Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിക്ക് ശേഷം ബാബറോ? പാക് താരത്തിന്റെ സ്വപ്‌നം മാത്രം! കാരണങ്ങളിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണത്തിന് അര്‍ഹനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോകം കണ്ട ഏറ്റവും സാങ്കേതിക മികവുള്ള താരമാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയോടെ ഏറെ നാള്‍ കസറാന്‍ കോലിക്കായിരുന്നു. ഇപ്പോള്‍ ടെസ്റ്റില്‍ 50ല്‍ താഴെയാണ് കോലിയുടെ ശരാശരി. മറ്റ് രണ്ട് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരി ഇപ്പോഴുമുണ്ട്.

വിരാട് കോലി ഇനിയും ഒരു അഞ്ച് വര്‍ഷമെങ്കിലും കളി തുടരുമെങ്കിലും കോലിക്ക് ശേഷം അടുത്ത ഇതിഹാസം ആരെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്ന് കേള്‍ക്കുന്നു. പലരും പാക് നായകന്‍ ബാബര്‍ ആസമിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ബാബര്‍ ക്ലാസിക് ബാറ്റ്‌സ്മാനാണ്. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്ന ബാബറിനെ കോലിയെക്കാളും മികച്ചവനെന്നാണ് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ടോം മൂഡിയും ബാബറെ പ്രശംസിച്ചിരുന്നു.

വിരാട് കോലിക്ക് നിലവില്‍ ലഭിക്കുന്ന സ്ഥാനം ഇനി ലഭിക്കാന്‍ പോകുന്നത് ബാബറിനാണെന്നാണ് മൂഡി അഭിപ്രായപ്പെട്ടത്. എന്നാല്‍ കോലിക്ക് ശേഷം അടുത്ത ഇതിഹാസമെന്ന പദവി ബാബറിന് നല്‍കാനാവുമോ? ഇല്ലെന്ന് തന്നെ പറയാം. അത് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം കോലിയെപ്പോലെ സ്ഥിരതയുള്ള ബാറ്റ്‌സ്മാനല്ല ബാബര്‍. കോലിയുടെ കരിയറിലേക്ക് നോക്കുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ സ്ഥിരത കാട്ടി മുന്നേറിയിരുന്നതായി കാണാനാവും.

12000ലധികം ഏകദിന റണ്‍സും 8000ലധികം ടെസ്റ്റ് റണ്‍സും 4000ലധികം ടി20 റണ്‍സും കോലി നേടിയിട്ടുണ്ട്. ഐപിഎല്ലിലെ പ്രകടന കണക്കുകള്‍ വേറെ. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി റെക്കോഡിന് തൊട്ടടുത്താണ് കോലി. ഇതിനോടകം 46 ഏകദിന സെഞ്ച്വറി നേടിയ കോലി നാല് സെഞ്ച്വറികള്‍ കൂടി നേടിയാല്‍ സച്ചിന്റെ റെക്കോഡ് മറികടക്കും. സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡിന് പോലും കോലി ഭീഷണി ഉയര്‍ത്തുന്നു. ഇതിനോടകം 76 സെഞ്ച്വറികളാണ് കോലി കരിയറിനോട് ചേര്‍ത്തത്.

kohli

നിലവില്‍ 30 അന്താരാഷ്ട്ര സെഞ്ച്വറികളാണ് ബാബറിന്റെ പേരിലുള്ളത്. കുറഞ്ഞത് 50 അന്താരാഷ്ട്ര സെഞ്ച്വറിയെങ്കിലും നേടാതെ ബാബറിനെ കോലിക്കൊപ്പം പരിഗണിക്കുന്നത് മണ്ടത്തരമാണെന്ന് പറയാം. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറികള്‍ ഇതിനോടകം കോലി സ്വന്തമാക്കിയിട്ടുണ്ട്. ഒരു ഇരട്ട സെഞ്ച്വറി പോലും ബാബറിന്റെ പേരിലില്ല. ഇത്തരത്തില്‍ രണ്ട് പേരുടേയും പ്രകടന കണക്ക് പ്രകാരം കോലിയുടെ ഏഴയലത്ത് പോലും ബാബര്‍ വരില്ല.

കോലിയെപ്പോലെ മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ ബാബറിനും കഴിവുണ്ട്. എന്നാല്‍ കോലിയെപ്പോലെ ടീമിന്റെ നെടുന്തൂണാണെന്ന് ബാബറിനെ വിശേഷിപ്പിക്കാനാവില്ല. ഒരു ബാറ്റ്‌സ്മാന്റെ മികവ് അളക്കുന്നതില്‍ നിര്‍ണ്ണായകമാവുന്നത് സെന രാജ്യങ്ങളിലെ പ്രകടന മികവാണ്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലെ വിരാട് കോലിയുടെ റെക്കോഡുകള്‍ മികച്ചതാണ്. 41 ടെസ്റ്റില്‍ നിന്ന് 3419 റണ്‍സാണ് കോലി സെന രാജ്യങ്ങളില്‍ നേടിയത്. 43 ശരാശരിയിലാണ് കോലിയുടെ പ്രകടനം. 11 സെഞ്ച്വറികളാണ് സെന രാജ്യങ്ങളില്‍ കോലി നേടിയിട്ടുള്ളത്.

ബാബറിന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ 14 ടെസ്റ്റാണ് സെന രാജ്യങ്ങളില്‍ കളിച്ചിട്ടുള്ളത്. 39 ശരാശരിയില്‍ നേടിയത് 904 റണ്‍സാണ്. ഒരു സെഞ്ച്വറിയാണ് ബാബര്‍ നേടിയത്. ഇതില്‍ നിന്ന് തന്നെ കോലിയും ബാബറും തമ്മിലുള്ള വ്യത്യാസം വ്യക്തമാവും. കോലി റണ്‍സ് പിന്തുടരുമ്പോള്‍ അസാധ്യ മികവ് കാട്ടുന്ന ബാറ്റ്‌സ്മാനാണ്. ഈ മികവ് മറ്റൊരു താരത്തിനും അവകാശപ്പെടാനാവില്ല. ബാബറിന് കോലിയുടെ നിലവാരത്തിലേക്കെത്താന്‍ നിലവിലെ പ്രകടനം മതിയാവില്ല.

Story first published: Sunday, August 27, 2023, 12:09 [IST]
Other articles published on Aug 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+