Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വിരമിക്കേണ്ട, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ വഴിയുണ്ട്! ആരാധകന്റെ ഉപദേശം വൈറല്‍

മുംബൈ: ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്നും ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതോടെ സഞ്ജു സാംസണിന്റെ കരിയര്‍ വലിയ ചോദ്യമാവുകയാണ്. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനില്ലെന്ന് അഭിപ്രായപ്പെടുന്നവരാണ് കൂടുതല്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണ ലഭിക്കുന്നില്ല. സഞ്ജുവിന്റെ ഏകദിന ശരാശരി 55ന് മുകളിലാണ്. എന്നാല്‍ അതിലും ശരാശരി കുറവുള്ള സൂര്യകുമാര്‍ യാദവ് ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയും സഞ്ജു തഴയപ്പെടുകയും ചെയ്തു.

സഞ്ജുവിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കും സഞ്ജുവിന്റെ മികവില്‍ വിശ്വാസമില്ല. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്തും തിരിച്ചെത്തും. ഇതോടെ വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെ ടീം സെലക്ഷനില്‍ ലഭ്യമാവും. അങ്ങനെ വരുമ്പോള്‍ നിലവില്‍ ലഭിക്കുന്ന അവസരം പോലും സഞ്ജു സാംസണിന് ലഭിക്കില്ലെന്ന് ഉറപ്പാണ്.

സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് പ്രയാസമാണെന്നതാണ് വസ്തുത. എന്നാല്‍ സഞ്ജുവിന് മുന്നില്‍ വാതില്‍ അടഞ്ഞിട്ടില്ലെന്നും തിരിച്ചുവരാന്‍ ഒരു വഴിയുണ്ടെന്നും നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. സഞ്ജുവിന്റെ ആരാധക പേജിലൂടെ ആരാധകന്‍ പങ്കിട്ട വഴി ഇതിനോടകം വൈറലായിക്കഴിഞ്ഞു. അത് മറ്റൊന്നുമല്ല ഐപിഎല്ലില്‍ മുംബൈ, സിഎസ്‌കെ, ഡല്‍ഹി എന്നീ ടീമുകളിലൊന്നിന്റെ ഭാഗമാവണമെന്നതാണ്.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. എന്നാല്‍ നായകസ്ഥാനം നോക്കി രാജസ്ഥാനില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണ്. കാരണം രാജസ്ഥാന്‍ റോയല്‍സിന്റെ മാനേജ്‌മെന്റിന് ബിസിസിഐയില്‍ വലിയ സ്വാധീനമില്ല. എന്നാല്‍ മുംബൈ, സിഎസ്‌കെ, ഡല്‍ഹി ടീമുകളില്‍ കളിച്ചാല്‍ പ്രത്യേക പരിഗണന ലഭിക്കും. ഇവരുടെ ടീം മാനേജ്‌മെന്റിന് ബിസിസിഐയില്‍ നല്ല സ്വാധീനമുണ്ട്.

sanju samson

അതുകൊണ്ടുതന്നെ കൂടുതല്‍ പരിഗണന ലഭിക്കും. ഇന്ത്യന്‍ ടീമില്‍ സജീവമാകാന്‍ നേരത്തെ തന്നെ സഞ്ജു ഇത് ചെയ്യേണ്ടിയിരുന്നുവെന്നാണ് ആരാധകന്‍ ഉപദേശിക്കുന്നത്. ഉദാഹരണമായി സൂര്യകുമാര്‍ യാദവിനെയാണ് ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഏറെക്കാലം സൂര്യ കളിച്ചു. മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷം സൂര്യകുമാര്‍ ഇന്ത്യയുടെ സ്ഥിര സാന്നിധ്യമായി മാറി.

ടെസ്റ്റ് ടീമിലടക്കം ഇടം നേടി. 25ല്‍ താഴെയാണ് ഏകദിനത്തില്‍ ശരാശരി. എന്നിട്ടും ഏകദിന ലോകകപ്പില്‍ സീറ്റ് ലഭിച്ചു. ഇത് മുംബൈ ഇന്ത്യന്‍സ് പോലൊരു വലിയ ടീമിന്റെ ഭാഗമായതിനാലാണ്. സഞ്ജുവും ചെയ്യേണ്ടത് ഇത് തന്നെയാണ്. ഐപിഎല്ലില്‍ വലിയ ടീമുകളില്‍ നിന്ന് തനിക്ക് ഓഫര്‍ വന്നിരുന്നുവെന്ന് സഞ്ജു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വളര്‍ന്ന ടീമെന്ന നിലയില്‍ രാജസ്ഥാനൊപ്പം ഐപിഎല്‍ കിരീടം നേടാന്‍ അവിടെ തുടരാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ സഞ്ജു ഇത്തരം വൈകാരികമായ കാര്യങ്ങള്‍ മറക്കണം. ഇന്ത്യന്‍ ടീമിലെ കരിയറിന് പ്രാധാന്യം നല്‍കണം. അതുകൊണ്ടുതന്നെ മുംബൈ, സിഎസ്‌കെ ടീമുകളിലൊന്നിലേക്കെത്താന്‍ സഞ്ജു ശ്രമിക്കണം. അടുത്ത സീസണില്‍ത്തന്നെ സഞ്ജു കൂടുമാറ്റത്തിന് തയ്യാറായാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിലും അത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് ആരാധകന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനെ അനുകൂലിച്ചാണ് ഭൂരിഭാഗം ആരാധകരും പ്രതികരിച്ചിരിക്കുന്നത്.

ഇത്തരമൊരു മാറ്റത്തിന് സഞ്ജു തയ്യാറാകാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല. രാജസ്ഥാനാണോ അതോ അന്താരാഷ്ട്ര കരിയറാണോ വലുതെന്ന് സഞ്ജുവാണ് തീരുമാനിക്കേണ്ടത്. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുന്നതോടെ സഞ്ജുവിന് രാജസ്ഥാന്റെ ക്യാപ്റ്റന്‍സിയും നഷ്ടമാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു യുക്തിയോടെയുള്ള ധീരമായ തീരുമാനമെടുക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, September 8, 2023, 21:03 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+