Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കപ്പടിച്ചിട്ടും കാര്യമില്ല, ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിക്കില്ല! അതിനൊരു കാരണമുണ്ട്

കൊളംബോ: ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍ എത്താന്‍ പോവുകയാണ്. 2010ന് ശേഷം ഇരു ടീമും ഏറ്റുമുട്ടുന്ന ആദ്യത്തെ ഏഷ്യാ കപ്പ് ഫൈനലാണ് നടക്കാന്‍ പോകുന്നത്. ടീം കരുത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും പ്രധാന മത്സരങ്ങളില്‍ ഇന്ത്യയെ കണ്ണീരണിയിപ്പിക്കാന്‍ കെല്‍പ്പുള്ള നിരയാണ് ശ്രീലങ്കയുടേത്. സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.

ഏഷ്യാ കപ്പില്‍ ഇത്തവണ കപ്പടിച്ചാല്‍ ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമായി ഇത് മാറും. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് തലയുയര്‍ത്തി ഇറങ്ങാനും സാധിക്കും. എന്നാല്‍ ഇത്തവണ ഏഷ്യാ കപ്പ് കിരീടം നേടിയാലും ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. അത് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താനാവില്ലെന്നതാണ്. മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിതമായി തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ ഈ മോഹം തകര്‍ന്നിരിക്കുകയാണ്. ഇത്തവണ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയാലും ഏകദിനത്തില്‍ ഒന്നാം സ്ഥാനം ലഭിക്കില്ലെന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമനായി കളത്തിലിറങ്ങാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. മൂന്ന് ഫോര്‍മാറ്റിലും ഒന്നാം റാങ്ക് എന്ന അപൂര്‍വ്വ നേട്ടം നഷ്ടമാകുന്നത് ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്.

എന്നാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ മറ്റൊരു വഴികൂടിയുണ്ട്. ലോകകപ്പിന് മുമ്പായി ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ഇതില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന റാങ്കിങ്ങില്‍ തലപ്പത്തേക്കെത്താന്‍ സാധിക്കും. മൂന്ന് മത്സര പരമ്പര തൂത്തുവാരിയാലേ ഇന്ത്യക്ക് ഈ നേട്ടത്തിലേക്കെത്താനാവൂ. എന്നാല്‍ ശക്തമായ താരനിരയുമായെത്തുന്ന ഓസീസിനെ വൈറ്റ് വാഷ് ചെയ്യുക ഇന്ത്യക്ക് പ്രയാസമാവും.

rohit sharma

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര കളിക്കുകയാണ് ഓസ്‌ട്രേലിയ. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഓസീസിനെ തകര്‍ത്ത് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാകുമെന്നുറപ്പ്. ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ അനായാസമായി ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്കെത്താമായിരുന്നു.

എന്നാല്‍ അഞ്ച് മാറ്റങ്ങളുമായി ഇറങ്ങി ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയായിരുന്നു ഇത്. ഫൈനലില്‍ ശ്രീലങ്കയെ നേരിടുമ്പോഴും ഇന്ത്യക്ക് ചില ദൗര്‍ബല്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് സ്പിന്നിനെ നേരിടാനുള്ള പ്രയാസമാണ്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടിയപ്പോള്‍ ലങ്കന്‍ സ്പിന്‍ നിരക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നിരുന്നു.

ഫൈനലിലും ഇന്ത്യ ഭയപ്പെടേണ്ടത് ശ്രീലങ്കയുടെ സ്പിന്നര്‍മാരെയാണ്. കൊളംബോയില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. വലിയ ടേണ്‍ പിച്ചിലുണ്ടാവും. അതുകൊണ്ടുതന്നെ മത്സരഗതി തീരുമാനിക്കുന്നതില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ഇന്ത്യക്ക് ഫൈനലിന് മുമ്പ് അക്ഷര്‍ പട്ടേലിനെ നഷ്ടമാവുകയും ചെയ്തു. കൈക്ക് പരിക്കേറ്റ അക്ഷര്‍ ഫൈനല്‍ കളിക്കാനുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുമുണ്ട്.

നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരെന്ന ആത്മവിശ്വാസം ശ്രീലങ്കയ്ക്കുണ്ട്. ഫൈനലില്‍ സ്വന്തം തട്ടകത്തിന്റെ മുന്‍തൂക്കവും ശ്രീലങ്കയ്ക്കുണ്ട്. അതുകൊണ്ടുതന്നെ തീപ്പൊരി പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം. കിരീട പോരാട്ടത്തില്‍ മഴ വില്ലനായെത്താനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Sunday, September 17, 2023, 7:05 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+