For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യക്ക് വെല്ലുവിളിയായി ഇക്കാര്യങ്ങള്‍, പരിഹാരം കടുപ്പം! ലോകകപ്പിലും ബാധിക്കും

മുംബൈ: ഏഷ്യാ കപ്പ് ഈ മാസം 30ന് ആരംഭിക്കാനിരിക്കെ പടയൊരുക്കം ശക്തമാക്കുകയാണ് ഇന്ത്യ. ഇത്തവണ ഏകദിന ലോകകപ്പ് ഇന്ത്യന്‍ മണ്ണില്‍ നടക്കാനിരിക്കുന്നതിനാല്‍ ഏഷ്യയിലെ രാജാക്കന്മാരാകേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കരുത്തുറ്റ താരനിര ഇന്ത്യക്കുണ്ട്. ഏഷ്യാ കപ്പില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യ. അവസാന ഏഷ്യാ കപ്പില്‍ കിരീടം ശ്രീലങ്കയ്ക്കായിരുന്നു. ഇത്തവണ ആ കിരീടം തിരിച്ചുപിടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

പാകിസ്താനാണ് ഏഷ്യാ കപ്പിന്റെ ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത് ശ്രീലങ്കയിലാണ്. പാകിസ്താനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമെല്ലാം ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്. ഇന്ത്യയെ സംബന്ധിച്ച് ഏഷ്യാ കപ്പ് കിരീടം പിടിക്കേണ്ടത് അത്യാവശ്യമാണെന്നിരിക്കെ ടീമിന് മുന്നില്‍ ചില വെല്ലുവിളികളുണ്ട്. ലോകകപ്പിലും ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയുള്ള മൂന്ന് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ശുബ്മാന്‍ ഗില്ലിന്റെ ഫോമാണ്. സ്ഥിരതയോടെ കളിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നില്ല. അടുത്ത വിരാട് കോലിയെന്ന് വാഴ്ത്തപ്പെടുമ്പോഴും അത്തരമൊരു സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ യുവതാരത്തിന് സാധിക്കുന്നില്ല. ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയത് ശുബ്മാനാണ്. 45.85 ശരാശരിയില്‍ 1284 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇരട്ട സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ ശുബ്മാന് സാധിച്ചിരുന്നു.

എന്നാല്‍ അവസാന മത്സരങ്ങളിലെ പ്രകടനങ്ങളിലേക്ക് വരുമ്പോള്‍ പ്രതീക്ഷിച്ച മികവ് കാട്ടാന്‍ ശുബ്മാന് സാധിക്കുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ശരാശരിയില്‍ താഴെയുള്ള പ്രകടനമാണ് ശുബ്മാന്‍ കാഴ്ചവെച്ചത്. മികച്ച തുടക്കം ലഭിക്കേണ്ടത് ഏതൊരു ടൂര്‍ണമെന്റിലും വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മയും സ്ഥിരതയോടെ കളിക്കാത്ത സാഹചര്യത്തില്‍ ശുബ്മാന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്.

sanju samson

രണ്ടാമത്തെ കാര്യം മധ്യനിര ബാറ്റിങ്ങിലാണ്. മധ്യനിരയില്‍ പല ആശങ്കകളും തുടരുകയാണ്. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും തിരിച്ചുവരാനൊരുങ്ങുകയാണ്. ഇതോടെ ശ്രേയസ് നാലാം നമ്പറിലും രാഹുല്‍ അഞ്ചാം നമ്പറിലും കളിക്കും. അങ്ങനെ വന്നാല്‍ സഞ്ജു സാംസണിനെ പരിഗണിക്കണമോയെന്ന ചോദ്യം ഉണ്ടാവും. സൂര്യകുമാര്‍ യാദവ് ഇപ്പോഴും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലും കളിച്ചേക്കും.

സഞ്ജു സാംസണെ തഴയുകയും സൂര്യകുമാര്‍ യാദവ് ഏഷ്യാ കപ്പ് കളിക്കുകയും ചെയ്താല്‍ അത് വലിയ വിമര്‍ശനത്തിന് കാരണമാവും. മധ്യനിര ബാറ്റിങ്ങിലേക്ക് ആരൊക്കെ വേണമെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഇത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ചോദ്യമായി തുടരുന്നു. ബൗളിങ് നിരയിലും ആശങ്കയുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം നാലാം പേസര്‍ ആരെന്നതാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ പേസ് നിരയിലുണ്ടാവും.

നാലാമനായി ആര് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പ്രസിദ്ധ് കൃഷ്ണ ഫോമിലേക്കെത്തിയാല്‍ അദ്ദേഹത്തെ പരിഗണിക്കണോ അതോ അതിവേഗ ബൗളറായ ഉമ്രാന്‍ മാലിക്കിന കൊണ്ടുവരണോ അതുമല്ലെങ്കില്‍ ഇടം കൈയന്‍ പേസറായ അര്‍ഷദീപ് സിങ്ങിനെ കളിപ്പിക്കണമോയെന്നതെല്ലാം സെലക്ടര്‍മാരുടെ മുന്നില്‍ തലവേദനയായിത്തുടരുന്നു. ലോകകപ്പ് മുന്നില്‍ക്കണ്ടാവും ഇന്ത്യ ഏഷ്യാ കപ്പ് ടീമിനെ കളത്തിലിറക്കുക. അതുകൊണ്ടുതന്നെ ടീം തിരഞ്ഞെടുപ്പും സൂഷ്മതയോടെയാവും.

ഇന്ത്യ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്താണ് പദ്ധതി ഇടുന്നത്. വിരാട് കോലിയെ നാലാം നമ്പറില്‍ കളിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഇത്തരമൊരു പൊളിച്ചെഴുത്ത് നടത്തിയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഏഷ്യാ കപ്പില്‍ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, August 17, 2023, 15:28 [IST]
Other articles published on Aug 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+