Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 'കിടുക്കി', പക്ഷെ ആനന്ദ് മഹീന്ദ്ര ഹാപ്പിയല്ല! ട്വീറ്റ് വൈറല്‍

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം ലഭിച്ചിരിക്കുകയാണ്. പാകിസ്താന്റെ പേസ് കൂട്ടുകെട്ടിനെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തല്ലിപ്പറത്തി. രോഹിത് ശര്‍മയും (56) ശുബ്മാന്‍ ഗില്ലും (58) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും ചെറിയ ഇടവേളയിലാണ് പുറത്തായത്. സ്‌കോര്‍ബോര്‍ഡ് 121ല്‍ നില്‍ക്കവെ നായകന്‍ രോഹിത് ശര്‍മയെ ഷദാബ് ഖാനാണ് പുറത്താക്കിയത്. രണ്ട് റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശുബ്മാന്‍ ഗില്ലിനെ ഷഹീന്‍ അഫ്രീദിയും പുറത്താക്കി. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പ്രകടനത്തില്‍ ഒട്ടുമിക്ക ആരാധകരും ഹാപ്പിയാണ്. ഇടവേളക്ക് ശേഷമാണ് വലിയ ടീമിനെതിരേ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഇത്തരത്തില്‍ കസറുന്നത്.

എല്ലാവരും ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തുമ്പോള്‍ ആനന്ദ് മഹീന്ദ്രയുടെ വ്യത്യസ്തമായ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറും മടങ്ങിയെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ആനന്ദ് മഹീന്ദ്ര 'ശരി ഞാന്‍ ടിവി ഓഫ് ആക്കുകയാണ്. എല്ലാവരും എന്നോട് ക്ഷമിക്കണം' എനന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. രണ്ട് ഓപ്പണര്‍മാരും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ചെറിയ ഇടവേളയിലാണ് രണ്ട് പേരും മടങ്ങിയത്.

ഇതിന്റെ നിരാശയിലാണ് പ്രശസ്ത ബിസിനസ്മാനായ ആനന്ദ് മഹീന്ദ്രയുടെ വ്യത്യസ്തമായ ട്വീറ്റ് എത്തിയത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെഞ്ച്വറി നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അര്‍ധ സെഞ്ച്വറിയോടെ ഒതുങ്ങി. രോഹിത് 49 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് 56 റണ്‍സ് അടിച്ചെടുത്തത്. ഗില്‍ 52 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 58 റണ്‍സ് നേടിയത്.

rohit sharma

കെ എല്‍ രാഹുലും (17) വിരാട് കോലിയും (8) ചേര്‍ന്ന് ഇന്നിങ്‌സ് മനോഹരമായി മുന്നോട്ട് കൊണ്ടുപോകവെയാണ് ശക്തമായ മഴയെത്തുന്നത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്. മികച്ച ആവേശത്തിലായിരുന്നു എല്ലാവരുമെങ്കിലും ശക്തമായ മഴയെത്തിയത് രസംകൊല്ലിയായി എന്നതാണ് വസ്തുത. എന്തായാലും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പ്ലെയിങ് ഇലവന്‍ - ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Sunday, September 10, 2023, 19:24 [IST]
Other articles published on Sep 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+