For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: വില്ലനായി മഴ, ഇന്ത്യ vs പാക് പോരാട്ടം മുടങ്ങിയേക്കും! ഇന്ത്യയെ എങ്ങനെ ബാധിക്കും?

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ഇന്ത്യ പാക് പോരാട്ടത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയാണ് ഗ്രൂപ്പുഘട്ടത്തിലെ മത്സരം നല്‍കിയത്. ഇന്ത്യയുടെ ബാറ്റിങ്ങിന് പിന്നാലെ ശക്തമായ മഴയെത്തിയതോടെ മത്സരം പൂര്‍ത്തിയാക്കാനാവാതെ പോയിന്റ് പങ്കിടുകയായിരുന്നു. ഇപ്പോള്‍ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ചിരവൈരി പോരാട്ടത്തിനായി കാത്തിരിക്കുന്നവര്‍ വീണ്ടും നിരാശപ്പെടേണ്ടി വന്നേക്കും.

ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ മത്സരവും മഴ മുടക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. കൊളംബോയിലാണ് ഇന്ത്യ-പാക് മത്സരം നടക്കേണ്ടത്. ഞായറാഴ്ച ഇവിടുത്തെ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴ പെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെ വന്നാല്‍ മത്സരം പാതിവഴിയില്‍ മുടങ്ങാനുള്ള സാധ്യതയാണ് കൂടുതല്‍. വൈകുന്നേരം 100 ശതമാവും മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മത്സരം നടക്കാന്‍ യാതൊരു സാധ്യതയുമില്ല.

കാലാവസ്ഥയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ നിശ്ചയിച്ച പ്രകാരം തന്നെയാവും മത്സരങ്ങള്‍ നടക്കുക. കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സരം പൂര്‍ത്തിയാകാനുള്ള യാതൊരു സാധ്യതയുമില്ല. സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ ഒരു ജയം നേടിക്കഴിഞ്ഞു.

ബംഗ്ലാദേശിനെതിരേ ഏഴ് വിക്കറ്റിന്റെ ജയമാണ് പാക് ടീം നേടിയത്. അതേ സമയം ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരമാണ് പാകിസ്താനെതിരേ നടക്കുന്നത്. ഈ മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയും പാകിസ്താനും പോയിന്റ് പങ്കിടും. ഇത് ഫൈനലിലേക്കെത്താന്‍ പാകിസ്താനെ സഹായിക്കും. പാകിസ്താനെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും വലിയ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഇന്ത്യക്കാവും.

rohit sharma, babar azam

മത്സരം ഉപേക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും ഇന്ത്യക്ക് ജയം നിര്‍ണ്ണായകമായി മാറും. 12നാണ് ഇന്ത്യ-ശ്രീലങ്ക മത്സരം. ഇതിനും വേദിയാവുന്നത് കൊളംബോയാണ്. ഈ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയായി മാറും. ശ്രീലങ്ക അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും പാകിസ്താനോടും ബംഗ്ലാദേശിനോടും പോയിന്റ് പങ്കിടുകയും ചെയ്താല്‍ പോലും ഇന്ത്യയുടെ ഫൈനല്‍ സീറ്റിനെ അത് ബാധിച്ചേക്കും.

ബംഗ്ലാദേശ് ശ്രീലങ്കയേയോ ഇന്ത്യയേയോ അട്ടിമറിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഫൈനലിലെത്താന്‍ ഇന്ത്യക്ക് പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ രണ്ട് ജയമെങ്കിലും വേണം. ഇതില്‍ പാകിസ്താന്‍, ശ്രീലങ്ക മത്സരം മഴ മുടക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തുപോകാനുള്ള സാധ്യതയും കൂടുതലാണ്.

അവസാന ഏഷ്യാ കപ്പിലും ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഏഷ്യാ കപ്പ് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. പാകിസ്താനിലേക്ക് ഏഷ്യാ കപ്പ് കളിക്കാന്‍ പോകില്ലെന്ന നിലപാട് എടുത്ത ഇന്ത്യ ശ്രീലങ്കയിലേക്ക് വേദി നിര്‍ബന്ധിപ്പിച്ച് മാറ്റുകയായിരുന്നു. എന്നിട്ട് ഇന്ത്യ ഫൈനല്‍ കളിക്കാതെ പുറത്താവുകയും പാകിസ്താന്‍ കിരീടത്തിലേക്കെത്തുകയും ചെയ്താല്‍ അത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്.

ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാ കപ്പാണിത്. അതുകൊണ്ടുതന്നെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഈ കിരീടത്തെ നോക്കി കാണുന്നത്. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരം നടന്നാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. പാകിസ്താന്റെ പേസ് കരുത്തിന് മുന്നില്‍ ഇന്ത്യ വിറക്കുന്നതാണ് ഗ്രൂപ്പുഘട്ട മത്സരത്തില്‍ കാണാനായത്. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോറിലേക്കെത്തിയാലും ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

Story first published: Thursday, September 7, 2023, 16:22 [IST]
Other articles published on Sep 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+