Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: എല്ലാ കളിയും മഴയെടുത്താല്‍ ആരൊക്കെ ഫൈനലിലെത്തും? രണ്ടു ടീമിന് നെഞ്ചിടിപ്പ്

ഏഷ്യാ കപ്പിന്റെ ആവേശം തല്ലിക്കെടുത്തി ശ്രീലങ്കയില്‍ മഴ അരങ്ങ് വാഴുകയാണ്. ഇതിനകം പല മല്‍സരങ്ങളെയും മഴ ബാധിച്ചു കഴിഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോര് മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ ഫോറില്‍ ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങള്‍ക്കെല്ലാം മഴ ഭീഷണിയുണ്ട്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ ഫോറിലെ അടുത്ത മല്‍സരങ്ങളെല്ലാം നടക്കുന്നത്.

ആറു സൂപ്പര്‍ ഫോര്‍ മല്‍സരങ്ങളില്‍ ഒന്നു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള അഞ്ചു കളികളും മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടാല്‍ ആരൊക്കെയാവും ഫൈനലിലേക്കു യോഗ്യത നേടുക? ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളുടെ ഫൈനല്‍ സാധ്യതയെക്കുറിച്ചു നമുക്കു പരിശോധിക്കാം.

INDIA

ബാക്കിയുള്ള അഞ്ചു സൂപ്പര്‍ ഫോര്‍ മല്‍സരങ്ങളും മഴ കാരണം നടന്നില്ലെങ്കില്‍ പാകിസ്താനാണ് ഫൈനലില്‍ സ്ഥാനമുറപ്പുള്ള ഏക ടീം. കാരണം ലാഹോറില്‍ നടന്ന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിനാല്‍ രണ്ടു പോയിന്റ് അവരുടെ പക്കലുണ്ട്. അതുകൊണ്ടുതന്നെ അടുത്ത രണ്ടു കളിയും ഉപേക്ഷിക്കപ്പെട്ടാലും നാലു പോയിന്റോടെ പാകിസ്താന് ഫൈനലിലേക്കു യോഗ്യത നേടാം.

ഇന്ത്യയും നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയും ഇനിയും സൂപ്പര്‍ ഫോറില്‍ കളിച്ചിട്ടില്ല. ഇരുടീമുകള്‍ക്കും മൂന്നു വീതം മല്‍സരങ്ങളാണ് സൂപ്പര്‍ ഫോറിലുള്ളത്. ഇവയെല്ലാം മഴയില്‍ മുങ്ങിയാല്‍ ഓരോ പോയിന്റ് വീതം ഇന്ത്യയുടെയും ലങ്കയുടെയും അക്കൗണ്ടിലേക്കു വരും. അങ്ങനെ സംഭവിച്ചാല്‍ മൂന്നു വീതം പോയിന്റാണ് രണ്ടു ടീമുകള്‍ക്കുമുണ്ടാവുക. എന്നാല്‍ പാകിസ്താനോടേറ്റ പരാജയം ബംഗ്ലാദേശിനു തിരിച്ചടിയായി മാറും. ശേഷിച്ച രണ്ടു കളിയും മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടാല്‍ അവര്‍ക്കു ലഭിക്കുക രണ്ടു പോയിന്റാണ്.

ഇതു സംഭവിച്ചാല്‍ ബംഗ്ലാദേശ് ഫൈനല്‍ കാണാതെ പുറത്താവും. തുല്യ പോയിന്റ് വീതമുള്ള ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരിക്കും ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുക. അവിടെ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലും ടീമുകളെ വേര്‍തിരിക്കാന്‍ സാധിക്കില്ല.

കാരണം മഴയെ തുടര്‍ന്നു കളി ഉപേക്ഷിക്കപ്പെട്ടതിനാല്‍ തുല്യ നെറ്റ് റണ്‍റേറ്റായിരിക്കും ഇരുടീമുകള്‍ക്കുമുണ്ടാവുക. ഗ്രൂപ്പുഘട്ടത്തിലെ പോയിന്റോ, നെറ്റ് റണ്‍ റേറ്റോ സൂപ്പര്‍ ഫോറില്‍ പരിഗണിക്കുകയുമില്ല. ഈ തരത്തില്‍ ഇന്ത്യക്കും ശ്രീലങ്കയ്ക്കും തുല്യ പോയിന്റ് വീതം ലഭിക്കുകയാണെങ്കില്‍ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

രോഹിത് ശര്‍മയും ദസുന്‍ ഷനകയും തമ്മില്‍ കോയിന്‍ ടോസ് നടത്തിയ ശേഷം ആരാണ് ഫൈനലിലെത്തുകയെന്നു കണ്ടെത്തും. അതുകൊണ്ടു തന്നെ മഴ ബാക്കിയുള്ള മല്‍സരങ്ങളെയെല്ലാം ബാധിക്കുകയാണെങ്കില്‍ ഹാപ്പിയാവുക പാകിസ്താനും നെഞ്ചിടിപ്പ് ഇന്ത്യക്കും ശ്രീലങ്കയ്ക്കുമായിരിക്കും.

RAIN

നേരത്തേ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാംസ്ഥാനക്കാരായിട്ടാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറിയത്. പാകിസ്താനുമായുള്ള ആദ്യത്തെ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായെങ്കിലും മഴ വില്ലനായതോടെ പാകിസ്താന് ഒരോവര്‍ പോലും ബാറ്റ് ചെയ്യാനായില്ല.

ഇതോടെ കളി ഉപേക്ഷിക്കുകയും ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയുമായിരുന്നു. നേപ്പാളുമായുള്ള ഇന്ത്യയുടെ അടുത്ത മല്‍സരത്തിലും മഴ രസം കൊല്ലിയായിരുന്നു. ഒടുവില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പത്തു വിക്കറ്റിന്റെ മികച്ച വിജയവുമായി ഇന്ത്യ സൂപ്പര്‍ ഫോറിലെത്തുകയായിരുന്നു.

ഗ്രൂപ്പ് ബിയില്‍ നിന്നും ചാംപ്യന്‍മാരായാണ് ശ്രീലങ്കയുടെ സൂപ്പര്‍ ഫോര്‍ പ്രവേശനം. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത അവര്‍ രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനെ രണ്ടു റണ്‍സിനും കീഴടക്കുകയായിരുന്നു.

Story first published: Friday, September 8, 2023, 7:15 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+