Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയുടെ കളി കാണാന്‍ ആളില്ല!! കാരണം ആ രണ്ടു പേര്‍; തുറന്നു പറഞ്ഞ് ചോപ്ര

യുഎഇയില്‍ പുരോഗമിക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു കാണികളുടെ ഭാഗത്തു നിന്നും വളരെ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. യുഎഇയുമായുള്ള ഇന്ത്യയുടെ ആദ്യ മല്‍സരത്തിനു പോലും പ്രതീക്ഷിച്ചതു പോലെ കാണികളുടെ ഒഴുക്കുണ്ടായില്ല. അതു മാത്രമല്ല, ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു ടിക്കറ്റ് വില്‍പ്പനയില്‍ മുമ്പത്തേതു പോലെ ഡിമാന്റുമില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

വളരെയധികം ഇന്ത്യക്കാരുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. അതുകൊണ്ടു തന്നെ ദേശീയ ടീം ഇവിടെ കളിക്കാനെത്തുമ്പോഴെല്ലാം ആരാധകര്‍ സ്‌റ്റേഡിയങ്ങളിലേക്കു ഒഴുകാറുമുണ്ട്. പക്ഷെ ഇത്തവണ എന്തുകൊണ്ടാണ് ടീമിനെ പിന്തുണയ്ക്കാന്‍ കാണികള്‍ എത്താത്തതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ROHIT KOHLI

കാരണം രോക്കോ?

ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങള്‍ക്കു മുമ്പത്തേതു പോലെ ആരാധക പിന്തുണ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം മുന്‍ ബാറ്റിങ് ഐക്കണുകളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അസാന്നിധ്യമാണെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. 'രോക്കോ'യുടെ വിരമിക്കലിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടി20 ടൂര്‍ണമെന്റാണ് ഇത്തവണത്തെ ഏഷ്യാ കപ്പ്.

വിരാട് കോലി കുറച്ചു മുമ്പ് രഞ്ജി ട്രോഫി മല്‍സരം കളിക്കാനെത്തിയപ്പോള്‍ പോലും സ്‌റ്റേഡിയം ഏറെക്കുറെ നിറഞ്ഞു കവിഞ്ഞിരുന്നു. കോലിയുടെയും രോഹിത് ശര്‍മയുടെയും അഭാവം കാരണമാണ് ഏഷ്യാ കപ്പില്‍ ഇത്തവണ ടിക്കറ്റുകള്‍ വേണ്ടത്ര വില്‍ക്കപ്പെടാതെ പോവാത്തതിനു പിന്നിലെന്നും ചോപ്ര വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിനായി രോഹിത് ശര്‍മയും വിരാട് കോലിയും കളിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തേതിന്റെ ഇരട്ടിയോളം ടിക്കറ്റുകള്‍ ഉറപ്പായും വിറ്റു പോവുമായിരുന്നു. സാങ്കല്‍പ്പികമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ 5000 പേരാണ് കളി കാണാനെത്തുന്നതെങ്കില്‍ രോഹിതും കോലിയുമുണ്ടെങ്കില്‍ 10,000-15,000 പേര്‍ ഉറപ്പായും കളി കാണാനെത്തും.

രണ്ടു ഐക്കണ്‍ താരങ്ങളെയും മൈതാനത്തു നേരിട്ടു കാണാനുള്ള അവസരം കാണികള്‍ക്കു അപൂര്‍വ്വമായി മാത്രമേ ലഭിക്കാറുള്ളൂ. അതിനാല്‍ ഇപ്പോള്‍ രണ്ടു പേരുടെയും അഭാവം കാണികളുടെ ഒഴുക്കില്‍ വലിയ ഇംപാക്ടുണ്ടാക്കിയതായും ചോപ്ര വിലയിരുത്തി.

അതേസമയം, എകദിന ഫോര്‍മാറ്റില്‍ മാത്രമേ രോഹിത്തു കോലിയും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ കിരീടം ചൂടിയതിനു പിന്നാലെയാണ് ഇരുവരും ടി20 മതിയാക്കുകയാണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കവെയാണ് ഒരാഴ്ചയുടെ ഗ്യാപ്പില്‍ രോഹിത്തും കോലിയും തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനം ലോകത്തെ അറിയിച്ചത്. ഒക്ടോബബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാവും ഇനി രോക്കോയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനായേക്കുക.

ROHIT KOHLI

ഓസ്‌ട്രേലിയയില്‍ മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യ കളിക്കുക. ഇവയില്‍ ഏകദിനത്തില്‍ രോഹിത്തും കോലിയും ടീമിന്റെ ഭാമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസമവസാനം ഓസ്‌ട്രേലിയന്‍ എ ടീമുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി രോക്കോ കളിച്ചേക്കുമെന്നു സൂചനകളുണ്ടെങ്കിലും രണ്ടു പേരും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

അതേസമയം, ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിനു തൊട്ടരികെ നില്‍ക്കുകയാണ് സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ. ഞായറാഴ്ച രാത്രി ചിരവൈരികളായ പാകിസ്താനുമായി ദുബായില്‍ നടക്കുന്ന പോരാട്ടം ജയിച്ചാല്‍ ഇന്ത്യക്കു സൂപ്പര്‍ ഫോറിലേക്കു യോഗ്യത ഉറപ്പിക്കാന്‍ കഴിയും.

Story first published: Friday, September 12, 2025, 12:48 [IST]
Other articles published on Sep 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+