For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ജയമുറപ്പിച്ചു, ഇന്ത്യന്‍ ക്യാംപ് ആവേശത്തില്‍! ഷഹീനെക്കുറിച്ച് വഖാറിന് ആശങ്ക

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ എല്‍ ക്ലാസിക്കോയ്ക്കു കച്ചമുറുക്കവെ ടീം ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. പാക് ബൗളിങ് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിക്കു പരിക്കേറ്റുവെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂബോള്‍ കൊണ്ട് മായാജാലം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഷഹീന്‍ ഇല്ലെങ്കില്‍ അതു ഇന്ത്യയുടെ വിജയ സാധ്യതകളും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നേപ്പാളുമായി നടന്ന ഉദ്ഘാടന മല്‍സരത്തിനിടെയാണ് ഷഹീനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു അദ്ദേഹം മെഡിക്കല്‍ സംഘത്തോടൊപ്പം ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ അഞ്ചോവറുകളാണ് ഷഹീന്‍ ബൗള്‍ ചെയ്തത്. 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

SHAHEEN AFRIDI

നേപ്പാള്‍ റണ്‍ചേസ് നടത്തവെ 10ാമത്തെ ഓവറിലായിരുന്നു ഷഹീന്‍ ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്നു ടീം ഡോക്ടറും ഫിസിയോയുമെല്ലാം ഗ്രൗണ്ടിലേക്കു വരികയും ചെയ്തിരുന്നു. അല്‍പ്പസമയത്തിനു ശേഷം പേസര്‍ അവര്‍ക്കൊപ്പം ഗ്രൗണ്ട് വിടുന്നതും കാണാമായിരുന്നു. തുടര്‍ന്നു ബൗണ്ടറി ലൈനിന് അരികില്‍ വച്ച് ഷഹീന്‍ ടീം ഡോക്ടറുമായി സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാകിസ്താന്‍ ടീമിനെയും ആരാധകരെയും സംബന്ധിച്ച് ഇതു ശുഭസൂചനയല്ല.

കമന്ററിക്കിടെ ഷഹീനെക്കുറിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനുസ് പറഞ്ഞ വാക്കുകള്‍ ഇന്ത്യക്കു പ്രതീക്ഷകള്‍ നല്‍കുന്നതുമാണ്. തേര്‍ഡ് മാനിലോ, ഫൈന്‍ ലെഗിലോ വച്ച് ടീം ഫിസിയോ ഒരു ഫാസ്റ്റ് ബൗളര്‍ക്ക് അടുത്തേക്കു വരുന്നത് ഞാന്‍ അത്ര കാര്യമാക്കുന്നില്ല. പക്ഷെ ടീം ഡോക്ടര്‍ വരുമ്പോള്‍ അതു അല്‍പ്പം ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഷഹീന് ചുറ്റും ടീം ഡോക്ടറും ഫിസിയോയും ഉണ്ടായിരുന്നതായും വഖാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഷഹീന്‍ അഫ്രീഡിക്കു എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ പാകിസ്താന്‍ അദ്ദേഹത്തെ ഗ്രൗണ്ടില്‍ നിന്നും തിരിച്ചുവിളിക്കണം. പാകിസ്താന്‍ ടീമിനെ സംബന്ധിച്ച് മൂല്യമേറിയ താരമാണ് ഷഹീനെന്നും കമന്ററിക്കിടെ സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരം ആന്‍ഡി ഫ്‌ളവറും ചൂണ്ടിക്കാട്ടിയിരുന്നു.

ടീം ഡോക്ടര്‍ക്കും ഫിസിയോക്കുമൊപ്പം ഗ്രൗണ്ട് വിട്ടതിനു ശേഷം ഷഹീന്‍ പിന്നീട് കളിക്കളത്തിലേക്കു തിരികെ വന്നിരുന്നു. പക്ഷെ പിന്നീട് അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല. ഷഹീന്റെ പരിക്ക് അത്ര സാരമുള്ളതാവില്ലെന്നും ഇന്ത്യക്കെതിരേ തീര്‍ച്ചയായും കളിക്കുമെന്നുമുള്ള ശുഭപ്രതീക്ഷയാണ് പാകിസ്താനുള്ളത്. പക്ഷെ ഷഹീന്‍ തങ്ങള്‍ക്കെതിരേ കളിക്കാനിറങ്ങില്ലെന്ന പ്രതീക്ഷയിലായിരിക്കും ഇന്ത്യന്‍ ആരാധകര്‍.

SHAHEEN COACH

ഇന്ത്യക്കെതിരേ ഷഹീന്‍ ഏറ്റവും അപകടകാരിയായി മാറിയത് 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. ദുബായില്‍ നടന്ന ഗ്രൂപ്പുഘട്ട മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളുമായി അദ്ദേഹം കസറി.

തന്റെ ആദ്യത്തെ രണ്ടോവറില്‍ തന്നെ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ ഷഹീന്‍ പുറത്താക്കി. അടുത്ത സ്‌പെല്ലില്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റും അദ്ദേഹം പോക്കറ്റിലാക്കുകയായിരുന്നു. മല്‍സരത്തില്‍ പത്തു വിക്കറ്റിന്റെ വമ്പന്‍ ജയം പാകിസ്താന്‍ സ്വന്തമാക്കുകയും ചെയ്തു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഷഹീനായിരുന്നു.

പാകിസ്താന് അനായാസ ജയം

ഏഷ്യാ കപ്പിലെ കന്നിയങ്കത്തില്‍ ചെറുടീമായ നേപ്പാളിനെതിരേ അനായാസ വിജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ 238 റണ്‍സിന് അവരെ ബാബര്‍ ആസവും സംഘവും വാരിക്കളയുകയായിരുന്നു.

ബാബറിന്റെയും (151) ഇഫ്തിഖാര്‍ അഹമ്മദിന്റെയും (109*) സെഞ്ച്വറികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറു വിക്കറ്റിനു 342 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ 23.4 ഓവറില്‍ വെറും 104 റണ്‍സിന് നേപ്പാള്‍ കൂടാരംകയറി. നാലു വിക്കറ്റുകളെടുത്ത ഷദാബ് ഖാനാണ് നേപ്പാളിന്റെ കഥ കഴിച്ചത്.

Story first published: Thursday, August 31, 2023, 7:26 [IST]
Other articles published on Aug 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+