Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: വാഷിങ്ടണ്‍ ഒന്നും ചെയ്യേണ്ട, ടീമിലുണ്ടായാല്‍ മതി! റെക്കോര്‍ഡുറപ്പ്, ഇതു രണ്ടാംതവണ

ടീം ഇന്ത്യയുടെ ഭാഗ്യനക്ഷത്രം താന്‍ തന്നെയാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. ടീം ജയിക്കാന്‍ താന്‍ ബൗളിങിലോ, ബാറ്റിങിലോ കാര്യമായി ഒന്നും തന്നെ ചെയ്യേണ്ട ആവശ്യമില്ലെന്നും വെറുതെ ടീമിലുണ്ടായാല്‍ തന്നെ ഇന്ത്യ റെക്കോര്‍ഡ് ജയം കൊയ്യുമെന്നാണ് വാഷിങ്ടണിന്റെ സാന്നിധ്യം കാണിച്ചു തന്നിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരേ രണ്ടാം തവണയാണ് വാഷിങ്ടണ്‍ പേരിനു മാത്രം ടീമിലുണ്ടായപ്പോള്‍ ഇന്ത്യ അവിസ്മരണീയ വിജയം കൊയ്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയുമായുള്ള ഏകദിനത്തില്‍ ഇന്ത്യ 317 റണ്‍സിന്റെ ലോക റെക്കോര്‍ഡ് വിജയം കൊയ്തപ്പോള്‍ വാഷിങ്ടണ്‍ ടീമിലുണ്ടായിരുന്നു. പക്ഷെ ബാറ്റിങോ, ബൗളിങോ ചെയ്യേണ്ടതായി വന്നില്ല.

WASHI ROHIT

ഇപ്പോഴിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ മറ്റൊരു റെക്കോര്‍ഡ് ജയം നേടിയപ്പോഴും വാഷിങ്ടണ്‍ ടീമിലുണ്ട്. ഈ കളിയിലും അദ്ദേഹത്തിനു ബൗള്‍ ചെയ്യാനോ, ബാറ്റ് ചെയ്യാനോ അവസരം കിട്ടിയതുമില്ല. ബോളുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമായിരുന്നു ഈ കളിയിലേത്. 263 ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ഈ മല്‍സരത്തില്‍ ലങ്കയെ ഇന്ത്യ കശാപ്പ് ചെയ്തത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ ടീം 15.2 ഓവറില്‍ വെറും 50 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ആറു വിക്കറ്റുകള്‍ കടപുഴക്കിയ മുഹമ്മദ് സിറാജായിരുന്നു ലങ്കന്‍ ടീമിന്റെ അന്തകനായി മാറിയത്. ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകളുമെടുത്തു.

റണ്‍ചേസില്‍ ഇന്ത്യ വെറും 6.1 ഓവറില്‍ വിക്കറ്റ് നഷ്മില്ലാതെ 51 റണ്‍സ് നേടി തങ്ങളുടെ എട്ടാമത്തെ ഏഷ്യാ കപ്പില്‍ മുത്തമിടുകയും ചെയ്തു. ടൂര്‍ണമെന്റില്‍ വാഷിങ്ടണ്‍ ഇന്ത്യക്കായി കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. പരിക്കു കാരണം അക്ഷര്‍ പട്ടേലിനു ഫൈനല്‍ നഷ്ടമായതോടെയാണ് വാഷിങ്ടണിനെ ഇന്ത്യ ഇറക്കിയത്.

WASHINGTON

അതേസമയം, ഈ വര്‍ഷം ജനുവരി 15നായിരുന്നു തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ലോക റെക്കോര്‍ഡ് വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിനു 390 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വിരാട് കോലിയുടെയും (166*) ശുഭ്മന്‍ ഗില്ലിന്റെയും (116) സെഞ്ച്വറികളാണ് ഇന്ത്യയെ 400ന് അടുത്തെത്താന്‍ സഹായിച്ചത്.

റണ്‍ചേസില്‍ ശ്രീലങ്കന്‍ ടീം തരിപ്പണമാവുകയായിരുന്നു. 22 ഓവറില്‍ വെറും 73 റണ്‍സില്‍ ലങ്ക ഓള്‍ഔട്ടായി. ലങ്കന്‍ നിരയില്‍ ആരും തന്നെ 20 റണ്‍സ് തികച്ചില്ല. 19 റണ്‍സെടുത്ത നുവാനിന്ദു ഫെര്‍ണാണ്ടോയായിരുന്നു ടോപ്‌സ്‌കോറര്‍.

ഈ കളിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കാതെ പോയ വാഷിങ്ടണിനക്കൊണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചതുമില്ല. മുഹമ്മദ് സിറാജ് നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം നേടുകയായിരുന്നു.

Story first published: Sunday, September 17, 2023, 22:42 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+