Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രോഹിത് മറക്കുന്നത് എന്തൊക്കെ? കോലി അന്നു പറഞ്ഞത് ആരെയും ചിരിപ്പിക്കും, വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ മറവിയെപ്പറ്റി അറിയാത്തവര്‍ അധികം കാണില്ല. കാരണം അദ്ദേഹത്തിന്റെ നിലവിലെ ടീമംഗങ്ങളും ചില മുന്‍ സഹതാരങ്ങളും ഇതേക്കുറിച്ചു നേരത്തേ പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി മറവിയെ തുടര്‍ന്നു ഹിറ്റ്മാന് വീണ്ടും അക്കിടി പറ്റിയിരിക്കുകയാണ്. ഏഷ്യാ കപ്പ് കിരീട വിജയത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങാന്‍ ടീം ബസിലേക്കു കയറവെ രോഹിത് തന്റെ പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നുപോവുകയായിരുന്നു.

തുടര്‍ന്നു റൂം സ്റ്റാഫ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് തിരികെയെത്തിക്കുന്നതു വരെ ടീം ബസില്‍ കാത്തിരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു. ഈ സംഭവം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കെ രോഹിത്തിന്റെ മറവിയെക്കുറിച്ച് ടീമംഗവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും പലരും കുത്തിപ്പൊക്കിയിരിക്കുകയാണ്.

KOHLI ROHIT

ഇതു വളരെ പെട്ടെന്നു ആരാധകര്‍ക്കിടയില്‍ വൈറലായി തീരുകയും ചെയ്തു. രോഹിത് മറന്നു വയ്ക്കാറുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നാണ് അഭിമുഖത്തില്‍ കോലി ചിരിയോടെ പറഞ്ഞിരിക്കുന്നത്. രോഹിത് ശര്‍മ മറക്കുന്നത്രയും സാധനങ്ങള്‍ മറ്റാരും മറന്നുപോവുന്നതായി താന്‍ കണ്ടിട്ടില്ലെന്നായിരുന്നു വിരാട് കോലിയുടെ വാക്കുകള്‍.

ഐപാഡ്, വാലറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ദിവസേന ഉപയോഗിക്കുന്ന പല സാധനങ്ങളും അദ്ദേഹം മറന്നു വയ്ക്കാറുണ്ട്. പക്ഷെ രോഹിത് ഇതു അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് രസകരമായ കാര്യം. അതൊന്നും കുഴപ്പില്ല, പുതിയതൊന്നു വാങ്ങാമെന്നായിരിക്കും പലപ്പോഴും രോഹിത്തിന്റെ മറുപടിയെന്നും കോലി ചിരിയോടെ പറയുന്നു.

രോഹിത് ശര്‍മയുടെ മറവിയെക്കുറിച്ച് വിരാട് കോലി പറയുന്ന വീഡിയോ

ഒരു സാധനം എവിടെയെങ്കിലും മറന്നുവച്ചാല്‍ അതേക്കുറിച്ച് രോഹിത് ശര്‍മയ്ക്കു പലപ്പോഴും കുറേ സമയത്തേക്കു ഓര്‍മ തന്നെ കാണാറില്ല. ടീം ബസ് പകുതി ദൂരം പിന്നിട്ട ശേഷമായിരിക്കും ചിലപ്പോള്‍ തന്റെ ഐപാഡ് വിമാനത്തില്‍ വച്ചു മറന്നു പോയെന്നു അദ്ദേഹം പറയാറുള്ളത്. പാസ്‌പോര്‍ട്ടും രോഹിത് മറന്നു വച്ചിട്ടുണ്ടെന്നതാണ് അതിനേക്കാള്‍ രസകരം. രണ്ട്, മൂന്നു തവണയെങ്കിലും അദ്ദേഹം പാസ് പോര്‍ട്ട് മറന്നുപോയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടിയായിരുന്നു അന്നു അതു വീണ്ടെടുത്തത്.

ROHIT SHARMA

പലപ്പോഴും ലോജിസ്റ്റിക് മാനേജര്‍ മെസേജ് അയക്കാറുണ്ട്. എല്ലാ സാധനങ്ങളും എടുത്തിട്ടില്ലേയെന്നു രോഹിത്തിനോടു ചോദിക്കൂയെന്നായിരുന്നു സന്ദേശം വന്നിരുന്നത്. രോഹിത് യെസ് പറഞ്ഞാല്‍ മാത്രമേ ടീം ബസ് യാത്ര തുടങ്ങാറുമുള്ളൂ. പക്ഷെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ബാറ്റ്, പാഡ്, ഹെല്‍മറ്റ് എന്നിവ പോലുള്ളതൊന്നും രോഹിത് ഒരിക്കല്‍പ്പോലും മറന്നു വച്ചിട്ടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരും ആതിഥേയരുമായ ശ്രീലങ്കയെ അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തിയായിരുന്നു ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായി മാറിയത്. ഒരു ടി20 മല്‍സരത്തിന്റെ ദൈര്‍ഘ്യം മാത്രമുണ്ടായിരുന്ന കളിയില്‍ ലങ്കയെ പത്തു വിക്കറ്റിനായിരുന്നു ഇന്ത്യ കശാപ്പ് ചെയ്തത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയുടെ കഥ കഴിച്ചത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു. ഒരോവറിലെ നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെ ആറു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. ഇതോടെ ലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു. റണ്‍ ചേസില്‍ വിക്കറ്റ് നഷ്ടമില്ലാതെ വെറും 6.1 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Story first published: Monday, September 18, 2023, 18:03 [IST]
Other articles published on Sep 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+