Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യ vs പാക് ഫൈനല്‍ വരുമോ? അതോ ശ്രീലങ്കയോ? സാധ്യത ഇതാ

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ജയിച്ച് ഇന്ത്യ ഫൈനല്‍ ടിക്കറ്റുറപ്പിച്ചിരിക്കുകയാണ്. ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെ 228 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. പാകിസ്താനെതിരേ സര്‍വാധിപത്യ ജയം നേടിയെടുത്ത ഇന്ത്യ ശ്രീലങ്കയോട് നന്നായി വിയര്‍ത്താണ് വിജയം പിടിച്ചെടുത്തത്. യുവതാരം ദുനിത് വെല്ലാലാഗെയുടെ ഓള്‍റൗണ്ട് മികവിന് മുന്നിലാണ് ഇന്ത്യ വിറച്ചത്.

അഞ്ച് വിക്കറ്റ് പ്രകടനത്തോടൊപ്പം പുറത്താവാതെ 42 റണ്‍സും 20കാരനായ താരം നേടി. എന്നാല്‍ ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ വെല്ലാലാഗെയുടെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടില്ല. ഇന്ത്യ ഫൈനലില്‍ കടന്നതോടെ എതിരാളി ആരെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യ -പാകിസ്താന്‍ ഫൈനല്‍ പോരാട്ടം വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ ജയിച്ചതോടെ ബംഗ്ലാദേശ് ഫൈനല്‍ കാണാതെ പുറത്തായി. ഇനി പാകിസ്താനും ശ്രീലങ്കയുമാണ് ഫൈനല്‍ സീറ്റിനായി മത്സരിക്കുന്നത്.

പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടമാവും നിര്‍ണ്ണായകമാവുക. പാകിസ്താന്‍-ശ്രീലങ്ക മത്സരത്തില്‍ ആര് ജയിക്കുന്നുവോ അവര്‍ ഫൈനലില്‍ ഇന്ത്യയെ നേരിടും. പാക്-ശ്രീലങ്ക പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ശ്രീലങ്കയാവും കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികളാവുക. ഇവരിലാരാവും ഇന്ത്യയുടെ എതിരാളികളെന്നത് കണ്ടറിയാം. പാകിസ്താനെ ഫൈനലില്‍ ലഭിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ചരിത്രം ആവര്‍ത്തിക്കപ്പെട്ടേക്കും. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്‍ ഫൈനലില്‍ ഇന്ത്യയെ നാണംകെടുത്തിയാണ് കിരീടം നേടിയത്. ഇത്തവണത്തെ ഏഷ്യാ കപ്പ് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ തോറ്റിരുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യയെ ലഭിച്ചാല്‍ ഇതിന് പകരം വീട്ടാനുറച്ചാവും പാക് ടീം ഇറങ്ങുക. ഇന്ത്യ-പാക് കലാശപ്പോരാട്ടം വന്നാല്‍ ആരാധകര്‍ക്ക്് അത് വലിയ ആവേശമാവുമെന്നുറപ്പ്.

sri lanka

രോഹിത് ശര്‍മയുടെ നായകനെന്ന നിലയിലെ പ്രകടനം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഏഷ്യാ കപ്പില്‍ ഏകദിന ഫോര്‍മാറ്റില്‍ രോഹിത് നയിച്ചപ്പോഴൊന്നും ഇന്ത്യ തോറ്റിട്ടില്ല. 9 മത്സരത്തില്‍ 8ലും ജയിച്ചു. 1 മത്സരത്തിന് ഫലമുണ്ടായില്ല. ഇത്തവണത്തെ ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരിലും രോഹിത്താണ് മുന്നില്‍. ഏകദിന ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ രോഹിത്തിന്റെ മികവ് ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതാണ്.

ശ്രീലങ്കയുടെ തോല്‍പ്പിച്ചതോടെ അവരുടെ വിജയക്കുതിപ്പിന് തടയിടാനും ഇന്ത്യക്കായി. ഈ മത്സരത്തിന് മുമ്പ് കളിച്ച 13 മത്സരവും ജയിച്ചാണ് ശ്രീലങ്ക എത്തിയത്. എന്നാല്‍ ഇന്ത്യയോട് മുട്ടുമടക്കി. 2001ല്‍ ഓസ്‌ട്രേലിയയുടെ 16 തുടര്‍ ടെസ്റ്റ് ജയങ്ങളെന്ന റെക്കോഡും തകര്‍ത്തത് ഇന്ത്യയാണ്. കലാശപ്പോരും ജയിച്ച് ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യക്ക് ഏകദിന ലോകകപ്പില്‍ ഇറങ്ങാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. 17ാം തീയ്യതിയാണ് ഫൈനല്‍. കൊളംബോയാണ് വേദി.

Story first published: Tuesday, September 12, 2023, 23:49 [IST]
Other articles published on Sep 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+