For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: കോലിയെ കാത്ത് വമ്പന്‍ നേട്ടം, സച്ചിനെ മറികടക്കാം! എലൈറ്റ് ക്ലബ്ബിലുമെത്താം

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 30ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏഷ്യയിലെ ചാമ്പ്യന്മാരാവുകയെന്ന വലിയ സ്വപ്‌നത്തോടെയാവും ഇന്ത്യയും പാകിസ്താനും ശ്രീലങ്കയുമെല്ലാം ഇറങ്ങുക. ലോകകപ്പിന്റെ ആതിഥേയരെന്ന നിലയില്‍ ഏഷ്യാ കപ്പില്‍ മുത്തമിട്ട് ലോകകപ്പിനിറങ്ങേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തില്‍ത്തന്നെയാവും ടീമിന്റെ പ്രതീക്ഷ. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ബാറ്റിങ് ഇതിഹാസം വിരാട് കോലി എന്നിവര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. ഇത്തവണത്തെ ഏഷ്യാ കപ്പിലൂടെ പല വമ്പന്‍ റെക്കോഡുകളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ വിരാട് കോലിയെ കാത്തിരിക്കുന്ന റെക്കോഡാണ് എടുത്തു പറയേണ്ടത്. എലൈറ്റ് ക്ലബ്ബിലെത്താനും സച്ചിന്റെ വമ്പന്‍ റെക്കോഡ് മറികടക്കാനുമുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്.

13000 ഏകദിന റണ്‍സ് ക്ലബ്ബിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്. നിലവില്‍ 12898 റണ്‍സാണ് ഏകദിനത്തില്‍ കോലിക്കുള്ളത്. ഇത്തവണത്തെ ഏഷ്യാ കപ്പിലൂടെ 13000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ കോലിക്ക് സാധിച്ചേക്കും. ക്രിക്കറ്റ് ചരിത്രത്തില്‍ നാല് പേര്‍ മാത്രമാണ് ഈ നേട്ടത്തിലേക്കെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്, മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര, സനത് ജയസൂര്യ എന്നിവരാണവര്‍.

ഈ എലൈറ്റ് ക്ലബ്ബിലേക്ക് തന്റെ പേരും ചേര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിയെ കാത്തിരിക്കുന്നത്. അനായാസം കോലി ഈ നേട്ടത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഏഷ്യാ കപ്പിലൂടെ കോലി ഈ നാഴികക്കല്ല് പിന്നിട്ടാല്‍ വേഗത്തില്‍ 13000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ കോലിക്കാവും. 321 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 13000 റണ്‍സ് ക്ലബ്ബിലേക്കെത്തിയത്. കോലി 265 ഇന്നിങ്‌സില്‍ നിന്നാണ് 12898 റണ്‍സ് നേടിയത്.

virat kohli

അതുകൊണ്ടുതന്നെ സച്ചിന്റെ റെക്കോഡ് തകര്‍ക്കാനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്. സമീപകാലത്തായി കോലി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. സെപ്തംബര്‍ 2ന് പാകിസ്താനെതിരേയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരി പോരാട്ടത്തില്‍ കോലിയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഏഷ്യാ കപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ കോലി സെഞ്ച്വറി നേടി ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പാകിസ്താനാണ് ഏഷ്യാ കപ്പിന്റെ ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയാവുന്നത്. ശ്രീലങ്കയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോലി. അതുകൊണ്ടുതന്നെ ഇത്തവണയും അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷയാണുള്ളത്.

രോഹിത് ശര്‍മയെ കാത്ത് നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും റെക്കോഡ്. ഒരു ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള അവസരമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ എംഎസ് ധോണിയുടെ പേരിലാണ് ഈ റെക്കോഡുള്ളത്. ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇത്തവണ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്.

എന്നാല്‍ പരിക്ക് വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നു. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയവരാണ്. ഇവരുടെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം. നിലവിലെ ഇന്ത്യയുടെ ടീം കരുത്ത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഫോം എങ്ങനെയാവുമെന്നതാണ് അറിയേണ്ടത്. രോഹിത്തിന് കീഴില്‍ ഇന്ത്യ വീണ്ടും ഏഷ്യാ കപ്പ് നേടുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, August 28, 2023, 8:38 [IST]
Other articles published on Aug 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+