Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജു നിരാശപ്പെടേണ്ട, ഇന്ത്യക്കായി ഇനിയും കളിക്കാം! വഴി നിര്‍ദേശിച്ച് ഗവാസ്‌കര്‍

മുംബൈ: ഏഷ്യാ കപ്പില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ തഴഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതോടെ സഞ്ജുവിനെ പൂര്‍ണ്ണമായും ടീമില്‍ നിന്ന് ഒഴിവാക്കി.

പാതി വഴിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ സഞ്ജുവിന് നിര്‍ദേശം ലഭിച്ചിരിക്കുകയാണ്. ഇതും വലിയ വിമര്‍ശനത്തിന് കാരണമാവുന്നു. ഇപ്പോഴിതാ സഞ്ജു നിരാശപ്പെടേണ്ടെന്നും ഇന്ത്യക്കായി ഇനിയും കളിക്കാമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. അതിനുള്ള വഴിയും ഗവാസ്‌കര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സ്ഥിരതയോടെ കളിച്ചാല്‍ സഞ്ജുവിന് മടങ്ങിയെത്താമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്.

'സഞ്ജു സാംസണ്‍ പ്രതിഭയുള്ള താരമാണ്. എന്നാല്‍ ലോകകപ്പില്‍ 15 അംഗ ടീമിനെയേ തിരഞ്ഞെടുക്കാനാവൂ. ഒഴിവാക്കപ്പെട്ടവരെല്ലാം മികച്ച കളിക്കാരാണ്. എന്നാല്‍ ടീമിലേക്ക് പരിഗണിക്കാവുന്ന താരങ്ങളുടെ എണ്ണത്തില്‍ കൃത്യമായ നിയന്ത്രണമുണ്ട്. സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സ്ഥിരതയോടെ റണ്‍സ് നേടുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ സ്വാഭാവികമായും അവന്‍ ഇന്ത്യന്‍ ടീമിലേക്കെത്തും'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. സ്ഥിരതയോടെ റണ്‍സടിച്ചാലും സഞ്ജുവിന് ഇനി തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്ന് പറയാം. കാരണം ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്ത് തിരിച്ചുവരും. നിലവില്‍ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരായുണ്ട്. ഇതോടൊപ്പം ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് മടങ്ങിയെത്തുന്നതോടെ സഞ്ജുവിന് ടീമില്‍ ഇടം പ്രതീക്ഷിക്കാനാവില്ല.

sanju samson

മാച്ച് വിന്നറായി മാറാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിജയത്തിന് തൊട്ടടുത്തെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ആ മത്സരം വിജയിപ്പിച്ചിരുന്നെങ്കില്‍ സഞ്ജുവിന്റെ കരിയറിലത് വഴിത്തിരിവായേനെ. വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഈ മത്സരത്തിലും മാച്ച് വിന്നറായി മാറാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

എന്നാല്‍ ഇഷാന്‍ കിഷന്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികവ്കാട്ടുന്നു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ ഇതിനോടകം ഇഷാന് സാധിച്ചു. കൂടാതെ അവസാനം കളിച്ച നാല് ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടാനും ഇഷാന് സാധിച്ചു. ഇതെല്ലാം ഇഷാന് സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം നല്‍കുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇഷാന്‍ ഇടം കൈയനാണെന്നതാണ്. ഇന്ത്യന്‍ ടീമില്‍ ഇടം കൈ ബാറ്റ്‌സ്മാന്‍മാരുടെ കുറവുണ്ട്.

അതുകൊണ്ടുതന്നെ ഇഷാന് സ്വാഭാവികമായ മുന്‍തൂക്കമുണ്ട്. ഏഷ്യാ കപ്പിലേക്ക് കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോഴും ഇഷാന്‍ പ്ലേയിങ് 11ല്‍ തുടരാനാണ് സാധ്യത. ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്തിയേക്കും. സഞ്ജുവിന് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിലും ഉയരത്തിലാണ് ഇപ്പോള്‍ ഇഷാന്‍ എന്നതാണ് വസ്തുത. ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയാണ് കളിക്കാന്‍ പോകുന്നത്.

ഇതില്‍ ലോകകപ്പിനായി തിരഞ്ഞെടുത്ത താരങ്ങളെയാവും പരിഗണിക്കുക. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇതിലും ഇടം പ്രതീക്ഷിക്കാനാവില്ല. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും സഞ്ജുവിന് സീറ്റ് പ്രതീക്ഷിക്കാനാവില്ല. സഞ്ജുവിന്റെ ടി20യിലെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. സീനിയര്‍ താരങ്ങള്‍ വിശ്രമമെടുക്കുന്ന മത്സരങ്ങളില്‍ സഞ്ജുവിനെ പരിഗണിച്ചേക്കും. പ്രധാന ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ ഇനി സഞ്ജുവിന് സാധിച്ചേക്കില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, September 9, 2023, 6:57 [IST]
Other articles published on Sep 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+