For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: ഏഷ്യാ കപ്പ് വരുന്നു, ഇന്ത്യന്‍ ടീമില്‍ ഇവരുണ്ടാവുമോ? തീരുമാനം ഐപിഎല്ലിന് ശേഷം

ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം ഇനി അല്‍പ്പ നാളത്തേക്ക് ദേശീയ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ മറക്കുകയാണ്. ഐപിഎല്ലിന്റെ ആവേശത്തിലേക്ക് താരങ്ങള്‍ കടക്കുകയാണ്. ഇന്ത്യന്‍ ടീമിലെ സുഹൃത്തുക്കളായ താരങ്ങള്‍ ഇനി വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്ക് കീഴില്‍ പോരാടാന്‍ ഒരുങ്ങുകയാണ്. ഇനി കുട്ടിക്രിക്കറ്റിന്റെ മനോഹര കാഴ്ചകളാണ് രണ്ട് മാസത്തോളം ആരാധകരെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഐപിഎല്ലിന് ശേഷം മുന്നിലുള്ള ആദ്യ ടൂര്‍ണമെന്റ് ഇംഗ്ലണ്ട് പരമ്പരയാണ്.

ജൂണിലാണ് ഇംഗ്ലണ്ട് പര്യടനം വരുന്നത്. ഇതിന് ശേഷം ഓഗസ്റ്റില്‍ ബംഗ്ലാദേശ് പരമ്പര വരാനിരിക്കുകയാണ്. സെപ്തംബറില്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് വരാനിരിക്കുകയാണ്. ഏഷ്യയിലെ കരുത്തരെ തീരുമാനിക്കുന്ന ഏഷ്യാ കപ്പാണ് നടക്കാന്‍ പോകുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇത്തവണത്തെ ഏഷ്യാ കപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. നിലവിലെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് ചില സുപ്രധാന മാറ്റങ്ങള്‍ വരുന്ന ഏഷ്യാ കപ്പ് ടീമില്‍ പ്രതീക്ഷിക്കാം.

ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. ഇന്ത്യയുടെ യുവതാരങ്ങളില്‍ പലരുടേയും കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും. ഇത്തരത്തില്‍ വരാനിരിക്കുന്ന ഐപിഎല്‍ നിര്‍ണ്ണായകമായി മാറിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റിഷഭ് പന്ത്

നിലവിലെ ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്ന് പറയാനാവില്ല. ഗൗതം ഗംഭീര്‍ പരിമിത ഓവറില്‍ റിഷഭിന് കാര്യമായ പരിഗണന നല്‍കുന്നില്ല. വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു സാംസണാണുള്ളത്. ബാക്കപ്പായി നിലവില്‍ ദ്രുവ് ജുറേലിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍ റിഷഭിന് കാര്യമായ പിന്തുണ നല്‍കുന്നില്ല. വരുന്ന ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലാണ്. അതുകൊണ്ടുതന്നെ റിഷഭ് പന്തിന്റെ ടീമിലെ സ്ഥാനം തീരുമാനിക്കുക ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയ്ക്കാണ് റിഷഭ് പന്തിനെ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്വന്തമാക്കിയത്. മികച്ച പ്രകടനം നടത്തിയാല്‍ റിഷഭിന് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.

ഇഷാന്‍ കിഷന്‍

ഇടം കൈയന്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഇഷാന്‍ കിഷന്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. പോക്കറ്റ് ഡൈനാമോയെന്ന് വിളിപ്പേരുള്ള ഇഷാന്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് വിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്. തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഇഷാന്‍ കിഷന് വരുന്ന ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. വെടിക്കെട്ട് പ്രകടനം നടത്താനായാല്‍ ഗൗതം ഗംഭീര്‍ ഇഷാന് തിരിച്ചുവരവിന് അവസരം നല്‍കിയേക്കും. ഐപിഎല്ലില്‍ ഫ്‌ളോപ്പായാല്‍ ഇനി പെട്ടെന്നൊരു തിരിച്ചുവരവ് ഇഷാന് സാധ്യമായേക്കില്ല. അതുകൊണ്ടുതന്നെ താരത്തിന് വരുന്ന ഐപിഎല്‍ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയാം.

ishan kishan

റിയാന്‍ പരാഗ്

രാജസ്ഥാന്‍ റോയല്‍സിലൂടെ മിന്നിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് റിയാന്‍ പരാഗ്. തല്ലിത്തകര്‍ത്ത് കളിക്കാന്‍ ശേഷിയുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് റിയാന്‍ പരാഗ്. ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് പരാഗിനെ സംബന്ധിച്ച് എളുപ്പമല്ല. എന്നാല്‍ ഐപിഎല്ലില്‍ ശോഭിച്ചാല്‍ പരാഗിന് ഗംഭീര്‍ അവസരം നല്‍കിയേക്കും. ഇത്തവണേയും രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് റിയാന്‍ പരാഗുള്ളത്.

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വാഷിങ്ടണ്‍ സുന്ദര്‍. ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് സുന്ദര്‍. എന്നാല്‍ ഇപ്പോള്‍ താരം അല്‍പ്പം തഴയപ്പെട്ട് നില്‍ക്കുന്ന അവസ്ഥയിലാണ്. ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടാന്‍ സുന്ദറിന് ഐപിഎല്ലില്‍ ശോഭിക്കേണ്ടതായുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന സുന്ദര്‍ വരുന്ന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. മിന്നിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കും. അല്ലെങ്കില്‍ തഴയപ്പെടാനാണ് സാധ്യത.

കുല്‍ദീപ് യാദവ്

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെ ടി20യില്‍ ഇന്ത്യ കാര്യമായി ഇനി പരിഗണിച്ചേക്കില്ല. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെ കുല്‍ദീപിന് കാര്യങ്ങള്‍ എളുപ്പമല്ല. വരുന്ന ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ കുല്‍ദീപ് ഏഷ്യാ കപ്പ് ടീമില്‍ നിന്ന് തഴയപ്പെടാനാണ് സാധ്യത. എന്തായാലും കുല്‍ദീപിനും വരുന്ന ഐപിഎല്‍ സുപ്രധാനമാണ്.

Story first published: Tuesday, March 11, 2025, 16:29 [IST]
Other articles published on Mar 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+