Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ബൗളിങ്ങില്‍ തിളങ്ങാനാവാതെ ഹാര്‍ദിക്, പക്ഷെ ഇന്ത്യക്ക് ആശങ്കയില്ല! കാരണമിതാ

മുംബൈ: ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്താനും നേപ്പാളും തമ്മില്‍ ഏറ്റുമുട്ടും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് ചിരവൈരി പോരാട്ടം സെപ്തംബര്‍ 2നാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയും പാകിസ്താനും ഇടവേളക്ക് ശേഷം നേര്‍ക്കുനേര്‍ എത്തുന്നുവെന്നതിനാല്‍ത്തന്നെ പോരാട്ടത്തിന് സവിശേഷമായ ആവേശം ഇത്തവണയുണ്ട്.

പാകിസ്താനും ഇന്ത്യയും ടീം കരുത്തുകൊണ്ട് ശക്തരാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇന്ത്യയെക്കാള്‍ ഒരുപടി മുകളിലുള്ളത് പാകിസ്താനാണെന്ന് പറയാം. ഇന്ത്യയെ പരിക്കും മോശം ഫോമും വലക്കുന്നു. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് മുന്നിലെ പ്രധാന തലവേദനകളിലൊന്ന്. ഹാര്‍ദിക് മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറാണ്.

എന്നാല്‍ സമീപകാലത്തെ ഹാര്‍ദിക്കിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹം നിരാശപ്പെടുത്തുകയാണ്. ഹാര്‍ദിക്കിന്റെ ബൗളിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ന്യൂബോളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള ബൗളറായിരുന്നു ഹാര്‍ദിക്. എന്നാല്‍ ഇപ്പോള്‍ ആ മികവ് അവകാശപ്പെടാനാവില്ല. ഹാര്‍ദിക് ഉള്ളതിനാല്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസ് ബൗളര്‍മാരെ മാത്രമേ ഇന്ത്യ ഇപ്പോള്‍ ടീമിലേക്ക് പരിഗണിക്കാറുള്ളൂ.

എന്നാല്‍ ഹാര്‍ദിക് ബൗളിങ്ങില്‍ മോശം ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമോ?. ഇല്ലെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇന്ത്യക്കൊപ്പം മികച്ച പേസര്‍മാരുണ്ടെന്നതാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ശര്‍ദ്ദുല്‍ താക്കൂറും ഇന്ത്യയുടെ പേസ് നിരയിലുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ ബൗളിങ്ങിലെ മോശം ഫോം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കില്ല.

hardik pandya

പ്രസിദ്ധ് കൃഷ്ണയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇപ്പോള്‍ പേസ് ബൗളിങ് നിരയെ ഓര്‍ത്ത് വലിയ ആശങ്കകളില്ല. രണ്ടാമത്തെ കാര്യം ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിലെ റോളില്‍ ബൗളിങ്ങല്ല ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ നായക മികവും ഫിനിഷര്‍ റോളിലെ മികവുമാണ് ഇന്ത്യക്ക് കൂടുതല്‍ ആവശ്യം. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ ബൗളിങ്ങിലെ മോശം ഫോമിനെ ഇന്ത്യ കാര്യമായി പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത.

സമീപകാലത്തായി ഹാര്‍ദിക്കിന് ഇന്ത്യ കാര്യമായി ബൗളിങ്ങില്‍ അവസരം നല്‍കുന്നില്ല. ആറ് ഓവറില്‍ കൂടുതല്‍ ഹാര്‍ദിക് പന്തെറിയുന്ന മത്സരങ്ങള്‍ വളരെ ചുരുക്കമാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ ബൗളിങ്ങിലെ മോശം ഫോമിനെ ഇന്ത്യ കാര്യമായി പരിഗണിക്കുന്നില്ലെന്ന് പറയാം. മൂന്നാമത്തെ കാര്യം ഏഷ്യാ കപ്പില്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഏഷ്യന്‍ പിച്ചുകളില്‍ സ്പിന്‍ ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ തിളങ്ങാനാവുക.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വരുമ്പോള്‍ അഞ്ചോവര്‍ പോലും ചിലപ്പോള്‍ ഹാര്‍ദിക്കിന് പന്തെറിയാന്‍ അവസരം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ ബൗളിങ് പ്രകടനം മോശമാവുന്നത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Tuesday, August 29, 2023, 0:53 [IST]
Other articles published on Aug 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+