Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: നസീം പുറത്തായാലും പാക് ടീം വിറക്കില്ല, കപ്പടിക്കാന്‍ കൂടുതല്‍ സാധ്യത! കാരണമിതാ

കൊളംബോ: ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഏറ്റവും കിരീട സാധ്യതയുള്ള ടീമുകളിലൊന്നായിരുന്നു പാകിസ്താന്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ടീമുമായി ഇറങ്ങിയ പാകിസ്താന്‍ ഇത്തവണ കപ്പടിക്കുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് പരിക്ക് ടീമിനെ വേട്ടയാടുന്നത്. ടീമിലെ സൂപ്പര്‍ പേസറായ നസീം ഷ, ഹാരിസ് റഊഫ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. നസീം ഷാ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു.

ഹാരിസ് റഊഫും കളിക്കുന്ന കാര്യം സംശയമാണ്. രണ്ട് സൂപ്പര്‍ പേസര്‍മാരും ടീമിന് പുറത്തായതോടെ പാകിസ്താന്റെ കിരീട സാധ്യത വളരെയധികം മങ്ങിയിരിക്കുകയാണ്. പാക് ടീം ഫൈനലിലെത്താന്‍ പോലും സാധ്യത കുറവാണെന്ന തരത്തിലേക്കാണ് പല അഭിപ്രായങ്ങളും ഉയരുന്നത്. എന്നാല്‍ നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ അഭാവംകൊണ്ട് പാകിസ്താന്‍ തളരാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പാകിസ്താന്റെ ബാക്കപ്പ് ബൗളിങ് നിര ശക്തമാണ്. നസീമിന്റെയും ഹാരിസിന്റെയും പരിക്ക് പാകിസ്താന് മറ്റ് പേസര്‍മാരെ പരീക്ഷിക്കാനുള്ള അവസരമാണ് നല്‍കുന്നത്. പാക് ബെഞ്ചിലിരിക്കുന്ന ബൗളര്‍മാരെല്ലാം അതി ശക്തരാണ്. സമാന്‍ ഖാന്‍, മുഹമ്മദ് വസിം ജൂനിയര്‍ എന്നിവരെല്ലാം നസീമിന്റെ അതേ മികവ് അവകാശപ്പെടാവുന്നവരാണ്. മുഹമ്മദ് വസീം ജൂനിയറും അതിവേഗ പേസറാണ്. 22കാരനായ താരവും തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കണ്ടെത്തുന്നവനാണ്.

15 ഏകദിനത്തില്‍ നിന്ന് 24 വിക്കറ്റാണ് വസീം നേടിയിട്ടുള്ളത്. അതും 5.17 എന്ന മികച്ച ഇക്കോണമിയില്‍. ന്യൂബോളില്‍ നസീം വിറപ്പിച്ചതുപോലെ മികവ് കാട്ടാന്‍ വസീമിനും സാധിക്കും. അതുകൊണ്ടുതന്നെ നസീമിന്റെ അഭാവം പാക് ടീമിന് വലിയ തിരിച്ചടിയാണെന്ന് പറയാനാവില്ല. രണ്ടാമത്തെ കാര്യം ഷഹീന്‍ ഷാ അഫ്രീദി ഇപ്പോഴും പാക് ടീമിലുണ്ട്. പാക് ടീമിന്റെ വജ്രായുധം ഷഹീനാണ്. ആദ്യ ഓവറില്‍ത്തന്നെ ഷഹീന്‍ ഏല്‍പ്പിക്കുന്ന പ്രഹരമാണ് പിന്നീടുള്ള ഓവറുകളില്‍ പാക് ബൗളര്‍മാര്‍ മുതലാക്കുന്നത്.

shaheen shah

ഷഹീന്‍ ടീമില്‍ തുടരുന്ന സാഹചര്യത്തില്‍ പാക് പേസ് നിര ദുര്‍ബലമെന്ന് പറയാനാവില്ല. തുടക്കത്തില്‍ ഷഹീന്‍ മിന്നിച്ചാല്‍ കത്തിക്കയറാന്‍ കഴിവുള്ള പേസര്‍മാര്‍ ഇപ്പോഴും പാകിസ്താനൊപ്പമുണ്ട്. സമീപകാലത്തായി മികച്ച യുവ പേസര്‍മാരെ വളര്‍ത്താന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. എല്ലാവരും 150നോടടുത്ത് വേഗം കണ്ടെത്താന്‍ കഴിവുള്ളവരാണെന്നതാണ് എടുത്തു പറയേണ്ടത്. മറ്റെല്ലാ ടീമുകളേയും അത്ഭുതപ്പെടുത്തുന്ന പേസ് നിരയെ സൃഷ്ടിക്കാന്‍ എല്ലാ കാലത്തും പാകിസ്താന് സാധിച്ചിട്ടുണ്ട്.

പാകിസ്താന്‍ ബൗളിങ്ങിനെ മാത്രം ആശ്രയിക്കുന്ന ടീമല്ല. ബൗളിങ്ങിലെ പിഴവിനെ മറികടക്കാന്‍ ശേഷിയുള്ള ബാറ്റിങ് നിരയും പാകിസ്താനുണ്ട്. ഇമാം ഉല്‍ ഹഖ്, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഏത് സ്‌കോറും മറികടക്കാന്‍ ശേഷിയുള്ളതാണ്. കൊളംബോയിലെ സാഹചര്യത്തില്‍ പേസര്‍മാരെക്കാള്‍ ശോഭിക്കുക സ്പിന്നര്‍മാരാണ്. അതുകൊണ്ടുതന്നെ നസീമും ഹാരിസും ടീമിലില്ലാത്തത് പാകിസ്താനെ പ്രതികൂലമായി ബാധിച്ചേക്കില്ല.

പാകിസ്താന്റെ സ്പിന്‍ നിര ശക്തമാണ്. ഷദാബ് ഖാന്‍ മോശം ഫോമിലാണെങ്കിലും കൊളംബോയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള സ്പിന്നറാണ്. മുഹമ്മദ് നവാസിനെപ്പോലെയുള്ള മികച്ച സ്പിന്നര്‍മാരും പാക് ടീമിനൊപ്പമുണ്ട്. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്ക് കൊളംബോയില്‍ എത്രത്തോളം മികവ് കാട്ടാന്‍ സാധിക്കുമെന്നത് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരത്തിലൂടെത്തന്നെ വ്യക്തം. പാകിസ്താനെ മഴ ചതിക്കാത്ത പക്ഷം ശ്രീലങ്കയെ മറികടന്ന് ഫൈനലിലേക്കെത്താനാണ് സാധ്യത കൂടുതല്‍

Story first published: Thursday, September 14, 2023, 14:51 [IST]
Other articles published on Sep 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+