Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ശുബ്മാനല്ല, അതിലും മികച്ച ഓപ്പണര്‍ ജയ്‌സ്വാള്‍! ഈ കാരണങ്ങള്‍ അത് വ്യക്തമാക്കും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 30ന് ആരംഭിക്കാന്‍ പോവുകയാണ്. ടൂര്‍ണമെന്റ് പടിവാതുക്കല്‍ എത്തിയിട്ടും ഇന്ത്യ ടീം പ്രഖ്യാപനം നടത്തിയിട്ടില്ല. പരിക്കേറ്റ് പുറത്തുള്ള സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് പരിഗണിച്ചാണ് ഇന്ത്യ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നത്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസാണ് ഇന്ത്യക്ക് മുന്നില്‍ ആശങ്കയായി തുടരുന്നത്. ഇരുവരും ഏഷ്യാ കപ്പ് കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ പല യുവതാരങ്ങളുടെയും ഏഷ്യാ കപ്പിലെ സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനം പറയാറായിട്ടില്ല. തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ വിന്‍ഡീസ് പരമ്പരയിലൂടെ മികവ് തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ ഏഷ്യാ കപ്പില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യയുടെ ഓപ്പണറായുള്ളത് ശുബ്മാന്‍ ഗില്ലാണ്. എന്നാല്‍ ഇന്ത്യ ഓപ്പണര്‍ റോളില്‍ ഗില്ലിനെ പരിഗണിക്കുന്നതിന് പകരം ജയ്‌സ്വാളിനെ പരിഗണിക്കണം.

shubman gill

ശുബ്മാനെക്കാള്‍ മികച്ച ഓപ്പണറായി ജയ്‌സ്വാള്‍ മാറുമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം സാങ്കേതികതയാണ്. പേസിനെ നന്നായി നേരിടാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. ശുബ്മാന്‍ ഗില്‍ പേസര്‍മാരെ നന്നായി കളിക്കുമെങ്കിലും സ്വിങ് ബൗളിങ്ങിന് മുന്നില്‍ പതറുന്നു. ഓഫ് സൈഡ് ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടമാവുന്ന ഗില്ലിനെയാണ് സമീപകാലത്തായി കാണുന്നത്.

സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തില്‍ ഗില്‍ പതറും. ഓപ്പണറാണെന്നതിനാല്‍ ന്യൂബോളിലെ സ്വിങ്ങിനെ നേരിടാതെ മുന്നോട്ട് പോകാനാവില്ല. സ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള മികവ് വിലയിരുത്തുമ്പോള്‍ ശുബ്മാനെക്കാള്‍ ശോഭിക്കാന്‍ ജയ്‌സ്വാളിന് സാധിക്കും. അഹമ്മദാബാദ് പോലെ ഫ്‌ളാറ്റ് പിച്ചുകളില്‍ കസറാന്‍ ശുബ്മാന്‍ ഗില്‍ മിടുക്കനാണ്. എന്നാല്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പിച്ചില്‍ ജയ്‌സ്വാളിന്റെ അത്ര മികവ് കാട്ടാന്‍ ഗില്ലിന് പ്രയാസമാണെന്നതാണ് വസ്തുത.

രണ്ടാമത്തെ കാര്യം മാനസികമായ മുന്‍തൂക്കമാണ്. ശുബ്മാന്‍ ഗില്ലിനെക്കാള്‍ ആത്മവിശ്വാസമുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. ശുബ്മാന്‍ നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്തുന്ന താരമാണ്. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന രീതിയല്ല ഗില്ലിന്റേത്. എന്നാല്‍ ജയ്‌സ്വാള്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ കരുത്തുള്ളവനാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാളെന്ന് പറയാം. ശുബ്മാനെക്കാളും ആത്മധൈര്യം ജയ്‌സ്വാളിനുണ്ട്.

ശുബ്മാനെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ജയ്‌സ്വാളിന് സാധിക്കും. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ജയ്‌സ്വാള്‍ നടത്തിയ പ്രകടനം ഇത് തെളിയിക്കുന്നതാണ്. ശുബ്മാന്‍ നിലയുറപ്പിച്ച ശേഷം വേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. മറ്റൊരു കാര്യം ബാറ്റിങ് ശൈലിയാണ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ജയ്‌സ്വാള്‍ മിടുക്കനാണ്. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി സ്വീപ് ഷോട്ടുകള്‍ കളിക്കാനും സ്വിച്ച് ഹിറ്റ് നടത്താനും ജയ്‌സ്വാളിന് കഴിവുണ്ട്.

അതേ സമയം ശുബ്മാന്‍ ഗില്ലിനെ സംബന്ധിച്ച് ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാവില്ല. ഗില്‍ ക്ലാസിക് ഷോട്ടുകളിലൂടെ മാത്രമാണ് റണ്‍സുയര്‍ത്തുന്നത്. ഇതിന്റെ പരിമിതി ടി20യിലാണ് കൂടുതല്‍ വ്യക്തമാവുന്നത്. സ്‌ട്രൈക്ക് റേറ്റില്‍ ശുബ്മാന്‍ ഗില്ലിനെക്കാള്‍ മിടുക്കന്‍ ജയ്‌സ്വാളാണ്. വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് സാധിക്കും. ഈ മികവ് ടി20യില്‍ ജയ്‌സ്വാളിനെ ഇന്ത്യ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്നു.

മറ്റൊരു കാര്യം ജയ്‌സ്വാള്‍ ഇടം കൈയനാണെന്നതാണ്. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമുണ്ട്. ജയ്‌സ്വാള്‍, തിലക് വര്‍മ തുടങ്ങിയ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു. കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഇന്ത്യ ജയ്‌സ്വാളിനെ വളര്‍ത്താന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

Story first published: Thursday, August 17, 2023, 20:36 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+