Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ചഹലിനെ 'ചതിച്ചു'! വേണ്ടെങ്കില്‍ എന്തിനെ കൂടിനിര്‍ത്തി? ശ്രീകാന്ത് കലിപ്പില്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. ചില കളിക്കാര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ടു സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധുമായി ചര്‍ച്ച നടത്തുകയായിരുന്നു ശ്രീകാന്ത്.

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഒഴിവാക്കി യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ടീമിലുള്‍പ്പെടുത്തിയ തീരുമാനത്തെയാണ് ശ്രീകാന്ത് ഏറ്റവുമധികം വിമര്‍ശിച്ചത്. പ്രസിദ്ധ് കൃഷ്ണയെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് വലിയ തെറ്റു തന്നെയാണ്. തെറ്റായ സന്ദേശമാണ് ഇതിലൂടെ യുവ തലമുറയ്ക്കും ജനങ്ങള്‍ക്കുമെല്ലാം നല്‍കുന്നത്.

YUZVENDRA CHAHAL

പൂര്‍ണ ഫിറ്റല്ലാത്ത പ്രസിദ്ധിനെ ടീമിലേക്കു പരിഗണിക്കാന്‍ പാടില്ലായിരുന്നു. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ രണ്ടു മല്‍സരത്തിലെ പ്രകടനം മാത്രം പരിഗണിച്ച് നിങ്ങള്‍ക്കു എങ്ങനെ ഇത്ര വലിയൊരു ടൂര്‍ണമെന്റിലേക്കു അവനെ പരിഗണിക്കാന്‍ കഴിയുമെന്നും ശ്രീകാന്ത് ചോദിക്കുന്നു.

നമ്മുടെ സെലക്ഷന്‍ പോളിസി തന്നെ എത്ര വലിയ അബദ്ധമാണ്. അയര്‍ലാന്‍ഡ് പര്യടനത്തിലെയും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെയുമെല്ലാം പ്രകടനങ്ങള്‍ നോക്കിയാണ് ഏഷ്യാ കപ്പിലേക്കും ലോകകപ്പിലുമെല്ലാം കളിക്കാരെ തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തു തെറ്റ് ചെയ്തിട്ടാണ് യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഒഴിവാക്കിയത്? ചഹലിനെ വേണ്ടെങ്കില്‍ പുതിയൊരു ലെഗ് സ്പിന്നറെ കൊണ്ടുവരൂ. രാഹുല്‍ ദ്രാവിഡിന്റെ ഫേവറിറ്റായ ഒരാള്‍ ഇല്ലേ, രവി ബിഷ്‌നോയ്. അവനെ ടീമിലുള്‍പ്പെടുത്തു. എല്ലാ ബോളും അകത്തേക്കു മാത്രമേ അവന് എറിയാന്‍ അറിയുകയുള്ളൂവെന്നും ശ്രീകാന്ത് രോഷാകുലനായി തുറന്നടിച്ചു.

PRASIDH KRISHNA

ഇത്ര നാളും ടീമിനൊപ്പം കൊണ്ടു നടന്നിട്ട് ഇത്ര വലിയൊരു ടൂര്‍ണമെന്റ് വന്നപ്പോള്‍ ചഹലിനെ പുറത്താക്കിയത് ശരിക്കും താരത്തെ ചതിച്ചതിനു തുല്യമാണ്. ചഹലിനെ ആവശ്യമില്ലായിരുന്നെങ്കില്‍ ഇത്ര നാള്‍ എന്തിനാണ് ടീമിന്റെ ഭാഗമാക്കി നിലനിര്‍ത്തിയത്? അവന്റെ കഴിവില്‍ വിശ്വാസം ഇല്ലായിരുന്നെങ്കില്‍ നേരത്തേ തന്നെ ടീമില്‍ നിന്നൊഴിവാക്കി പകരം പുതിയൊരു ലെഗ് സ്പിന്നറെ വളര്‍ത്തിക്കൊണ്ടു വരാമായിരുന്നു.

ലോകകപ്പിലും ഏഷ്യാ കപ്പിലുമൊന്നും ചഹല്‍ ടീം പ്ലാനിന്റെ ഭാഗമല്ലെങ്കില്‍ പകരം മറ്റൊരാളെ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഇന്ത്യ ചെയ്യേണ്ടത്. അല്ലാതെ ഇത്ര നാള്‍ കൂടി നിര്‍ത്തി മോഹിപ്പിച്ച ശേഷം വഴിയില്‍ കളയുന്നത് അനീതിയാണെന്നും ശ്രീകാന്ത് വ്യക്തമാക്കി.

യുസ്വേന്ദ്ര ചഹലിന്റെ കാര്യത്തില്‍ എനിക്കു ദുഖവും നിരാശയുമുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളിലാണ് നിങ്ങള്‍ ലോകകപ്പില്‍ കളിക്കാന്‍ പോവുന്നത്. ഇക്കാര്യം മറക്കാന്‍ പാടില്ല. കുല്‍ദീപ് യാദവ് ടീമിലുണ്ടെന്നു കരുതി മറ്റൊരു ലെഗ് സ്പിന്നറായ ചഹലിനെ തഴഞ്ഞത് എങ്ങനെ ശരിയാവും? രണ്ടു ലെഗ് സ്പിന്നര്‍മാര്‍ ടീമില്‍ പാടില്ലെന്നു ഒരു നിയമവുമില്ല. കൂടാതെ മൂന്നു റിസ്റ്റ് സ്പിന്നര്‍മാരെ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നും നിയമമില്ലെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

Story first published: Wednesday, August 23, 2023, 15:18 [IST]
Other articles published on Aug 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+