Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കിടു ക്യാച്ചെടുത്തിട്ടും സൂര്യക്ക് കൈകൊടുക്കാതെ ഹാര്‍ദിക്! അഹങ്കാരം? വീഡിയോ

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ കഴിഞ്ഞ മല്‍സരത്തില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ പെരുമാറ്റമാണ് ഇതിനു കാരണമായത്. ടീമംഗമായ സൂര്യകുമാര്‍ യാദവിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ് ഈ വീഡിയോയില്‍ നമുക്കു കാണാന്‍ സാധിക്കുക. ഇതിന്റെ പേരില്‍ ആരാധകര്‍ ഹാര്‍ദിക്കിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

ചൊവ്വാഴ്ച കൊളംബോയില്‍ വച്ചായിരുന്നു ഇന്ത്യയും ലങ്കയും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം. ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം 41 റണ്‍സിന്റെ മിന്നുന്ന വിജയവും സ്വന്തമാക്കിയിരുന്നു. ബാറ്റിങ് നിര പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കിലും ബൗളിങില്‍ മികവില്‍ ലങ്കയെ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. ഇതോടെ രോഹിത് ശര്‍മയും സംഘവും ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്തിരുന്നു.

HARDIK SURYA

ലങ്കയുടെ റണ്‍ചേസിനിടെ 41ാം ഓവറില്‍ സൂര്യകുമാര്‍ ഇന്ത്യക്കായി ഒരു കിടിലന്‍ ഡൈവിങ് ക്യാച്ചെടുത്തിരുന്നു. അദ്ദേഹം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. പകരക്കാരനായാണ് ഫീല്‍ഡിങിനായി സൂര്യ ഗ്രൗണ്ടിലെത്തിയത്. 41ാം ഓവര്‍ ബൗള്‍ ചെയ്തത് ഹാര്‍ദിക്കായിരുന്നു. ദുനിത് വെല്ലലഗെയും മഹീഷ് തീക്ഷണയുമായിരുന്നു ക്രീസില്‍. 214 റണ്‍സ് പിന്തുടര്‍ന്ന ലങ്ക അപ്പോള്‍ ഏഴിനു 170 റണ്‍സെന്ന നിലയിലായിരുന്നു.

സൂര്യക്കു കൈ കൊടുക്കാതെ ഹാര്‍ദിക് പിന്‍മാറുന്ന വീഡിയോ കാണാം

ഉജ്ജ്വല ബൗളിങായിരുന്നു ഹാര്‍ദിക് ഈ ഓവറില്‍ പുറത്തെടുത്തത്. ആദ്യത്തെ നാലു ബോളില്‍ ഒരു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനല്‍കിയുള്ളൂ. രണ്ടാമത്തെ ബോള്‍ സ്വീപ്പര്‍ കവറിലേക്കു കളിച്ച് വെല്ലലഗെയായിരുന്നു സിംഗിളെടുത്തത്. തുടര്‍ന്നു സ്‌ട്രൈക്ക് നേരിട്ട തീക്ഷണയ്ക്കു മൂന്നാമത്തെയും നാലാമത്തെയും ബോളില്‍ റണ്ണൊന്നുമെടുക്കാനായില്ല.

അഞ്ചാമത്തേത് സ്റ്റംപിലേക്കു വന്ന ലെങ്ത് ബോളായിരുന്നു. തീക്ഷണ അതു ഫ്‌ളിക്ക് ചെയ്ത് സിംഗിളിനായി ഓടുകയും ചെയ്തു. എന്നാല്‍ മിഡ് ഓണില്‍ നിന്നും വലതുവശത്തേക്കു നീങ്ങിയ സൂര്യ മുന്നോട്ടു ഡൈവ് ചെയ്ത് ബോള്‍ നിലത്തുവീഴുന്നതിനു തൊട്ടുമുമ്പ് അതു കൈകളിലൊതുക്കുകയായിരുന്നു. ക്യാച്ചിനെക്കുറിച്ച് സംശയം വന്നതോടെ ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിട്ടു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

SURYAKUMAR YADAV

ക്യാച്ചിനു പിന്നാലെ സൂര്യയെ ആദ്യം ഓടിയെത്തി അഭിനന്ദിച്ചത് വിരാട് കോലിയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മറ്റു ചില കളിക്കാരും സൂര്യയെ അഭിനന്ദിക്കാനെത്തുകയും ചെയ്തു. ഹാര്‍ദിക്കും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സൂര്യയെ അഭിനന്ദിക്കാന്‍ ആദ്യം വലതുകൈ നീട്ടിയ ഹാര്‍ദിക് പെട്ടെന്നു അതു പിന്‍വലിക്കുന്നതു വീഡിയോയില്‍ കാണാം.

ഇതോടെ കൈകൊടുക്കാന്‍ മുന്നോട്ടുവന്ന സൂര്യയുടെ മുഖം വിളറുകയും ചെയ്തിരുന്നു. സൂര്യയെ ഇടതുകൈയില്‍ തട്ടി അഭിനന്ദിക്കാന്‍ മാത്രമേ ഹാര്‍ദിക് ശ്രമിച്ചുള്ളൂ. എന്തുകൊണ്ടാണ് അഭിനന്ദിക്കാന്‍ കൈ നീട്ടിയ ശേഷം സൂര്യയെ അപമാനിക്കുന്ന തരത്തില്‍ അതു പിന്‍വലിച്ചതെന്നാണ് ആരാധകര്‍ രോഷത്തോടെ ചോദിക്കുന്നത്.

ഒരു വിഭാഗം ആരാധകര്‍ ഹാര്‍ദിക്കിന്റെ അഹങ്കാരവും ജാഡയുമാണ് ഇതു കാണിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന ക്യാച്ചെടുത്തതു കാരണം സൂര്യയുടെ വിരലുകള്‍ക്കു വേദന അനുഭവപ്പെട്ടിട്ടുണ്ടാവുമെന്നും ഈ കാരണത്താലാണ് ഹാര്‍ദിക് കൈ കൊടുക്കാതിരുന്നതെന്നും ചില ആരാധകര്‍ വിശദീകരിക്കുന്നു.

Story first published: Thursday, September 14, 2023, 20:34 [IST]
Other articles published on Sep 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+