Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുല്‍ കളിക്കില്ല, പക്ഷെ സഞ്ജു ഇടം പ്രതീക്ഷിക്കേണ്ട! കാരണങ്ങള്‍ ഇതാ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് ആരംഭമാവുകയാണ്. ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമെല്ലാം ഏഷ്യയിലെ രാജാക്കന്മാരാവാനുള്ള പോരാട്ടത്തിനായി ഇറങ്ങുകയാണ്. പാകിസ്താനാണ് ഇത്തവണ ആതിഥേയരാവുന്നതെങ്കിലും ശ്രീലങ്കയിലാണ് കൂടുതല്‍ മത്സരങ്ങളും നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദി. സെപ്തംബര്‍ 2ന് ചിരവൈരികളായ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇടവേളക്ക് ശേഷം രണ്ട് ടീമും സൂപ്പര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ആര് ജയിക്കുമെന്നത് കണ്ടറിയണം. പാകിസ്താനെതിരേ സൂപ്പര്‍ പോരാട്ടം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുല്‍ ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും രാഹുല്‍ കളിക്കില്ലെന്ന കാര്യം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. രാഹുല്‍ കളിക്കാത്ത സാഹചര്യത്തില്‍ ആരാവും പകരക്കാരനെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ രണ്ട് പേരെയാണ് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുക. രാഹുലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ എത്തുമോയെന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ 17 അംഗ ടീമില്‍ സഞ്ജുവിന് ഇടമില്ല. ബാക്കപ്പ് താരമായാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ രാഹുലിന്റെ അഭാവം ഉണ്ടാവുമ്പോള്‍ പകരം സഞ്ജു ടീമിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇഷാന്‍ കിഷന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. രാഹുല്‍ കളിക്കുന്നത് മധ്യനിരയിലും. അതുകൊണ്ടുതന്നെ ടീമിന്റെ കോമ്പിനേഷന്‍ നോക്കുമ്പോള്‍ രാഹുലിന് പകരം സഞ്ജുവാണ് കളിക്കേണ്ടത്. എന്നാല്‍ ഇഷാന്‍ കിഷനെയാവും ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇടം കൈയന്‍ താരമാണ് ഇഷാന്‍. അതാണ് സഞ്ജുവിനെക്കാള്‍ ഇഷാന് മുന്‍തൂക്കം നല്‍കുന്ന പ്രധാന കാര്യം. മധ്യനിരയില്‍ കളിച്ചിട്ടുള്ള താരമാണ് ഇഷാന്‍.

sanju samson

കൂടുതലും കളിച്ചിട്ടുള്ളത് ടോപ് ഓഡറിലാണെങ്കിലും മധ്യനിരയിലും ഇഷാന് അനുഭവസമ്പത്തുണ്ട്. രാഹുല്‍ ആദ്യത്തെ രണ്ട് മത്സരത്തിലും കളിക്കില്ലെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ ലഭ്യമായേക്കും. അതുകൊണ്ടുതന്നെ രാഹുല്‍ 17 അംഗ ടീമില്‍ തുടരും. ഇതോടെ സഞ്ജു സാംസണിന് റിസര്‍വ് താരമായി തുടരേണ്ടി വരും. രാഹുല്‍ ആദ്യ രണ്ട് മത്സരം കളിക്കാതിരുന്നാലും സഞ്ജു റിസര്‍വ് താരമായാവും തുടരുക.

സ്വഭാവികമായും 17 അംഗ ടീമില്‍ നിന്നാവും പ്ലേയിങ് 11 തിരഞ്ഞെടുക്കുക. അങ്ങനെ വരുമ്പോള്‍ സഞ്ജു പ്ലേയിങ് 11ലേക്ക് പരിഗണിക്കപ്പെടില്ല. സഞ്ജുവിനെ മറികടന്ന് സ്വാഭാവികമായും ഇഷാന്‍ കിഷന്‍ കളിക്കും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് സഞ്ജുവിനെക്കാള്‍ താല്‍പര്യം ഇഷാന്‍ കിഷനെയാണ്. അതുകൊണ്ടുതന്നെ സഞ്ജു പ്ലേയിങ് 11ലേക്കെത്താന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് വസ്തുത. സഞ്ജുവിന് ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ല. ഇഷാന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാന് സാധിച്ചിരുന്നു. ഇഷാനെ പ്ലേയിങ് 11ലേക്കെത്തിച്ചാലും മധ്യനിരയില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. ഇഷാനേയും രോഹിത്തിനേയും ഓപ്പണിങ്ങിലിറക്കുമ്പോള്‍ ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചേക്കും.

നാലാം നമ്പറില്‍ വിരാട് കോലി കളിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും ഹാര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലും കളിക്കും. ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ നിര്‍ബന്ധിതരാവുമെന്ന കാര്യം ഉറപ്പാണ്. ഇഷാനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായേക്കില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Wednesday, August 30, 2023, 12:41 [IST]
Other articles published on Aug 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+