Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അക്ഷറിന്റെ റോളെന്ത്? ടേണുമില്ല, വിക്കറ്റും നേടില്ല! പരിഹസിച്ച് സല്‍മാന്‍ ബട്ട്

കറാച്ചി: ഏഷ്യാ കപ്പില്‍ ഫൈനല്‍ സീറ്റുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. സൂപ്പര്‍ ഫോറില്‍ പാകിസ്താനേയും ശ്രീലങ്കയേയും തകര്‍ത്ത ഇന്ത്യക്ക് ഇത്തവണ വലിയ കിരീട സാധ്യതയുമുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ സ്പിന്നര്‍മാര്‍ കളം വാണതാണ് കണ്ടത്. ഇന്ത്യയുടെ 10 വിക്കറ്റും ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യക്കായി പ്രത്യാക്രമണം നടത്തിയത്. രണ്ട് ടീമിന്റെയും സ്പിന്നര്‍മാരില്‍ ഒട്ടുമിക്കവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

എന്നാല്‍ ഇന്ത്യയുടെ അക്ഷര്‍ പട്ടേലിന് മാത്രം കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഏഷ്യാ കപ്പില്‍ നേപ്പാളിനേതിരേയും പാകിസ്താനെതിരേയും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന അക്ഷറിന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ പരിഗണിക്കുകയായിരുന്നു. പിച്ചിലെ ടേണ്‍ മനസിലാക്കിയാണ് ശാര്‍ദ്ദുല്‍ താക്കൂറിനെ പുറത്തിരുത്തി അക്ഷറിനെ ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ അക്ഷര്‍ നനഞ്ഞ് പടക്കമായി മാറി. അഞ്ച് ഓവറില്‍ 29 റണ്‍സാണ് അക്ഷര്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റു പോലും നേടാനായില്ല.

കൊളംബോയില്‍ പോലും അക്ഷറിന് തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട്. 'അക്ഷര്‍ പട്ടേലിന്റെ ബൗളിങ് നോക്കുക. അയാള്‍ ഒരിക്കലും രവീന്ദ്ര ജഡേജയുടേയും ആര്‍ അശ്വിന്റേയും നിലവാരമുള്ളവനല്ല. അവന്റെ ബാറ്റിങ് മികച്ചതായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൊളംബോ പോലൊരു പിച്ചിലും ടേണ്‍ കണ്ടെത്താന്‍ അവന് സാധിക്കാതെ പോയി.

ഇവിടെ ടേണ്‍ ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എവിടെയാണ് അവന് സാധിക്കുക? വലിയ ടേണ്‍ പിച്ചിലുണ്ടായിരുന്നു. ചരിത് അസലന്‍ക പോലും നാല് വിക്കറ്റ് നേടി. അക്ഷറിന് പക്ഷെ ഒരു ടേണും ലഭിച്ചില്ല. അത് ശ്രദ്ധ നല്‍കേണ്ട കാര്യമാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു. ഇന്ത്യ രവീന്ദ്ര ജഡേജയുടെ ഉത്തമ പകരക്കാരനെന്ന് വിശേഷിപ്പിക്കുന്ന താരമാണ് അക്ഷര്‍. ഇന്ത്യയുടെ പ്ലേയിങ് 11ലെ സ്ഥിരം സ്ഥാനക്കാരനല്ല അക്ഷര്‍. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും അക്ഷറിന് ടീമില്‍ സ്ഥാനം ലഭിക്കുന്നുണ്ട്.

ravindra jadeja

അക്ഷര്‍ ഭേദപ്പെട്ട രീതിയില്‍ പന്ത് ടേണ്‍ ചെയ്യിക്കാന്‍ കഴിവുള്ള ബൗളറാണ്. ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം അക്ഷര്‍ നടത്തുന്നു. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ ഇടം കൈയന്‍ സ്പിന്നറായ അക്ഷറിന് സാധിക്കുന്നില്ല. ഏകദിന ലോകകപ്പ് നടക്കാനിരിക്കെ അക്ഷറിന്റെ നിലവിലെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

കുല്‍ദീപ് യാദവിന്റെ പ്രകടനത്തെ ബട്ട് പ്രശംസിച്ചു. 'കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടേയും ബൗളിങ് മികച്ചതായിരുന്നു. മനോഹരമായി പന്ത് റിലീസ് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു. വായുവില്‍ പന്ത് നന്നായി ചലിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ പാകിസ്താന്‍ ബൗളര്‍മാരെല്ലാം പന്തിനെ പുഷ് ചെയ്യാനാണ് ശ്രമിച്ചത്'-സല്‍മാന്‍ ബട്ട് പറഞ്ഞു. കുല്‍ദീപ് യാദവ് ഗംഭീര ഫോമിലാണ് പന്തെറിയുന്നത്. പാകിസ്താനെതിരേ അഞ്ച് വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റുമാണ് കുല്‍ദീപ് വീഴ്ത്തിയത്.

ഏഷ്യാ കപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ തലപ്പത്താണ് കുല്‍ദീപുള്ളത്. ഫൈനലിലും കുല്‍ദീപിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഫൈനലിലെ ഇന്ത്യയുടെ എതിരാളി പാകിസ്താനോ ശ്രീലങ്കയോയെന്നത് ഇന്നറിയാം. ജസ്പ്രീത് ബുംറയുടെ മടങ്ങിവരവിലെ ഫോമും ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്. ഫൈനലും കൊളംബോയിലായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അക്ഷറിനെ പ്ലേയിങ് 11 ഇന്ത്യ നിലനിര്‍ത്തുമോയെന്നത് കണ്ടറിയാം.

രവീന്ദ്ര ജഡേജയ്ക്ക് പിന്നില്‍ ഒതുങ്ങിപ്പോയ താരമാണ് അക്ഷറെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജഡേജയെപ്പോലെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ അക്ഷറിന് വലിയ കഴിവില്ലെന്നതാണ് വസ്തുത.

Story first published: Thursday, September 14, 2023, 14:03 [IST]
Other articles published on Sep 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+