Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: തിലകിനെ ടീമിലെടുത്തത് മണ്ടത്തരം! ഇതാ കാരണങ്ങള്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം തിലക് വര്‍മയെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത തിലകിനെ ടീമിലെടുത്തത് മണ്ടത്തരമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ കുറവുള്ള ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ തിലകിനെയും ഉള്‍പ്പെുടുത്തിയത് മികച്ച തീരുമാനമാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് 20 കാരനായ തിലക് തന്നെയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം ഏഴു ടി20കളില്‍ മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ.

TILAK VARMA

വിന്‍ഡീസിനെതിരേ അഞ്ചു മല്‍സരങ്ങളില്‍ നിന്നും കന്നി ഫിഫ്റ്റിയടക്കം 57.67 ശരാശരിയില്‍ 173 റണ്‍സ് തിലക് സ്‌കോര്‍ ചെയ്തിരുന്നു. ഈ പ്രകടനമാണ് ഇപ്പോള്‍ യുവതാരത്തെ ദേശീയ ടീമിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നത്. പക്ഷെ തിലകിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യക്കു ഗുണമല്ല, മറിച്ച് ദോഷമാണ് ചെയ്യാന്‍ പോവുന്നത്.

ടീമില്‍ താരം സ്ഥാനം അര്‍ഹിച്ചിരുന്നില്ലെന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. ഏകദിന ക്രിക്കറ്റിലെ അനുഭവസമ്പത്തില്ലായ്മയാണ് തിലകിന്റെ ആദ്യത്തെ ദൗര്‍ബല്യം. അന്താരാഷ്ട്ര ടി20യിലും ഐപിഎല്ലിലുമെല്ലാം താരം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഏകദിനത്തിലും ഇതു ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നു കാത്തിരുന്നു കാണണം.

ഒട്ടും മല്‍സര പരിചയമില്ലാത്ത ഒരാളെ ഏഷ്യാ കപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ എടുത്തത് ഇന്ത്യ നടത്തിയ വലിയ ചൂതാട്ടം തന്നെയാണെന്നതില്‍ സംശയമില്ല. ടി20യും ഏകദിനവും തീര്‍ച്ചയായും രണ്ടു വ്യത്യസ്തമായ ഫോര്‍മാറ്റുകളാണ്.

ടി20യില്‍ തിളങ്ങിയതു കൊണ്ടു മാത്രം ഒരാള്‍ ഏകദിനത്തിലും കസറുമെന്നു യാതൊരു ഉറപ്പുമില്ല. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവ് ഇതിന് ഏറ്റവും നല്ല ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. ഏകദിനത്തില്‍ 26 മല്‍സരങ്ങളില്‍ കളിച്ച സൂര്യയുടെ ശരാശരി വെറും 24.33 മാത്രമാണ്.

തിലകിനെ ടീമിലെടുത്തത് മോശം തീരുമാനമാണെന്നതിന്റെ രണ്ടാമത്തെ കാരണം അയര്‍ലാന്‍ഡിലെ ദയനീയ ഫോമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കണ്ണഞ്ചിക്കുന്ന പ്രകടനത്തിനു ശേഷം അയര്‍ലാന്‍ഡില്‍ താരം നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്. പരമ്പരയില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും തിലക് ഫ്‌ളോപ്പായിരുന്നു. ആദ്യ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ തിലക് രണ്ടാമത്തെ കളിയില്‍ ഒരു റണ്‍സിനും ക്രീസ് വിടുകയായിരുന്നു.

TILAK VARMA

മൂന്നാം നമ്പറിലായിരുന്നു രണ്ടു മല്‍സരങ്ങളിലും തിലക് ബാറ്റിങിന് ഇറങ്ങിയത്. പക്ഷെ ഈ റോളിനോടു ഒട്ടും തന്നെ നീതി പുലര്‍ത്താന്‍ താരത്തിനായില്ല. മാത്രമല്ല പലപ്പോഴും ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ മാത്രം ആക്രമണോത്സുക ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാനാണ് തിലക് ശ്രമിക്കുന്നതെന്നും കാണാം. ഏഷ്യാ കപ്പില്‍ എതിര്‍ ടീം ബൗളര്‍മാര്‍ ഇതിനു അനുസരിച്ചായിരിക്കും താരത്തിനെതിരേ തന്ത്രങ്ങള്‍ മെനയുന്നത്.

ഏഷ്യാ കപ്പ് ഉപഭൂഖണ്ഡത്തില്‍ ആയതിനാല്‍ തന്നെ ഇവിടുത്തെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുന്നതാണ്. അതുകൊണ്ടു തന്നെ തിലകിനു പകരം ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നരെ ടീമിലെടുത്തിരുന്നെങ്കില്‍ അതു ഇന്ത്യക്കു കൂടുതല്‍ മുതല്‍ക്കൂട്ടായി മാറുമെന്നതാണ് മൂന്നാമത്തെ കാരണം.

നിലവില്‍ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമേ ഇന്ത്യന്‍ നിരയിലുള്ളൂ. കുല്‍ദീപ് യാദവിനെ ടീമിലുള്‍പ്പെടുത്തിയ ഇന്ത്യ സ്റ്റാര്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിനെയും ആര്‍ അശ്വിനെയും തഴയുകയായിരുന്നു. തിലകിനു പകരം ഇവരിലൊരാളായിരുന്നു ഇന്ത്യക്കു ബെസ്റ്റ് ഓപ്ഷന്‍.

Story first published: Tuesday, August 22, 2023, 9:30 [IST]
Other articles published on Aug 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+