന്‍ ടീമിനു ഷുഐബ് അക്തര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എനിക്കു ഗൗതം ഗംഭീറിനെ നന്നായി അറിയാം. നിങ്ങള്‍ പാകിസ്താനുമായുള്ള ഫൈനലില്‍ എ ഗെയിം തന്നെ പുറത്തെടുക്കണമെന്നായിരിക്കും അദ്ദേഹം ഇന്ത്യന്‍ ടീമിനെ ഉപദേശിക്കുകയെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

പാകിസ്താന്‍ ഏറ്റവും മോശം ക്രിക്കറ്റായിരിക്കും കളിക്കുക. അവര്‍ തിരഞ്ഞെടുക്കുക ഏറ്റവും മോശം ടീമിനെയുമായിരിക്കും. പക്ഷെ ഫൈനലിലെത്തിയ ഉടന്‍ അവര്‍ മികച്ച ക്രിക്കറ്റും പുറത്തെടുക്കും. ഫൈനലില്‍ പാക് ടീം വിജയിക്കുകയും ചെയ്യും. ഞങ്ങള്‍ കളിച്ചിരുന്നപ്പോഴും ഒരുപാട് തവണ ഇതു സംഭവിച്ചിട്ടുള്ളതാണെന്നും മുന്‍ പാക് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 26, 2025, 18:17 [IST]
Other articles published on Sep 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+