Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യ - പാക് രണ്ടാം റൗണ്ട് പോരാട്ടം ഉറപ്പിച്ചു! എപ്പോള്‍, എവിടെ?

ഏഷ്യാ കപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് എയിലെ എല്‍ ക്ലാസിക്കോ പോര് മഴയെടുത്തതിന്റെ നിരാശയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ശ്രീലങ്കയിലെ കാന്‍ഡിയിലുള്ള പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു ലോകം ഉറ്റുനോക്കിയ ഈ ബ്ലോക്ക്ബസ്റ്റര്‍ പോര്. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും പാകിസ്താന്റെ ഇന്നിങ്‌സ് തുടങ്ങാന്‍ പോലും മഴ അനുവദിച്ചില്ല.

ഇതോടെ ഫലമില്ലാതെ കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഇനി എപ്പോഴായിരിക്കും ഇന്ത്യ- പാക് രണ്ടാം റൗണ്ട് പോരാട്ടം സംഭവിക്കുക. സൂപ്പര്‍ ഫോറില്‍ ഒരിക്കല്‍ക്കൂടി ഇരുടീമുകളും മുഖാമുഖം വരുമെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു.

ROHIT BABAR

ഇപ്പോഴിതാ അതേക്കുറിച്ച് ഏറെക്കുറെ തിയ്യതി ഉറപ്പായിരിക്കുകയാണ്. കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ 10ന് അടുത്ത ഞായറാഴ്ചയായിരിക്കും പകലും രാത്രിയുമായി അയല്‍ക്കാര്‍ വീണ്ടും നേര്‍ക്കുനേര്‍വരിക.

നേപ്പാളുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ വമ്പന്‍ ജയം നേടുകയും ഇന്ത്യയുമായുള്ള പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തപ്പോള്‍ മൂന്നു പോയിന്റുമായി പാകിസ്താന്‍ സൂപ്പര്‍ ഫോറിലക്കു മുന്നേറിയിരുന്നു. ഇത്തവണ സൂപ്പര്‍ ഫോറിലേക്കു ടിക്കറ്റ് വാങ്ങിയ ആദ്യത്തെ ടീമും പാകിസ്താന്‍ തന്നെയായിരുന്നു.

ബുധനാഴ്ചയാണ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. ഷെഡ്യൂള്‍ പ്രകാരം ഞായറാഴ്ചത്തെ സൂപ്പര്‍ ഫോറില്‍ പാകിസ്താനും ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരുമാണ് ഏറ്റുമുട്ടുന്നത്. വൈകീട്ട് മൂന്നു മണി മുതല്‍ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഈ മല്‍സരം. നിലവവില്‍ ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാര്‍ ആരാണെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

ഇന്ത്യയും നേപ്പാളുമാണ് ഗ്രൂപ്പ് എയില്‍ നിന്നും സൂപ്പര്‍ ഫോറില്‍ കടക്കുന്ന രണ്ടാമത്തെ ടീമാവാന്‍ പോരടിക്കുന്നത്. ഇന്നു നടക്കാനിരിക്കുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള കളി കഴിയുന്നതോടെ ആരായിരിക്കും അതെന്ന ചോദ്യത്തിനു ഉത്തരം ലഭിക്കും. ഒരു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തും പോയിന്റൊന്നുമില്ലാതെ നേപ്പാള്‍ അവസാന സ്ഥാനത്തുമാണ്.

ഇന്ത്യ- പാക് കഴിഞ്ഞ മല്‍സരത്തെപ്പോലെ തന്നെ ഇന്ത്യ- നേപ്പാള്‍ മല്‍സരത്തിനും മഴ ഭീഷണിയുണ്ട്. ഈ കളിയും ഉപേക്ഷിക്കപ്പെട്ടാല്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവയ്ക്കും. അങ്ങനെ സംഭവിച്ചാല്‍ രണ്ടു പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും. ഇതോടെ അടുത്ത ഞായറാഴ്ചത്തെ ഇന്ത്യ- പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം ഉറപ്പാവുകയും ചെയ്യും.

IND VS PAK

എന്നാല്‍ നേപ്പാള്‍ ഇന്ത്യക്കെതിരേ അട്ടിമറി ജയം കുറിക്കുകയാണെങ്കില്‍ എല്ലാം മാറിമറിയും. അങ്ങനെയൊരു അദ്ഭുതം സംഭവിക്കുകയാണെങ്കില്‍ രണ്ടു പോയിന്റുമായി നേപ്പാള്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടുകയും ചെയ്യും. ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യ സൂപ്പര്‍ ഫോറിലെത്താതെ നാട്ടിലേക്കും മടങ്ങും.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്താനും ഗ്രൂപ്പുഘട്ടത്തിലും പിന്നീട് സൂപ്പര്‍ ഫോറിലും കൊമ്പുകോര്‍ത്തിരുന്നു. ഇന്ത്യ, പാകിസ്താന്‍ എന്നിവരെക്കൂടാതെ കുഞ്ഞന്‍മാരായ ഹോങ്കോങായിരുന്നു ഗ്രൂപ്പിലെ മൂന്നാമത്തെ ടീം.

ആദ്യം പാകിസ്താനെയും പിന്നീട് ഹോങ്കോങിനെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു കുതിച്ചത്. പക്ഷെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഫ്‌ളോപ്പായി. പാകിസ്താനോടും ശ്രീലങ്കയോടും സൂപ്പര്‍ ഫോറില്‍ ഇന്ത്യ തോല്‍വി രുചിച്ചു. അവസാന കളിയില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ചെങ്കിലും ടീം ഫൈനലിലെത്താതെ പുറത്താവുകയായിരുന്നു.

Story first published: Monday, September 4, 2023, 6:37 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+