For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഞങ്ങള്‍ തയ്യാര്‍, ഇന്ത്യക്കെതിരേ അത് സാധ്യമാക്കും! മുന്നറിയിപ്പുമായി ബാബര്‍

കറാച്ചി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം സെപ്തംബര്‍ 2ാം തീയ്യതി നടക്കാന്‍ പോവുകയാണ്. ലോക ക്രിക്കറ്റിലെ ചിരവൈരികളായതിനാല്‍ത്തന്നെ ഇന്ത്യ-പാക് പോരാട്ടത്തെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്താന്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരേ പാകിസ്താന് മാനസികമായി മുന്‍തൂക്കമുണ്ടാവുമെന്നുറപ്പ്. ബാബര്‍ ആസം നോപ്പാളിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.

ഇഫ്തിഖര്‍ അഹമ്മദും സെഞ്ച്വറിയോടെ കസറിയിരുന്നു. നേപ്പാളിനെതിരായ പ്രകടനത്തോടെ ഇന്ത്യക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ ആസം. 'നേപ്പാളിനെതിരായ മത്സരം ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പുള്ള മികച്ച മുന്നൊരുക്കമാണ്. ഈ പ്രകടനത്തോടെ ഞങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്.

എല്ലാ മത്സരത്തിലും 100 ശതമാനം സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യക്കെതിരേയും ഇതേ മികവ് കാട്ടാനാവുമെന്നാണ് കരുതുന്നത്'-ബാബര്‍ ആസം പറഞ്ഞു. നേപ്പാളിനെതിരായ പ്രകടനം പാകിസ്താന് മുന്‍തൂക്കം നല്‍കുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയാണ് പാക് ടീം ഏഷ്യാ കപ്പിന് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ത്തന്നെ ഗംഭീര ജയം നേടിയതോടെ അവരുടെ ആത്മവിശ്വാസവും വര്‍ധിച്ചിട്ടുണ്ടാവും.

നേപ്പാളിനെതിരായ മത്സരത്തില്‍ പാകിസ്താന്റെ തുടക്കം മികച്ചതായിരുന്നില്ല. ബാബറിന്റെയും ഇഫ്തിഖറിന്റേയും പ്രകടനമാണ് പാകിസ്താന് കരുത്തായത്. 151 റണ്‍സോടെ വമ്പന്‍ റെക്കോഡുകള്‍ സൃഷ്ടിക്കാനും ബാബറിനായി. ഏഷ്യാ കപ്പില്‍ 150 റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡും ഏഷ്യാ കപ്പില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന നായകനെന്ന റെക്കോഡും സ്വന്തമാക്കാന്‍ ബാബറിന് സാധിച്ചു.

babar azam

'നേപ്പാളിനെതിരേ ക്രീസിലെത്തിയ ശേഷം ആദ്യത്തെ കുറച്ച് പന്തുകള്‍ നേരിടാന്‍ നന്നായി പ്രയാസപ്പെട്ടു. നല്ല വേഗം പിച്ചിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചപോലെയായിരുന്നില്ല പന്തിന്റെ ദിശ. റിസ്വാനുമൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായി. ഞങ്ങള്‍ പരസ്പരം ആത്മവിശ്വാസം നല്‍കിയാണ് കളിച്ചത്. ഇഫ്തിഖര്‍ ക്രീസിലെത്തിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. അവന്‍ വളരെ നന്നായി കളിച്ചു. ആദ്യത്തെ രണ്ട് മൂന്ന് ബൗണ്ടറികള്‍ക്ക് ശേഷം ഇഫ്തിഖര്‍ ആധിപത്യത്തോടെയാണ് കളിച്ചത്.

അത് എന്നെയും സഹായിച്ചു. 40 ഓവറിന് ശേഷമാണ് അവന്‍ കടന്നാക്രമിച്ചത്. ചില ഓവറുകളെ പ്രതീക്ഷിച്ചപ്പോലെ മുതലാക്കാനായില്ല. പേസര്‍മാരും സ്പിന്നര്‍മാരും നന്നായി പന്തെറിഞ്ഞു'-ബാബര്‍ ആസം പറഞ്ഞു. പാക് ബൗളര്‍മാര്‍ ഫോമിലേക്കെത്തിയത് നായകനെന്ന നിലയില്‍ ബാബറിന്റെ ജോലി എളുപ്പമാക്കും. ഷഹീന്‍ ഷാ അഫ്രീദി ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. മികച്ച വേഗവും സ്വിങ്ങും ഷഹീന്റെ ബൗളിങ്ങിലുണ്ടായിരുന്നു.

ന്യൂബോളിലെ ഷഹീന്റെ പ്രകടനം പാകിസ്താന് നിര്‍ണ്ണായകമാവും. ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ ഷഹീന്‍ മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ടോപ് ഓഡറിനെ ഷഹീന്‍ നന്നായി വിറപ്പിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ക്കെല്ലാം ഷഹീന്‍ ഭീഷണി ഉയര്‍ത്തുന്നു. ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദൗര്‍ബല്യമുണ്ട്. ഇത് മുതലാക്കാന്‍ ഇത്തവണയും ഷഹീന് സാധിക്കുമോയെന്നത് കണ്ടറിയാം.

നസീം ഷായും ഹാരിസ് റഊഫും തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവരാണ്. നേപ്പാളിനെതിരേയും ഇവരുടെ പ്രകടനം ഗംഭീരമായിരുന്നു. തുടര്‍ച്ചയായി നല്ല വേഗം ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര വിയര്‍ക്കും. പരിക്കും ഇന്ത്യക്ക് വലിയ തലവേദനയാണ്. ശ്രേയസ് അയ്യര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ പ്രകടനം കണ്ടറിയണം. ജസ്പ്രീത് ബുംറയും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിവരുന്നത്. ഇതും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.

Story first published: Thursday, August 31, 2023, 15:09 [IST]
Other articles published on Aug 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+